
ദുരൂഹത നീങ്ങാതെ സഹോദരങ്ങളുടെ മരണം; ഏഴു വര്ഷം പിന്നിട്ടിട്ടും നീതി ലഭിക്കാതെ പിതാവ്
പാലാ: നീതിക്കായുള്ള ഒരു പിതാവിന്റെ പോരാട്ടം ഏഴു വര്ഷം പിന്നിട്ടു. ദുരൂഹസാഹചര്യത്തില് ബൈക്കപകടത്തില് മരണപ്പെട്ട സഹോദരങ്ങളായ രണ്ടു മക്കളുടെ മരണത്തിനുത്തരവാദികളെ കണ്ടെത്തണമെന്ന നെല്ലിയാനി കൊച്ചുകാക്കനാട്ട് വക്കച്ചന്റെ പോരാട്ടമാണ് ഏഴാം വര്ഷത്തിലും തുടരുന്നത്.
2009 ഓഗസ്റ്റ് 30നു പുലര്ച്ചയെയാണ് മരങ്ങാട്ടുപിള്ളി ലേബര് ഇന്ത്യാ സ്കൂളിലെ അധ്യാപകനായിരുന്ന വിനു (28) സഹോദരന് വിപിന് (25) എന്നിവര് പാലാ ടൗണില് ദുരൂഹ സാഹചര്യത്തില് ബൈക്കപകടത്തില് മരണമടഞ്ഞത്. ഇവരുടെ ഏഴാം ചരമവാര്ഷിക ദിനമായിരുന്നു കഴിഞ്ഞ ദിവസം. സത്യം തെളിയും വരെ പോരാട്ടം നിറകണ്ണുകളോടെ വക്കച്ചന് പറഞ്ഞു.
വിനുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. വിവാഹ ഒരുക്കങ്ങളുടെ ഭാഗമായി പെയിന്റിംഗ് ജോലികള് രാത്രിയില് നടക്കുന്നുണ്ടായിരുന്നു.
ജോലിക്കാരന് നൈറ്റ് കടയില് നിന്നും ഭക്ഷണം വാങ്ങാന് പോയ ഇരുവരും അപകടത്തില് മരിച്ചെന്ന വിവരമാണ് ലഭിച്ചത്.
പുലര്ച്ചെ 1.30ന് ബിഷപ്സ് ഹൗസിനു മുന്നില് ബൈക്കപകടത്തില് മരിച്ചുവെന്നാണ് പൊലിസ് പറയുന്നത്. ഇവിടെ പാര്ക്ക് ചെയ്തിരുന്ന റോഡ് റോളറില് നിയന്ത്രണം വിട്ട ബൈക്കിടിച്ചാണ് അപകടമെന്നും പൊലിസിനെ കണ്ട് വേഗത്തിലോടിച്ചാണ് അപകടമെന്നുമായിരുന്നു പൊലിസ് ഭാഷ്യം.
പൊലിസിനെകണ്ട് വെറുതെ ബൈക്കില് പോകുന്നവര് വേഗത്തിലോടിക്കുമോ എന്ന വക്കച്ചന്റെ ചോദ്യത്തിനു പോലീസിനു മറുപടിയില്ല. റോഡ് റോളര് പരിശോധിച്ച ഫോറിന്സിക് ഉദ്യോഗസ്ഥര് ബൈക്ക് ഇടിച്ച ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ലെന്നു കണ്ടെത്തിയതും സംശയം പൊലിസിനു നേര്ക്കായി. പൊലിസ് വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്നു ഉറച്ച വിശ്വാസത്തിലാണ് വക്കച്ചനും കുടുംബാംഗങ്ങളുമെല്ലാം. ഈ അപകടത്തിനു കുറച്ചുകാലം മുമ്പ് സെന്റ് തോമസ് കോളേജിനു മുമ്പിലും യുവാക്കള് ബൈക്കപകടത്തില് മരിച്ചത് പോലീസ് ജീപ്പിടിച്ചാണെന്ന ആക്ഷേപവും ഉയര്ന്നിരുന്നു.
ഇതേത്തുടര്ന്ന് അന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്ക്ക് പരാതി കൊടുത്തെങ്കിലും അന്വേഷണമുണ്ടായില്ല. തുടര്ന്ന് പാലാ മജിസ്ട്രേറ്റ് കോടതിയില് സ്വകാര്യ അന്യായം ഫയല് ചെയ്തു. പരാതിയില് കഴമ്പുണ്ടെന്നു കണ്ടെത്തിയ കോടതി സിബിഐ അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു. എന്നാല് സാങ്കേതിക കാരണം പറഞ്ഞു സി.ബി.ഐ അന്വേഷണം തടസപ്പെടുത്തി.
തുടര്ന്നു പുനഃരന്വേഷണം നടത്താന് പാലാ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ഏപ്രില് 16-ന് ഉത്തരവ് നല്കിയെങ്കിലും പൊലിസ് നിഷ്ക്രിയത്വം പാലിക്കുകയാണ്. പരമാവധി ആറുമാസത്തിനുള്ളില് അന്വേഷണം നടത്തണമെന്നാണ് കോടതി നിര്ദ്ദേശമെങ്കിലും പൊലിസ് അന്വേഷിക്കുന്നതില് ദുരൂഹതയുണ്ടെന്നും വക്കച്ചന് കുറ്റപ്പെടുത്തി.
കേസില് പൊലിസ് സംശയത്തിന്റെ നിഴലിലുള്ളപ്പോള് പൊലിസ് തന്നെ കേസന്വേഷിക്കുന്നതില് അപാകതയുണ്ടെന്നു ആക്ഷന് കൗണ്സിലും കുറ്റപ്പെടുത്തുന്നു. സി.ബി.ഐ അന്വേഷണമാണ് ഉചിതമെന്ന് ആക്ഷന് കൗണ്സില് ഭാരവാഹികളായ എബി ജെ. ജോസ്, സാംജി പഴേപറമ്പില് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മാഞ്ചസ്റ്ററിൽ പുതിയ ചരിത്രം പിറന്നു; ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് റൂട്ട്
Cricket
• 2 months ago
"അവനെ തൂക്കിലേറ്റണം, അല്ലെങ്കിൽ ഏത് അറയിൽ കൊണ്ടിട്ടാലും അവൻ ചാടും"; വികാരഭരിതയായി സൗമ്യയുടെ അമ്മ
Kerala
• 2 months ago
ഇന്ത്യക്കെതിരെ അടിച്ചെടുത്തത് ലോക റെക്കോർഡ്; ഒറ്റപ്പേര് 'ജോസഫ് എഡ്വേർഡ് റൂട്ട്'
Cricket
• 2 months ago
കനത്ത മഴയും കാറ്റും: മധ്യകേരളത്തിൽ വൻ നാശനഷ്ടം; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 months ago
ശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി
Kerala
• 2 months ago
മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊലപാതക കേസ്: പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ പാസ്പോർട്ട് ഹരജിയിൽ ജൂലൈ 31ന് ഉത്തരവ്
Kerala
• 2 months ago
ഇനി മുന്നിലുള്ളത് സച്ചിൻ മാത്രം; റൂട്ടിന്റെ തേരോട്ടത്തിൽ വീണത് മൂന്ന് ഇതിഹാസങ്ങൾ
Cricket
• 2 months ago
തിരൂരിൽ ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം
Kerala
• 2 months ago
കനത്ത മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി
Kerala
• 2 months ago
ഗസ്സയിലെ വംശഹത്യ: സിപിഐ(എം) പ്രതിഷേധ റാലിക്ക് അനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി; ഇന്ത്യയെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ശ്രദ്ധിക്കണമെന്ന് കോടതി
National
• 2 months ago
സ്കൂള് പഠന സമയമാറ്റം:മന്ത്രിയുമായുള്ള ചര്ച്ചയില് പ്രതീക്ഷ
Kerala
• 2 months ago
ഇതിഹാസങ്ങളിൽ നമ്പർ വൺ; 41ാം വയസ്സിൽ ചരിത്രത്തിലേക്ക് എബ്രഹാം ബെഞ്ചമിൻ ഡിവില്ലിയേഴ്സ്
Cricket
• 2 months ago
ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം: സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
Kerala
• 2 months ago
ആര്എസ്എസ് ജ്ഞാനസഭ; ഉന്നത വിദ്യാഭ്യാസ മന്ത്രിയെ തള്ളി സിപിഎം; സമ്മേളനത്തില് വിസിമാര് പങ്കെടുക്കുന്നത് അപമാനകരമെന്ന് എംവി ഗോവിന്ദന്
Kerala
• 2 months ago
'മരിച്ച അമ്മയെ സ്വപ്നം കണ്ടു; തന്റെ അടുത്തേക്ക് വരാന് പറഞ്ഞു'; കുറിപ്പെഴുതി പതിനാറുകാരന് ആത്മഹത്യ ചെയ്തു
National
• 2 months ago
വേഗതയിൽ രണ്ടാമനായി ഡിവില്ലിയേഴ്സ്; ഇംഗ്ലണ്ടിനെ അടിച്ചുപറത്തി നേടിയത് വമ്പൻ റെക്കോർഡ്
Cricket
• 2 months ago
കർശന നടപടിയുമായി കേന്ദ്ര സർക്കാർ; അശ്ലീലവും തീവ്ര ലൈംഗികതയും പ്രചരിപ്പിക്കുന്ന 25 ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിരോധനം
National
• 2 months ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റും; കണ്ണൂരില് തെളിവെടുപ്പ് തുടരുന്നു, ഉടന് കോടതിയില് ഹാജരാക്കും
Kerala
• 2 months ago
"ഗോവിന്ദചാമിയെക്കുറിച്ച് എന്നോട് ചോദിക്കുന്നതിൽ അർത്ഥമില്ല, അയാൾ കേരളത്തിലെ സ്കൂളുകളിൽ പഠിക്കുന്നില്ലല്ലോ,"; മാധ്യമങ്ങളുടെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി
Kerala
• 2 months ago
കേരളത്തിലെ ജയിൽചാട്ട ചരിത്രം; ആദ്യ വനിതാ ജയിൽ ചാട്ടം മുതൽ ഗോവിന്ദചാമി വരെ
Kerala
• 2 months ago
റൊണാൾഡോ പറഞ്ഞ ആ കാര്യം നടക്കണമെങ്കിൽ ഇനിയും ഒരുപാട് കാലം കഴിയണം: അഗ്യൂറോ
Football
• 2 months ago
ശക്തമായ മഴ; പൊന്മുടി അണക്കെട്ട് തുറന്നു, ജാഗ്രതാ നിര്ദേശം
Kerala
• 2 months ago
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ കുഴിബോംബ് സ്ഫോടനം: സൈനികന് വീരമൃത്യു; രണ്ട് പേർക്ക് പരുക്ക്
National
• 2 months ago