HOME
DETAILS

മഹാരാഷ്ട്രയിലെ ദയനീയ തോല്‍വി; ഉദ്ദവ് താക്കറെ മഹാവികാസ് വിടുന്നു?; സഖ്യമവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്

  
Web Desk
November 28, 2024 | 6:09 AM

Uddhav Thackeray Faces Pressure to Exit Mahavikas Aghadi Amid Post-Election Turmoil

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. സഖ്യം വിടാനും സ്വതന്ത്രമായി നില്‍ക്കാനും പാര്‍ട്ടി തലവന്‍ ഉദ്ധവ് താക്കറെക്ക് മേല്‍ നേതാക്കള്‍ സമ്മര്‍ദം ചെലുത്തുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ ഭാവി സുരക്ഷിതമാക്കാന്‍ അതാണ് നല്ലതെന്നാണ് പാര്‍ട്ടി നേതാക്കളുടെ പക്ഷം. 

തെരഞ്ഞെടുപ്പില്‍ ജയിച്ച 20 നിയുക്ത എം.എല്‍.എമാരില്‍ ഭൂരിഭാഗവും ഇക്കാര്യം ആവശ്യപ്പെട്ടതായാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഇവരുമായി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേന താഴെതട്ടില്‍ നടത്തിയ പ്രകടനം ഉദ്ധവ് വിഭാഗത്തെ അപ്രസക്തമാക്കിയെന്ന് പ്രാദേശിക നേതാക്കളും ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ പോയാല്‍ വന്‍ ക്ഷീണം സംഭവിക്കുമെന്ന് ഇവര്‍ മുകളിലുള്ളവരെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ഉദ്ധവ് വിഭാഗം ശിവസേന സ്വതന്ത്ര പാത സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ പ്രതിപക്ഷ നേതാവ് അംബാദാസ് ദന്‍വെ ചൂണ്ടിക്കാട്ടി '' ഒരു സഖ്യത്തെയും ആശ്രയിക്കാതെ സ്വന്തമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സമയമായെന്ന് പല എം.എല്‍.എമാരും ഉറച്ചു വിശ്വസിക്കുന്നു. ശിവസേന ഒരിക്കലും അധികാരത്തെ പിന്തുടരുന്നവരല്ല. എന്നാല്‍ നമ്മുടെ പ്രത്യയശാസ്ത്രത്തില്‍ നാം ഉറച്ചുനില്‍ക്കുമ്പോള്‍ അധികാരം സ്വാഭാവികമായും വരും'  ദന്‍വെ പറഞ്ഞു. സ്വതന്ത്രമായി നിന്നാല്‍ പാര്‍ട്ടി കൂടുതല്‍ കരുത്ത് നേടുമെന്നും ഉദ്ധവ് വിഭാഗം ശിവസേന നേതാവ് കൂടിയായ ദന്‍വെ കൂട്ടിച്ചേര്‍ത്തു.

ഹിന്ദുത്വ ആശയത്തില്‍ വെള്ളം ചേര്‍ത്തുവെന്ന ബി.ജെ.പി ഉള്‍പ്പെടെയുള്ളവരുടെ ആരോപണം തിരിച്ചടിയാകുന്നുവെന്നാണ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഒരു നേതാവ് ചൂണ്ടിക്കാട്ടിയത്. 

'മറാത്ത പ്രാദേശികവാദത്തിനും ഹിന്ദുത്വയ്ക്കും വേണ്ടി എന്നും നിലകൊണ്ട പ്രസ്ഥാനമാണ് ശിവസേന. മതനിരപേക്ഷ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കുവേണ്ടിയാണ് കോണ്‍ഗ്രസും എന്‍.സി.പിയും പ്രവര്‍ത്തിക്കുന്നത്. ഹിന്ദു വോട്ട് ഏകീകരിച്ച് ബി.ജെ.പി വന്‍വിജയം നേടിയതിന് പിന്നാലെ എന്‍.സി.പിയേയും കോണ്‍ഗ്രസിനേയും ഉള്‍ക്കൊള്ളാന്‍ ശിവസേന ഹിന്ദുത്വ ആശയത്തില്‍ വെള്ളംചേര്‍ത്തുവെന്ന് ആരോപണമുയരുന്നുണ്ട്'  പേര് വെളിപ്പെടുത്താത്ത, ആ നേതാവ് പറഞ്ഞു.

കോണ്‍ഗ്രസുമായി ചേര്‍ന്നതോടെ സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ഒറ്റിക്കൊടുക്കുകയാണെന്ന് ഉദ്ധവ് വിഭാഗത്തിനിടയില്‍ സംസാരമുണ്ടായിരുന്നു. പാര്‍ട്ടി പേരും അതോടൊപ്പം ചിഹ്നവും നഷ്ടപ്പെട്ടതും പാര്‍ട്ടിക്ക് തിരിച്ചടിയായി. എന്നാല്‍ ഉദ്ധവ് താക്കറെയുടെ കടുംപിടുത്തത്തിന് മുന്നില്‍ മുറുമുറുപ്പുകളെല്ലാം അടങ്ങുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അനുകൂല വിധി വന്നതോടെ പാര്‍ട്ടിക്ക് തിരിച്ചെത്താനാവുമെന്ന് എല്ലാവരും കരുതി. പാര്‍ട്ടി പിളര്‍ത്തിയതിലെ സഹതാപം വോട്ടായി മാറും എന്നായിരുന്നു കണക്കുകൂട്ടല്‍.

എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കനത്ത പ്രഹരമാണ് പാര്‍ട്ടിക്ക് നല്‍കിയത്. 95 സീറ്റുകളില്‍ മത്സരിച്ച ഉദ്ധവ് വിഭാഗം ശിവസേനക്ക് 20 സീറ്റുകളെ നേടാനായുള്ളൂ. കോണ്‍ഗ്രസ് നേടിയ 16ഉം ശരദ് പവാര്‍ എന്‍സിപി നേടിയ 10 ഉം ഉള്‍പ്പെടെ മഹാവികാസ് അഘാഡിയുടെ അക്കൗണ്ടിലെത്തിയത് വെറും 46 സീറ്റുകള്‍. എംഎല്‍എമാരുടെ എണ്ണം കൊണ്ട് സഖ്യത്തില്‍ ഉദ്ധവ് വിഭാഗമാണ് മുന്നില്‍. 9.96% വോട്ടുകളാണ് നേടിയത്. ആറ് മാസം മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 16.72% വോട്ടുകള്‍ നേടിയ ഇടത്ത് നിന്നാണ് ഏഴ് ശതമാനത്തോളം വോട്ട് കുറഞ്ഞത്.

അതേസമയം, സഖ്യം വിടുന്നതിനെ ഉദ്ധവ് താക്കറെയോ മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവേേത്താ  യുവനേതാവും പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവുമായ ആദിത്യ താക്കറെയോ അനുകൂലിക്കുന്നില്ല. ബിജെപിക്കെതിരായ സംയുക്ത പ്രതിപക്ഷ സഖ്യം എന്ന നിലയില്‍ മഹാവികാസ് അഘാഡിയെ കൊണ്ടുപോകാനാണ് ഇവര്‍ താത്പര്യപ്പെടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡബിള്‍ ബെല്ലടിച്ച് സെമിയിലേക്ക് കുതിച്ച് ഇംഗ്ലിഷ് പട, മിന്നാതെ ഹാളണ്ട്, വൈക്കിങ്‌സ് പടയോട്ടത്തിന് ഫുള്‍സ്റ്റോപ്പ്

Football
  •  12 days ago
No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  12 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  12 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  12 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  12 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  12 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  12 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  12 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  12 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  12 days ago