HOME
DETAILS

മേപ്പാടിയില്‍ കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് കലക്ടര്‍; ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കും

  
November 09, 2024 | 12:45 PM

meppadi-panchayat-to-stop-kit-distribution-wayanad-collector statement

കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ദുരിത ബാധിതര്‍ക്കായുള്ള കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ ജില്ലാകലക്ടര്‍ മേപ്പാടി പഞ്ചായത്തിന് നിര്‍ദേശം നല്‍കി. കിറ്റിലെ വസ്തുക്കളുടെ പഴക്കം സംബന്ധിച്ചും ഗുണനിലവാരം സംബന്ധിച്ചും പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. 

റവന്യൂ വകുപ്പ് നല്‍കിയതും പഴകിയ വസ്തുക്കളാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഗുണമേന്മ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രമേ ഇനി വിതരണം നടത്താന്‍ പാടുള്ളൂ എന്നാണ് നിര്‍ദേശം. ശേഷിക്കുന്ന കിറ്റുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് വിശദമായി പരിശോധിക്കുകയാണ്. സ്റ്റോക്കിലുള്ള സാധനങ്ങള്‍ എത്രയും പെട്ടെന്ന് പരിശോധിക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പിനും നിര്‍ദേശം ലഭിച്ചിരുന്നു.

അതിനിടെ, വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ ഭക്ഷ്യവിഷബാധയെന്ന് പരാതി. ദുരന്തബാധിതര്‍ താമസിക്കുന്ന കുന്നംപറ്റയിലെ വാടക ഫ്‌ലാറ്റില്‍ ഭക്ഷ്യവിഷബാധയെന്നാണ് പരാതി. മൂന്ന് കുട്ടികള്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റതായാണ് പരാതി. ഇതില്‍ ഏഴ് വയസുള്ള കുട്ടിയെ വൈത്തിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ല. കിറ്റില്‍ നിന്ന് ലഭിച്ച സൊയാബീന്‍ കഴിച്ചിരുന്നുവെന്നും ഇതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് കരുതുന്നതെന്നും കുട്ടികളുടെ ബന്ധുക്കള്‍ പറയുന്നു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  a day ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  a day ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  a day ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  a day ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  a day ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  a day ago