HOME
DETAILS

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

  
November 03, 2024 | 3:52 PM

Shornur train accident Tamil Nadu government has announced Rs 3 lakh ex-gratia to the families of the deceased

ചെന്നൈ: കേരളത്തിലെ ഷൊര്‍ണൂരിന് സമീപം ട്രെയിന്‍ തട്ടി മരിച്ച തമിഴ്‌നാട് സ്വദേശികളുടെ കുടുംബത്തിന് സഹായഹസ്തവുമായി തമിഴ്‌നാട് സര്‍ക്കാര്‍. സേലം സ്വദേശികളായ തൊഴിലാളികളുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപവീതം നല്‍കാന്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ ഉത്തരവിട്ടു. കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയും ചെയ്തു. 

അതേസമയം ഭാരതപ്പുഴയില്‍ ഇന്ന് നടത്തിയ തെരച്ചിലില്‍ ശുചീകരണ തൊഴിലാളിയായ ലക്ഷ്മണന്റെ മൃതദേഹം കണ്ടെത്തി. ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീം തിരച്ചില്‍ പുനരാരംഭിച്ചിരുന്നു. കൊച്ചിന്‍ പാലത്തിന്റെ തൂണിനോട് ചേര്‍ന്ന് വൈകീട്ടോടെയാണ് ലക്ഷ്മണന്റെ മൃതദേഹം കണ്ടെത്തിയത്. 

അപകടത്തില്‍ ആകെ നാലുപേരാണ് മരിച്ചത്. റെയില്‍വേ കരാര്‍ തൊഴിലാളികളും സേലം അയോധ്യപട്ടണം സ്വദേശികളുമായ ലക്ഷ്മണന്‍ (60), ഭാര്യ വള്ളി (55), അയോധ്യപട്ടണം സ്വദേശിയായ റാണി (45), റാണിയുടെ ഭര്‍ത്താവ് ലക്ഷ്മണന്‍ (48) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. 

അതേസമയം അപകടത്തില്‍ റെയില്‍വേയുടെ ഭാഗത്ത് സുരക്ഷ വീഴ്ച്ചയുണ്ടായിട്ടില്ലെന്നാണ് പാലക്കാട് ഡിവിഷന്റെ പ്രതികരണം. ശുചീകരണ തൊഴിലാളികള്‍ ട്രാക്കിലൂടെ നടന്നത് പിഴവാണെന്നും ട്രാക്കിന് തൊട്ടടുത്തുള്ള റോഡ് ഉപയോഗിച്ചില്ലെന്നും റെയില്‍വേ കുറ്റപ്പെടുത്തി. ട്രാക്കിലൂടെ നടക്കുന്നതിന് മുമ്പ് ആര്‍പിഎഫിന്റെ അനുമതി വാങ്ങിയില്ലെന്നും തൊഴിലാളികള്‍ നടന്ന പാളത്തില്‍ ട്രെയിനുകള്‍ക്ക്  വേഗ പരിധിയില്ലെന്നും റെയില്‍വെ പറയുന്നു. 

തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ കരാറുകാരന് വീഴ്ച പറ്റിയെന്ന് കുറ്റപ്പെടുത്തി ശുചീകരണ കരാര്‍ തന്നെ റെയില്‍വെ റദ്ദാക്കി. മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം റെയില്‍വെ നല്‍കുമെന്നും അറിയിച്ചു.  

Shornur train accident Tamil Nadu government has announced Rs 3 lakh ex-gratia to the families of the deceased

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനീഷ് ജോർജിന്റ ആത്മഹത്യ; മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും

Kerala
  •  a day ago
No Image

തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ; പ്രതിയെ കീഴടക്കിയത് മൽപ്പിടുത്തത്തിലൂടെ

Kerala
  •  a day ago
No Image

മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി സി.പി.എം വിട്ട് ആർ.എസ്.പിയിലേക്ക്; മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ മത്സരിക്കുമെന്ന് സൂചന

Kerala
  •  a day ago
No Image

പതിറ്റാണ്ടിലേറെ ജയിലില്‍; 1996ലെ ഗാസിയാബാദ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടു

National
  •  a day ago
No Image

വ്യക്തിഗത വായ്പാ നിയമങ്ങളിലെ മാറ്റം: കുറഞ്ഞ ശമ്പള പരിധി നീക്കി; ദശലക്ഷക്കണക്കിന് പേർക്ക് വായ്പ ലഭിച്ചേക്കും

uae
  •  a day ago
No Image

ബിജെപിക്ക് വീണ്ടും തിരിച്ചടി; മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് കോൺഗ്രസിലേക്ക്

Kerala
  •  a day ago
No Image

Azzam Khan's Imprisonment: The Method for Eradicating Opposite Voices

National
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

Kerala
  •  a day ago
No Image

നോട്ട്ബുക്കിൽ Farday, Saterday യും; വിദ്യാർഥികളെ അക്ഷരതെറ്റുകൾ പഠിപ്പിക്കുന്ന ഇംഗ്ലീഷ് അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ 

National
  •  a day ago
No Image

റൊണാൾഡോക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ടെങ്കിലും മികച്ച താരം അവനാണ്: കക്ക

Football
  •  a day ago