HOME
DETAILS

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

  
Abishek
December 01 2024 | 14:12 PM

Riyadh Metro Launches New Service Travel from Olaya to Batha in 9 Minutes

റിയാദ്: റിയാദ് മെട്രോ സര്‍വിസിന് തുടക്കം. ആദ്യ ഘട്ടത്തില്‍ മൂന്ന് ലൈനുകളിൽ ട്രെയിനുകള്‍ ഓടിത്തുടങ്ങി. വര്‍ഷങ്ങളായി തലസ്ഥാന നഗരവാസികള്‍ കാത്തിരുന്ന റിയാദ് മെട്രോ ഇന്ന് അതിരാവിലെ പ്ലാറ്റ്‌ഫോമുകള്‍ തുറന്നതായി റിയാദ് സിറ്റി റോയല്‍ കമ്മീഷന്‍ അറിയിച്ചു. ആറു പാതകളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ഇന്ന് സര്‍വീസ് ആരംഭിച്ചത്. മെട്രോ യാത്ര അനുഭവിച്ചറിയുന്നതിനായി പലരും ഇന്ന് വിവിധ സ്റ്റേഷനുകളില്‍ നിന്ന് യാത്ര നടത്തി. ഉലയ്യയയില്‍ നിന്ന് ബത്ഹ വരെയെത്താന്‍ ഒമ്പത് മിനുട്ട് മാത്രമാണ് എടുക്കുന്നത്. അതേസമയം ബത്ഹ സ്റ്റേഷന്‍ രാവിലെ തുറന്നില്ല, പകരം മന്‍ഫൂഹ സ്റ്റേഷനാണ് തുറന്നത്. ഇത് ദാറുല്‍ ബൈദ വരെ നീളും.

അത്യാധുനിക സൗകര്യങ്ങളോടെയാണ് ഓരോ സ്‌റ്റേഷനും ഒരുക്കിയിട്ടുള്ളത്. യാത്രക്കാരെ സ്വീകരിക്കുന്നതിനായി ഇവിടെ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. കാര്‍ഡ് സ്വൈപ് ചെയ്ത് മെട്രോയില്‍ കയറാം. സ്‌റ്റേഷനുകളുടെ പേരുകള്‍ ഡിജിറ്റല്‍ ബോര്‍ഡില്‍ പ്രത്യക്ഷപ്പെടും. കുറഞ്ഞ സമയാണ് സ്റ്റേഷനില്‍ നിര്‍ത്തുന്നത്. അതേസമയം യാത്രയുടെ വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്ന തിരക്കിലാണ് യാത്രക്കാര്‍.

ഒലയ്യ ബത്ഹ റൂട്ടിലെ ബ്ലൂ മെട്രോ, എയര്‍പോര്‍ട്ട് റോഡിലെ യെല്ലോ മെട്രോ, അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് റൂട്ടിലെ പര്‍പ്പിള്‍ മെട്രോ എന്നിവ ഇന്ന് രാവിലെ സര്‍വീസ് ആരംഭിച്ചു. ബുധനാഴ്ച രാത്രി സല്‍മാന്‍ രാജാവാണ് മെട്രോ ഉദ്ഘാടനം ചെയ്തത്. ഡിസംബര്‍ 15ന് റെഡ്, ഗ്രീന്‍, ഓറഞ്ച് മെട്രോകള്‍ സര്‍വീസ് ആരംഭിക്കും. ടിക്കറ്റുകള്‍ ദര്‍ബ് ആപ്ലിക്കേഷന്‍ വഴിയോ അല്ലെങ്കില്‍ കൗണ്ടര്‍ വഴിയോ എടുക്കാം.

Riyadh Metro has launched a new service, enabling passengers to travel from Olaya to Batha in just 9 minutes. This new route aims to enhance connectivity and reduce travel time within the city.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  4 days ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  4 days ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  4 days ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  4 days ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  4 days ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  4 days ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  4 days ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  4 days ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  4 days ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  4 days ago