
2034 ലോകകപ്പ്: സഊദിയില്‍ തന്നെ; പ്രഖ്യാപനം 11ന്, പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ മനുഷ്യാവകാശ ആരോപണം ഫിഫ പരിഗണിച്ചില്ല; സഊദി നേടിയത് റെക്കോഡ് റേറ്റിങ്

റിയാദ്: 2034ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സഊദി അറേബ്യയുടെ നീക്കങ്ങള്‍ വിജയം കണ്ടു. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ, അര്‍ജന്റീന, ഉറുഗ്വേ, പരാഗ്വേ എന്നീ രാജ്യങ്ങളും ലോക മാമാങ്കത്തിന് ശ്രമിച്ചെങ്കിലും അവരെയെല്ലാം പിന്നിലാക്കിയാണ് ഫിഫ സഊദിയുടെ ആതിഥേത്വത്തെ പിന്തുണച്ചത്. ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന റേറ്റിങ് ആണ് ലോകകപ്പ് ഒരുക്കങ്ങള്‍ക്കായി സഊദി നേടിയത്. ശനിയാഴ്ച അനാച്ഛാദനം ചെയ്ത മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ടില്‍ 500ല്‍ 419.8 എന്ന റെക്കോഡ് റേറ്റിങ് നേടിയാണ് സഊദിയെ തെരഞ്ഞെടുത്തതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2030, 2034 ലോകകപ്പുകള്‍ക്കുള്ള ആതിഥേയരെ ഡിസംബര്‍ 11ന് ഫിഫ പ്രഖ്യാപിക്കും. മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ സഊദി അറേബ്യയില്‍ ലോകകപ്പ് നടക്കുന്നതിനെതിരായ കാംപയിന്‍ നടത്തിയെങ്കിലും ഫിഫ ഇത്തരം ആരോപണങ്ങള്‍ തള്ളുകയായിരുന്നു. കൂടാതെ സഊദിയിലെ കാലാവസ്ഥയും യൂറോപ്യന്‍ ക്ലബ് ഫുട്‌ബോള്‍/ ലീഗ് സീസണുകളും തമ്മിലുള്ള പൊരുത്തക്കേടുകളും പ്രശ്‌നമായി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിച്ചിരുന്നു. അവസാനമായി നടന്ന 2022ലെ ഖത്തര്‍ ലോകകപ്പ് കാലത്തും ഒരുവിഭാഗം പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ഖത്തറില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുകയാണെന്ന് ആരോപിച്ചിരുന്നു.
എന്നാല്‍ സഊദിയിലെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടെന്നും മനുഷ്യാവകാശങ്ങള്‍ പരിപാലിക്കാന്‍ ലോകകപ്പ് നടത്തിപ്പ് ഗുണകരമായ സംഭാവനകള്‍ നല്‍കുമെന്നും ഫിഫ വിലയിരുത്തി. റമദാന്‍ മാസവും ഹജ്ജ് കര്‍മങ്ങളും അടക്കമുള്ളവ കൂടി പരിഗണിച്ചാകും ലോകകപ്പ് ഷെഡ്യൂള്‍ തയാറാക്കുക. ഇക്കാരണത്താല്‍ 2034 ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലാകും ലോകകപ്പ് ഒരുക്കുകയെന്നാണ് പുറത്തുവരുന്ന വിവരം.

സഊദി നോട്ടമിട്ടത് ഖത്തര്‍ ലോകകപ്പോടെ
വേദി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ ഫിഫ ലോകകപ്പിന് ആതിഥ്യമരുളുന്ന നാലാമത്തെ ഏഷ്യന്‍ രാജ്യമാകും സഊദി. ബ്രസീല്‍ അവസാനമായി ലോകകപ്പ് നേടിയ 2002ലെ ഫിഫ ലോകകപ്പ് ജപ്പാനും ദക്ഷിണകൊറിയയും സംയുക്തമായി ആതിഥ്യം വഹിക്കുകയായിരുന്നു. 2022 ലോകകപ്പിന് ഖത്തറും ആതിഥ്യമരുളി. ഖത്തര്‍ വിജയകരമായി ലോകകപ്പ് ആതിഥ്യമരുളിയതോടെയാണ് ലോകകപ്പ് വേദിക്കായി രംഗത്തുവരാന്‍ സഊദിയെ പ്രേരിപ്പിച്ചത്. ഖത്തറിന്റെ ലോകകപ്പ് നടത്തിപ്പ് പരക്കെ പ്രശംസിക്കപ്പെട്ടിരുന്നു. ജൂലൈ 29ന് കായികമന്ത്രിയും സഊദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍, സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് യാസര്‍ അല്‍ മിസെഹല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സൗദി പ്രതിനിധി സംഘമാണ് ലോകപ്പ് ആതിഥേയത്വം വഹിക്കാനുള്ള താല്‍പ്പര്യം ഔദ്യോഗികമായി അറിയിച്ചത്.
ഇതുപ്രകാരം ഒക്ടോബറില്‍ ലേലത്തിന്റെ വിശദാംശങ്ങള്‍ അവലോകനം ചെയ്യാന്‍ ഫിഫ പ്രതിനിധി സംഘം സഊദി സന്ദര്‍ശിച്ചു. ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാന്‍ നിര്‍ദ്ദേശിച്ച നഗരങ്ങള്‍ സന്ദര്‍ശിച്ച പ്രതിനിധി സംഘം ആതിഥേയത്വനീക്കങ്ങളില്‍ ഉള്‍പ്പെടുത്തിയ പദ്ധതികളും സൗകര്യങ്ങളും പരിശോധിക്കുകയും മറ്റ് തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുകയും ചെയ്തു.

സഊദിയില്‍ വന്‍ ഒരുക്കങ്ങള്‍
2034 ലോകകപ്പ് ലക്ഷ്യമാക്കി വന്‍ ഒരുക്കങ്ങളാണ് സഊദി നടത്തിവരുന്നത്. ഭൂമിയില്‍നിന്നും 350 മീറ്റര്‍ ഉയരത്തിലുള്ള നിയോം സിറ്റി സ്റ്റേഡിയമടക്കമുള്ള ആഡംബര സ്റ്റേഡിയങ്ങളാണ് സൗദി ഒരുക്കുന്നത്. സഊദി അറേബ്യയിലുടനീളമുള്ള മറ്റ് പത്ത് ഹോസ്റ്റിംഗ് സൈറ്റുകള്‍ക്ക് പുറമേ, റിയാദ്, ജിദ്ദ, അല്‍ഖോബാര്‍, അബഹ എന്നിവിടങ്ങളിലെ 15 സ്റ്റേഡിയങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ചരിത്രത്തിലാദ്യമായി ടൂര്‍ണമെന്റില്‍ 48 ടീമുകള്‍ ആകും പങ്കെടുക്കുക.
FIFA Flags Saudi Arabia's 2034 World Cup Bid
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 3 days ago
സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ
National
• 3 days ago
മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
Kerala
• 3 days ago
ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്
Cricket
• 3 days ago
പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു
International
• 3 days ago
രോഹിത്തും കോഹ്‌ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി
Cricket
• 3 days ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്‍
Kerala
• 3 days ago
വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
Kerala
• 3 days ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 3 days ago
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; കേരള ക്രിക്കറ്റിൽ പുതു ചരിത്രംകുറിച്ച് സഞ്ജു
Cricket
• 3 days ago
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്
Saudi-arabia
• 3 days ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു
Kerala
• 3 days ago
ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു
National
• 3 days ago
വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി
Kerala
• 3 days ago
അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ
National
• 3 days ago
മന്ത്രി വീണ ജോര്‍ജിനെതിരേ നാടെങ്ങും പ്രതിഷേധം; പലയിടത്തും സംഘര്‍ഷം
Kerala
• 3 days ago
വയനാട് സ്വദേശി ഇസ്റാഈലില്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയത് 80കാരിയെ കൊലപ്പെടുത്തിയ ശേഷമെന്ന് റിപ്പോര്‍ട്ട്
Kerala
• 3 days ago
മലപ്പുറത്ത് നിപ ബാധിച്ച 18കാരിയും പാലക്കാട്ടെ യുവതിയും തമ്മില്‍ ബന്ധമില്ല
Kerala
• 3 days ago
'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന് ചൈനീസ് ചുവന്ന ഉള്ളി
uae
• 3 days ago
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്
Kerala
• 3 days ago
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല
Kerala
• 3 days ago