HOME
DETAILS

'ഹേമകമ്മിറ്റി പറഞ്ഞ കതകുമുട്ടുന്ന ജോലി പിണറായി പൊലിസ് ഏറ്റെടുത്തു; പനമ്പായയില്‍ നോട്ടുകെട്ടുകള്‍ കൊണ്ടുപോയ പാരമ്പര്യം കോണ്‍ഗ്രസിന്റേതല്ല: എം.എം ഹസന്‍

  
November 06, 2024 | 11:28 AM

palakkad-raid-udf-alleges-cpm-bjp-deal

കോഴിക്കോട്: പാലക്കാട്ടെ പാതിരാ റെയ്ഡ് വനിതാ കോണ്‍ഗ്രസ് നേതാക്കളെ മനഃപൂര്‍വം അപമാനിക്കാനായിരുന്നുവെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. ഹേമ കമ്മിറ്റി പറഞ്ഞ കതകില്‍ മുട്ടുന്ന ജോലി പിണറായി പൊലിസ് ഏറ്റെടുത്തു. അര്‍ധരാത്രിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വനിതാ നേതാക്കളുടെ മുറിയിലേക്ക് ചെന്ന് മുട്ടുന്നതെന്തിനാണ്. ഇത് നിസാരമായി കാണാന്‍ കഴിയുന്ന ഒന്നല്ല. യൂണിഫോമും ഐഡന്റിറ്റി കാര്‍ഡും ഇല്ലാതെയാണ് പിണറായി പൊലീസ് വനിതാ നേതാക്കളുടെ കതകില്‍ മുട്ടിയത്. 

വനിതാ പൊലിസ് എത്തിയപ്പോഴാണ് ഷാനിമോള്‍ ഉസ്മാന്‍ മുറിയിലെ വാതില്‍ തുറന്നു കൊടുത്തിരുന്നത്. പാതിരാ പരിശോധനയ്ക്ക് പിന്നില്‍ മന്ത്രി എം.ബി രാജേഷ് ആണെന്നും മന്ത്രി രാജിവയ്ക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. വനിതാ നേതാക്കളെ അപമാനിച്ച പൊലിസുകാരെ സസ്പെന്‍ഡ് ചെയ്യണം. പനമ്പായയില്‍ നോട്ടുകെട്ടുകള്‍ കൊണ്ടുപോയ പാരമ്പര്യം കോണ്‍ഗ്രസിന്റേതല്ല. 

പൊലിസ് എന്തുകൊണ്ട് പി.കെ ശ്രീമതിയുടെ മുറി പരിശോധിച്ചില്ല. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപകസംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് മന്ത്രി എം.ബി രാജേഷ് പ്രവര്‍ത്തിക്കുന്നത്. ഇതാണ് പിണറായി പൊലിസിന്റെ ഇപ്പോഴത്തെ അവസ്ഥ. അര്‍ധരാത്രിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വനിതാ നേതാക്കളുടെ മുറിയിലേക്ക് ചെന്ന് മുട്ടുന്നതെന്തിനാണ് ഇത് നിസാരമായി കാണാന്‍ കഴിയുന്ന ഒന്നല്ല. പൊലിസ് ബിന്ദു കൃഷ്ണയുടെ മുറി തള്ളി തുറക്കുകയാണ് ഉണ്ടായത്. 

സംഭവം നടന്ന ഉടനെ അവിടേക്ക് എങ്ങിനെയാണ് കൃത്യ സമയത്ത് സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തിയത്. പരിശോധന ബി.ജെ.പി - സി.പി.എം ഡീലാണെന്നും തികച്ചും ആസൂത്രിതമായ സംഭവമാണിതെന്നും ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ബഹ്‌റൈൻ

bahrain
  •  4 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  4 days ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  4 days ago
No Image

ട്രിപ്പിൾ റെക്കോർഡിൽ തിളങ്ങി സഞ്ജു; 2026ലെ ആദ്യ നേട്ടം കേരളത്തിനൊപ്പം

Cricket
  •  4 days ago
No Image

മസ്‌കത്തിൽ 363 മില്യൺ റിയാലിന്റെ റോഡ് വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ഒമാൻ സർക്കാർ

oman
  •  4 days ago
No Image

കേരളം ഉൾപ്പടെയുള്ള എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ; പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി

National
  •  4 days ago
No Image

വെനസ്വേലയ്ക്ക് നേരെയുള്ള യുഎസിന്റെ കടന്നുകയറ്റം: സ്വർണ്ണത്തിനും വെള്ളിക്കും റെക്കോർഡ് വില വർദ്ധനവിന് സാധ്യത; വിപണിയിൽ ആശങ്ക

International
  •  4 days ago
No Image

തൊണ്ടിമുതല്‍ കേസില്‍ പ്രതിയാണെന്ന് അറിഞ്ഞിട്ടും ആന്റണി രാജുവിനെ മന്ത്രിയാക്കി; പിണറായി സര്‍ക്കാര്‍ കൊള്ളക്കാര്‍ക്ക് കുടപിടിക്കുന്നു; വി.ഡി സതീശന്‍

Kerala
  •  4 days ago
No Image

യുഎഇയുടെ ആകാശത്ത് ഇന്ന് വിസ്മയ കാഴ്ച; ഒരേസമയം 'വുൾഫ് സൂപ്പർമൂണും' ഉൽക്കാവർഷവും കാണാം

uae
  •  4 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ഗര്‍ഭച്ഛിദ്രക്കേസ്; കൂട്ടുപ്രതിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

Kerala
  •  4 days ago