HOME
DETAILS

വെറുതെ ഇരിക്കുകയല്ലേ, ഒരു പാക്കറ്റ് പൊട്ടറ്റോ ചിപ്‌സ് കഴിക്കാം;  എങ്കില്‍ ശ്രദ്ധിച്ചോളൂ - ഈ പായ്ക്കറ്റില്‍ ഉണ്ട് ടോയ്‌ലറ്റ് ക്ലീനറിലെ രാസവസ്തു 

  
Web Desk
October 29, 2024 | 12:48 PM

Eat a packet of potato chips   This pack contains the chemical in toilet cleaner

വെറുതെയിരിക്കുമ്പോഴും ടിവി കാണുമ്പോഴും എന്തെങ്കിലുമൊന്ന് കൊറിക്കുക എന്ന ശീലം പലര്‍ക്കുമുണ്ട്. അതിനായി അവര്‍ എന്തെങ്കില്‍ കരുതി വയ്ക്കുകയും ചെയ്യും. അതില്‍ ഏറ്റവും കേമനാണ് പൊട്ടറ്റോ ചിപ്‌സ്. വെറുതിയിരുന്ന് കൊറിക്കാന്‍ ഇതിലും ടേസ്റ്റുള്ള വേറെന്തുണ്ട്. എത്ര കഴിച്ചാലും മതിവരില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

കുട്ടികളുടെ കൈയിലാണെങ്കില്‍ എപ്പോഴുമുണ്ടാവും ഈ സ്‌നാക്. എന്നാല്‍ ആരോഗ്യത്തിന് ഇതത്ര നല്ലതല്ല. കാരണം ഇതില്‍ ചേര്‍ക്കുന്ന ചേരുവകളും കലോറിയുമെല്ലാം അപകടമാണെന്നുള്ളത് തന്നെ. ഇത് കേടുവരാതിരിക്കാന്‍ ചേര്‍ക്കുന്ന അഡിറ്റിവ്‌സ് ശരീരത്തിലുണ്ടാക്കുന്നത് ചിന്തിക്കാന്‍ പറ്റുന്നതിലപ്പുറമുള്ള ദൂഷ്യഫലങ്ങളാണ്. അതിനാല്‍ പാക്കറ്റില്‍ വരുന്ന പൊട്ടറ്റോ ചിപ്‌സ് കഴിക്കുമ്പോള്‍ ഒന്നുകൂടെ ആലോചിക്കുക.  

 

potta22.jfif

കുട്ടികള്‍ക്കെന്നല്ല മുതിര്‍ന്നവര്‍ക്കും ഇത് വളരെ ഇഷ്ടം തന്നെയാണ്. തീരെ കനമില്ലാതെ നല്ല രുചിയോടെ വായിലിട്ടാല്‍ കറുമുറെ കഴിക്കാന്‍ പറ്റുന്ന ഈ ചിപ്‌സ് ആരോഗ്യത്തിന് നല്ലതല്ലെന്ന് പലതവണ കേട്ടിട്ടുണ്ടെങ്കിലും കണ്ടു കഴിഞ്ഞാല്‍ വീണ്ടും വാങ്ങുകയും കഴിക്കുകയും ചെയ്യുന്നു പലരും. സാധനം വാങ്ങാന്‍ പോകുമ്പോള്‍ അറിയാതെ ഒരു പാക്കറ്റ് ഇത് വാങ്ങിപ്പോവും. കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ പറയുകയും വേണ്ട. ഒന്നോ രണ്ടോ പാക്കറ്റും കൊണ്ടേ വീട്ടിലേക്കു മടങ്ങൂ. 

ആകര്‍ഷകമായ നിറത്തിലും രുചിയിലും കടകളില്‍ നിന്നു ലഭ്യമാകുന്ന പൊട്ടറ്റോ ചിപ്‌സ് പാക്കറ്റുകളില്‍ ചെറിയ തോതില്‍ സോഡിയം ബൈസള്‍ഫേറ്റ് എന്ന രാസവസ്തു ചേര്‍ക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. ഈ രാസവസ്തു ടോയ്‌ലറ്റ് ക്ലീനറുകളിലാണ് സാധാരണയായി കണ്ടുവരുന്നത്.

 

potta.jpg

പൊട്ടറ്റോയുടെ ചിപ്‌സ് പാക്കറ്റുകളില്‍ ഇവ വളരെ ചെറിയ അളവില്‍ മാത്രമേ കാണപ്പെടുന്നുള്ളുവെങ്കിലും വൈറ്റമിന്‍ ബി-12ഉം സോഡിയം ബൈസള്‍ഫേറ്റും തമ്മില്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന ഉത്പന്നം മരണത്തിനു വരെ കാരണമാവാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ചില ഉരുളക്കിഴങ്ങ് ഇനങ്ങളില്‍ വൈറ്റമിന്‍ ബി12 ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന വസ്തുത കൂടി കണക്കിലെടുക്കുകയാണെങ്കില്‍ നിങ്ങള്‍ കടകളില്‍ നിന്ന് പൊട്ടറ്റോ ചിപ്‌സ് വാങ്ങുന്ന ശീലം നിര്‍ത്തുന്നത് തന്നെയായിരിക്കും നല്ലത്. അല്ലെങ്കില്‍ കഴിക്കുന്നതിന്റെ അളവെങ്കിലും കുറയ്ക്കുക. ആരോഗ്യം സംരക്ഷിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  a day ago
No Image

കോഴിക്കോട് കോളേജ് വളപ്പിൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

കേരളത്തിലെ എസ്ഐആർ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

National
  •  a day ago
No Image

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  a day ago
No Image

പ്ലാസ്റ്റിക് നിരോധനം മുതൽ പഞ്ചസാര നികുതി വരെ; 2026ൽ യുഎഇ നടപ്പാക്കുന്ന പ്രധാന മാറ്റങ്ങളറിയാം

uae
  •  a day ago
No Image

റിയാദ് - മനില വിമാന ടിക്കറ്റ് ഇനി ഒരു സഊദി റിയാലിന്; സർവിസ് ആരംഭിക്കാനൊരുങ്ങി സെബു പസഫിക്

Saudi-arabia
  •  a day ago
No Image

ആ രണ്ട് താരങ്ങൾ ഇന്ത്യൻ ടി-20 ടീമിൽ ഇല്ലാത്തത് നല്ലതാണ്: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  a day ago
No Image

യാത്രക്കാരെ വലച്ച ഇന്‍ഡിഗോയ്‌ക്കെതിരേ നടപടിയുമായി കേന്ദ്രം; സര്‍വ്വിസ് വെട്ടിക്കുറച്ചേക്കും

National
  •  a day ago
No Image

യുഎഇയിലെ പെണ്‍പുലികള്‍; കുതിര സവാരിയില്‍ തിളങ്ങി എമിറാത്തി പെണ്‍കുട്ടികള്‍ 

uae
  •  a day ago
No Image

ദിരിയ സ്ക്വയറിൽ ആപ്പിൾ ഫ്ലാഗ്ഷിപ്പ് സ്റ്റോർ; ദിരിയ കമ്പനിയുമായി കരാറില്‍ ഒപ്പുവച്ച് ആപ്പിള്‍

Saudi-arabia
  •  a day ago