HOME
DETAILS

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

  
November 28, 2024 | 2:08 PM

High Court refuses to stay appointment of KTU interim VC

കൊച്ചി: കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി പ്രൊഫ. കെ ശിവപ്രസാദിനെ നിയമിച്ച ​ഗവർണറുടെ നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി.സംസ്ഥാന സർക്കാർ ഗവർണറുടെ നടപടി ചോദ്യം ചെയ്ത്  നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച കോടതി പ്രൊഫ. കെ ശിവപ്രസാദിനു നോട്ടീസ് അയച്ചു.

സർക്കാർ പട്ടികയിൽ നിന്നു നിയമനം വേണമെന്ന സർവകലാശാല ചട്ടം ​ഗവർണർ ലംഘിച്ചെന്നായിരുന്നു സർക്കാർ ഉന്നയിച്ച വാദം. എന്നാൽ ഈ പാനലിൽ യോ​ഗ്യത ഉള്ളവർ ഉണ്ടായിരുന്നില്ലെന്നും സർവകലാശാലയിലെ ഭരണ സ്തംഭനാവസ്ഥ ഒഴിവാക്കാനാണ് താത്കാലിക ചുമതല നൽകി യോ​ഗ്യത ഉള്ള ആളെ നിയമിച്ചതെന്നും ​ഗവർണർ കോടതിയെ അറിയിച്ചത്.

വൈസ് ചാൻസലർ ഇല്ലാത്ത സാഹചര്യം അനുവദിക്കാനാകില്ലെന്നു കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് സ്റ്റേ ആവശ്യം നിരസിച്ചത്.
വിസിയുടെ ചുമതല വഹിച്ചിരുന്ന ഡിജിറ്റൽ വിസി ഡോ. സജി ​ഗോപിനാഥ് കാലാവധി പൂർത്തിയാക്കിയതോടെയാണ് പ്രൊഫ. കെ ശിവപ്രസാദിനു ചുമതല നൽകിയത്. ഡോ. സജി ​ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പിആർ ഷാലിജ്, ഡോ. വിനോദ് കുമാർ ജേക്കബ് എന്നിവരുടെ പാനലാണ് സർക്കാർ നൽകിയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രൂരതയുടെ 'വിദ്യാലയം': ഏഴാം ക്ലാസുകാരനെ തല്ലാൻ പത്താം ക്ലാസുകാർക്ക് ക്വട്ടേഷൻ നൽകി പ്രിൻസിപ്പൽ

crime
  •  2 days ago
No Image

കൈക്കൂലിക്കേസ്: ജയില്‍ ഡി.ഐ.ജി വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍ 

Kerala
  •  2 days ago
No Image

അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കും?; സ്വാഗതം ചെയ്ത് ബോര്‍ഡുകള്‍

Kerala
  •  2 days ago
No Image

ടി20 ലോകകപ്പിൽ അരങ്ങേറാൻ 5 ഇന്ത്യൻ യുവതുർക്കികൾ; കപ്പ് നിലനിർത്താൻ ഇന്ത്യൻ യുവനിര

Cricket
  •  2 days ago
No Image

ജയിൽ ഡിഐജിക്കെതിരെ കുരുക്ക് മുറുകുന്നു: കൈക്കൂലിക്ക് പിന്നാലെ അനധികൃത സ്വത്ത് സമ്പാദനത്തിനും കേസ്

crime
  •  2 days ago
No Image

ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്ന് ഹൃദയാഘാതമെന്ന് വരുത്താൻ ശ്രമം: പക്ഷേ സിസിടിവി ചതിച്ചു; കാമുകനും സുഹൃത്തും ഭാര്യയും പിടിയിൽ

crime
  •  2 days ago
No Image

'മെസ്സിയല്ല, ആ ബ്രസീലിയൻതാരമാണ് ബാഴ്സയിലെ വിസ്മയം'; മെസ്സിയെ തള്ളി മുൻ ബാഴ്‌സ താരം ബോജൻ

Football
  •  2 days ago
No Image

വീട്ടില്‍ അതിക്രമിച്ച് കയറി, വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മുഖംമൂടി സംഘം, ആഭരണങ്ങള്‍ കവര്‍ന്നു

Kerala
  •  2 days ago
No Image

ഒമാനില്‍ വാഹനാപകടം; പാലക്കാട് സ്വദേശി മരിച്ചു

oman
  •  2 days ago
No Image

ചെന്നൈയുടെ പുത്തൻ വിദേശ പേസ് സെൻസേഷൻ; വെറുതെയല്ല തലയുടെയും,ടീമിന്റെയും ഈ നീക്കം

Cricket
  •  2 days ago