HOME
DETAILS

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

  
Web Desk
November 12, 2024 | 12:52 PM

Iran-Saudi Talks Addressing Palestine and Lebanon Concerns

റിയാദ്: ഫലസ്തീനിലെയും ലബനാനിലെയും ഇസ്‌റാഈല്‍ ആക്രമണം തുടരുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംയുക്ത അറബ്-ഇസ്‌ലാമിക് ഫോളോഅപ് ഉച്ചകോടിക്ക് ആഹ്വാനം ചെയ്ത സഊദി അറേബ്യയുടെ മുന്‍ കൈയെ പ്രശംസിച്ച് ഇറാന്‍ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയന്‍. 

കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനിടെയാണ് ഇറാന്‍ പ്രസിഡണ്ടിന്റെ പ്രശംസ. ഉച്ചകോടി വിജയകരമാകട്ടെയെന്ന് ആശംസിച്ച അദ്ദേഹം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ വികാസവും അവ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും സഊദി കിരീടാവകാശിയുമായി ചര്‍ച്ച ചെയ്തു.

അതേസമയം, ഇറാന്‍ സായുധസേനയുടെ ജനറല്‍ സ്റ്റാഫ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബാഗരിയുമായി സഊദി സായുധ സേന ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഫയാദ് ബിന്‍ ഹാമിദ് അല്‍ റുവൈലി കൂടിക്കാഴ്ച്ച നടത്തി. 

ഇറാന്‍ സന്ദര്‍ശനത്തിടെ തെഹ്‌റാനില്‍വെച്ച് നേരില്‍കണ്ട ഇരുവരും, മേഖലയില്‍ സുരക്ഷയും സുസ്ഥിരതയും വര്‍ധിപ്പിക്കുന്ന തരത്തില്‍ സൈനിക, പ്രതിരോധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുള്ള അവസരങ്ങളും പൊതുതാല്‍പര്യമുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്തു.

ബെയ്ജിങ് കരാറിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടാണ് ലെഫ്റ്റനന്റ് ജനറല്‍ ഫയാദ് അല്‍ റുവൈലിയുടെ ഇറാന്‍ സന്ദര്‍ശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള പൊതുതാല്‍പര്യമുള്ള വിഷയങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ പരസ്പര സഹകരണമുണ്ടാക്കുക, ഏകോപനവും സഹകരണവും ഉന്നത നിലവാരത്തില്‍ ശക്തിപ്പെടുത്തുക, തുടങ്ങിയവയെല്ലാമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യങ്ങള്‍. കൂടാതെ ഇറാന്‍ ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ഗുലാം മിഹ്‌റാബിയുമായും അല്‍റുവൈലി കൂടിക്കാഴ്ച നടത്തി.

 In a significant diplomatic move, Iran's President and Saudi Arabia's Crown Prince held talks to address pressing concerns related to Palestine and Lebanon, marking a crucial step towards regional stability.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago