HOME
DETAILS

ഖത്തറിൽ നിന്ന് സഊദി അറേബ്യയിൽ ഉംറ നിർവഹിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യ ചട്ടങ്ങൾ പരിഷ്കരിച്ചു

  
November 28, 2024 | 3:39 PM

Health regulations for pilgrims from Qatar to perform Umrah in Saudi Arabia have been revised

ദോഹ: ഖത്തറിൽ നിന്ന് സഊദി അറേബ്യയിൽ ഉംറ നിർവഹിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യ ചട്ടങ്ങൾ പരിഷ്കരിച്ചു. പൊതുജനാരോഗ്യ മന്ത്രാലയം വ്യവസ്‌ഥകളിൽ മാറ്റം വരുത്തി. യാത്രയ്ക്ക് മുൻപ് തീർത്ഥാടകർക്ക് മെനിഞ്ചോ കോക്കൽ വാക്സീൻ നിർബന്ധമാക്കി.

ഖത്തറിൽ നിന്ന് ഉംറയ്ക്കും മക്ക സന്ദർശനത്തിനും പോകുന്ന സ്വദേശി പൗരന്മാർക്കും പ്രവാസി താമസക്കാർക്കും വ്യവസ്‌ഥകൾ ബാധകമാകും. സഊദി ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദേശങ്ങൾക്കനുസരിച്ചാണ് ചട്ടങ്ങളിൽ മാറ്റം വരുത്തിയത്. 

പുതിയ നിയമ പ്രകാരം ഉംറ‌യ്ക്കോ മക്ക സന്ദർശനത്തിനോ പോകുന്ന തീർത്ഥാടകർ നിർബന്ധമായും മെനിഞ്ചോ കോക്കൽ വാക്സീൻ എടുത്തിരിക്കണം. യാത്ര പുറപ്പെടുന്നതിന് 10 ദിവസം മുൻപാണ് വാക്സീൻ എടുക്കേണ്ടത്. ഒരു വയസ്സിനും അതിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കുൾപ്പെടെ വാക്‌സീൻ നിർബന്ധമാണ്. 

ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ വാക്സിനുകളും പ്രാഥമികാരോഗ്യ പരിചരണ കോർപറേഷൻ കീഴിലെ എല്ലാ ഹെൽത്ത് സെൻ്ററുകളിൽ ലഭിക്കും. ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ പ്രത്യേകിച്ചും രോഗപ്രതിരോധത്തിനായി വാക്സീൻ എടുക്കണമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.

കോവിഡ്, പകർച്ചപ്പനി വാക്‌സീനുകളെടുക്കുന്നതും നല്ലതാണെന്ന് സഊദി മന്ത്രാലയം നിർദേശിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും നിർബന്ധമാക്കിയിട്ടില്ല. പോളിയോ വൈറസ് വ്യാപനമുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർ പോളിയോ വാക്‌സീനും യെല്ലോ ഫീവറുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർ യെല്ലോ ഫീവർ പ്രതിരോധ കുത്തിവയ്പും എടുത്തിരിക്കണമെന്ന് സഊദി നിർദേശിച്ചിട്ടുണ്ട്.

Health regulations for pilgrims from Qatar to perform Umrah in Saudi Arabia have been revised

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; 2020ലെ തെരഞ്ഞെടുപ്പ് ചെലവു കണക്ക് നൽകിയില്ല 7,314 അയോഗ്യർ

Kerala
  •  13 days ago
No Image

എസ്.ഐ.ആര്‍ തീയതി നീട്ടിവയ്ക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍; പറ്റില്ലെന്ന് കമ്മിഷൻ

National
  •  13 days ago
No Image

ബിഹാർ തെരഞ്ഞെടുപ്പ്; എൻ.ഡി.എയുടെ മഹാഭൂരിപക്ഷ വിജയത്തിൽ ദുരൂഹത; സംഘടിത വോട്ടുകൊള്ളയെന്ന് കോൺഗ്രസ്

National
  •  13 days ago
No Image

ചെങ്കോട്ട സ്ഫോടനം: ഭീകരരിൽ നിന്ന് നിർണായക വിവരങ്ങൾ; അൽഫലാഹ് ആശുപത്രിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു

National
  •  13 days ago
No Image

കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സെർച്ച് കമ്മിറ്റി കൺവീനർ പിന്മാറി

Kerala
  •  13 days ago
No Image

വിഘ്നേഷ് പുത്തൂരിനെ കൈവിട്ടാലും ചേർത്തു പിടിക്കും; കയ്യടി നേടി മുംബൈ ഇന്ത്യൻസ്

Cricket
  •  13 days ago
No Image

കുവൈത്തിൽ അനധികൃത ക്ലിനിക്ക് അടപ്പിച്ചു; മോഷണം പോയ സർക്കാർ മരുന്നുകൾ വിതരണം ചെയ്ത ഇന്ത്യക്കാരും ബംഗ്ലാദേശികളും പിടിയിൽ

Kuwait
  •  13 days ago
No Image

ശിശുദിനത്തിൽ സ്കൂളിൽ എത്താൻ അല്പം വൈകി; ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത; പിന്നാലെ മരണം

National
  •  13 days ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  13 days ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  13 days ago