HOME
DETAILS

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ഓഫീസര്‍; അരലക്ഷം ശമ്പളം വാങ്ങാം;  നവംബര്‍ 30ന് മുന്‍പായി അപേക്ഷിക്കണം

  
November 23 2024 | 12:11 PM

Officer at Cochin Shipyard salary upto half lakh  Apply before November 30

കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലേക്ക് വീണ്ടും റിക്രൂട്ട്‌മെന്റ് നടക്കുന്നു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് ഇപ്പോള്‍ സീനിയര്‍ പ്രോജക്ട് ഓഫീസര്‍ പോസ്റ്റില്‍ നിയമനം വിളിച്ചിട്ടുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ നിലവിലുള്ള മൂന്ന് ഒഴിവുകളിലേക്കാണ് നിയമനങ്ങള്‍ നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നവംബര്‍ 30ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

തസ്തിക & ഒഴിവ്

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ സീനിയര്‍ പ്രോജക്ട് ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. സീനിയര്‍ പ്രോജക്ട് ഓഫീസര്‍ (മെക്കാനിക്കല്‍), ഇലക്ട്രിക്കല്‍ പോസ്റ്റുകളിലാണ് നിയമനം.

ആകെ 3 ഒഴിവുകള്‍.

ശമ്പളം

ജോലി ലഭിച്ചാല്‍ ആദ്യ വര്‍ഷം 47,000 രൂപയും, രണ്ടാം വര്‍ഷം 48,000 രൂപയും മൂന്നാം വര്‍ഷം 50,000 രൂപയും ശമ്പളമായി ലഭിക്കും. അധിക സമയം ജോലി ലഭിച്ചാല്‍ 3000 രൂപയും പ്രതിമാസം ലഭിക്കും.

യോഗ്യത

സീനിയര്‍ പ്രോജക്ട് ഓഫീസര്‍ (മെക്കാനിക്കല്‍)

ഉദ്യോഗാര്‍ത്ഥികള്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം ഉണ്ടായിരിക്കണം. കപ്പല്‍ നിര്‍മ്മാണ കമ്പനി, ഷിപ്പ് റിപ്പയര്‍ കമ്പനി, സമുദ്രവുമായി ബന്ധപ്പെട്ട കമ്പനികള്‍, പോര്‍ട്ട്, എഞ്ചിനീയറിംഗ് കമ്പനി, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും കുറഞ്ഞത് നാല് വര്‍ഷത്തെ യോഗ്യതാനന്തര പരിചയം ഉണ്ടായിരിക്കണം


കമ്പ്യൂട്ടറൈസ്ഡ് പ്രാവീണ്യമുള്ളത് അഭികാമ്യം. ഹിന്ദി അല്ലെങ്കില്‍ ബംഗാളിയില്‍ ആശയവിനിമയം നടത്താനുള്ള കഴിവ് ഉണ്ടായിരിക്കണം.

സീനിയര്‍ പ്രോജക്ട് ഓഫീസര്‍ (ഇലക്ട്രിക്കല്‍)

സീനിയര്‍ പ്രോജക്ട് ഓഫീസര്‍ (ഇലക്ട്രിക്കല്‍) ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയിരിക്കണം. കപ്പല്‍ നിര്‍മ്മാണ കമ്പനി, ഷിപ്പ് റിപ്പയര്‍ കമ്പനി, സമുദ്രവുമായി ബന്ധപ്പെട്ട കമ്പനികള്‍, പോര്‍ട്ട്, എഞ്ചിനീയറിംഗ് കമ്പനി, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും കുറഞ്ഞത് നാല് വര്‍ഷത്തെ യോഗ്യതാനന്തര പരിചയം ഉണ്ടായിരിക്കണം

കമ്പ്യൂട്ടറൈസ്ഡ് പ്രാവീണ്യവും ഹിന്ദി അല്ലെങ്കില്‍ ബംഗാളിയില്‍ ആശയവിനിമയം നടത്താനുള്ള കഴിവു അഭികാമ്യം.

തിരഞ്ഞെടുപ്പ്

ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റ്, വ്യക്തിഗത അഭിമുഖം, പവര്‍ പോയിന്റ് പ്രസന്റേഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ജോലി.

സിഎസ്എല്‍ കൊല്‍ക്കത്ത ഷിപ്പ് റിപ്പയര്‍ യൂണിറ്റ് / മറ്റേതെങ്കിലും സിഎസ്എല്‍ യൂണിറ്റുകള്‍ / കമ്മിറ്റി ആവശ്യപ്പെടുന്ന ഏതെങ്കിലും പ്രോജക്റ്റ് സൈറ്റുകള്‍ എന്നിവിടങ്ങളില്‍ ആയിരിക്കും ഉദ്യോഗാര്‍ത്ഥികളുടെ പോസ്റ്റിംഗ്.

അപേക്ഷ

താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമായ അപേക്ഷാ ഫോം പൂരിപ്പിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. https://cochinshipyard.in/.

Officer at Cochin Shipyard salary upto half lakh  Apply before November 30

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ

Kerala
  •  a day ago
No Image

ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെയ്നർ അപകടങ്ങൾ; കേരള തീരദേശ മേഖലകളും എണ്ണച്ചോർച്ച ഭീഷണിയിൽ; പാരിസ്ഥിതിക പ്രത്യാ​​ഘാതങ്ങൾ ​ഗുരുതരം

Kerala
  •  a day ago
No Image

ടി-20യിൽ ഒരേയൊരു സ്‌കൈ; 14ാമത്തെ അടിയിൽ പിറന്നത് ലോക റെക്കോർഡ്

Cricket
  •  a day ago
No Image

ആശങ്കയുടെ തിരത്തീരം: കേരള തീരത്ത് എണ്ണപ്പാട ഭീഷണി, രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്‌നറുകള്‍ അപകടത്തില്‍

Kerala
  •  a day ago
No Image

കനത്ത മഴ: കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു  

Kerala
  •  a day ago
No Image

കക്കയം പവർഹൗസിലെ പെൻസ്റ്റോക്ക് പൈപ്പിൽ തകരാർ; വൈദ്യുതി ഉത്പാദനം നിലച്ചു

Kerala
  •  a day ago
No Image

ഗസ്സയിൽ മെഡിക്കൽ ഉപകരണങ്ങൾ ‘സീറോ സ്റ്റോക്ക്’ ആണെന്ന്: ലോകാരോഗ്യ സംഘടന

International
  •  a day ago
No Image

ഹൈദരാബാദിൽ 1.01 കോടിയുടെ വ്യാജ ആപ്പിൾ ആക്സസറികൾ പിടികൂടി

National
  •  a day ago
No Image

5 വർഷത്തിനകം എഐ ഒരുപാട് ജോലികൾ ഇല്ലാതാക്കും; എഐ യിലേക്കുള്ള ഒരുക്കം ഇപ്പോഴേ തുടങ്ങണമെന്ന് ഗൂഗിൾ ഡീപ്‌മൈൻഡ് സിഇഒ

International
  •  a day ago
No Image

കത്തിജ്വലിച്ച് സൂര്യൻ! സച്ചിന്റെ റെക്കോർഡും തകർത്ത് മുംബൈയുടെ രാജാവായി സ്‌കൈ

Cricket
  •  a day ago