HOME
DETAILS

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

  
November 17, 2024 | 3:34 PM

Lorry driver stabbed to death inside workshop Friend in custody

കമ്പം: തമിഴ്നാട്ടിലെ കമ്പത്ത് ലോറി ഡ്രൈവറെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കമ്പം സ്വദേശിയായ മുത്തുകുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തേനി ജില്ലയിലെ കമ്പം സ്വദേശിയും ലോറി ഡ്രൈവറുമായിരുന്നു മുത്തുകുമാറിനെയാണ് വര്‍ക്ക്‌ഷോപ്പിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പം പട്ടണത്തിനു പുറത്തുള്ള വർക്ക് ഷോപ്പിൽ രക്തം വാർന്നു കിടക്കുന്ന നിലയിൽ സമീപത്ത് താമസിക്കുന്നവരാണ് മുത്തുകുമാറിനെ കണ്ടെത്തിയത്.

വിവരമറിഞ്ഞ ഉത്തമപാളയം പൊലിസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി. പൊലിസ് നായയും ഫൊറൻസിക് വിദഗ്ദ്ധരും സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.  സംഭവം സംബന്ധിച്ച് ഉത്തപാളയം പോലിസ് അന്വേഷണം ആരംഭിച്ചു.കമ്പത്തുള്ള കമ്പംമെട്ട് കോളനിയിൽ താമസിക്കുന്ന സദ്ദാം ഹുസൈനും മുത്തു കുമാറും സുഹൃത്തുക്കളാണെന്ന് കണ്ടെത്തി. ബിസിനസ് ആവശ്യങ്ങൾക്കായി 30 ലക്ഷം രൂപ സദ്ദാം ഹുസൈൻ വാങ്ങിയിരുന്നു. ഏറെ നാൾ കഴിഞ്ഞിട്ടും തിരികെ നൽകയില്ല. പണം തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം നില നിന്നിരുന്നു. സദ്ദാം ഹുസൈനെ ഉത്തമപാളയം പൊലിസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  2 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  2 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  2 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  2 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  2 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  2 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  2 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago