HOME
DETAILS

'മോദിക്കെതിരെ മിണ്ടരുത്, പൊലിസിനെതിരേയും പാടില്ല' മുദ്രാവാക്യങ്ങള്‍ക്ക് വിലക്കുമായി ജാമിഅ മില്ലിയ

  
Web Desk
December 02, 2024 | 6:56 AM

Jamia Millia Islamia Issues Warning Against Slogans Targeting PM Modi and Law Enforcement Agencies

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യത്തിന് വിലക്കുമായി ജാമിഅ മില്ലിയ സര്‍വ്വകലാ ശാല. നിയമനിര്‍വഹണ ഏജന്‍സികള്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സര്‍വകലാശാല രജിസ്ട്രാര്‍. 

 ഭരണഘടനാപരമായ ഉത്തരവാദിത്തം വഹിക്കുന്നവര്‍ക്ക് എതിരായ പ്രതിഷേധങ്ങളും ധര്‍ണകളും സര്‍വകലാശാലയില്‍ അനുവദനീയമല്ലെന്നും ഇതിനെതിരെ കര്‍ശനമായ അച്ചടക്ക നടപടിയുണ്ടാവുമെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ എം.ഡി. മഹതാഹ് ആലം റിസ്‌വി പുറപ്പെടുവിച്ച ഓഫിസ് മെമ്മോറാണ്ടത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

 പ്രധാനമന്ത്രിക്കും മറ്റ് നിയമനിര്‍വഹണ ഏജന്‍സികള്‍ക്കുമെതിരെ സര്‍വകലാശാലയിലെ ഏതാനും വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ചത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നാണ് നടപടിക്ക് വിശദീകരണമായി അധികൃതര്‍ പറയുന്നത്. ഇത് അനുവദനീയമല്ലെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധങ്ങള്‍ക്കും ധര്‍ണകള്‍ക്കും മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും സര്‍വകലാശാല ആവശ്യപ്പെടുന്നു.

മെമ്മോറാണ്ടത്തിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തി രംഗത്തെത്തി. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ) ഈ നിര്‍ദ്ദേശത്തെ അപലപിച്ചു. ജാമിഅ വിദ്യാര്‍ഥികളുടേതാണെന്നും ബി.ജെ.പിയുടെയോ സംഘ്പരിവാറിന്റെയോ അല്ലായെന്നും ഐസ ചൂണ്ടിക്കാട്ടി. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാലിയാർ പുഴയിൽ ദുരന്തം: കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

Kerala
  •  6 days ago
No Image

സാങ്കേതിക തകരാർ: എയർ ഇന്ത്യ സാൻ ഫ്രാൻസിസ്കോ-ഡൽഹി വിമാനം മംഗോളിയയിൽ അടിയന്തരമായി ഇറക്കി

International
  •  6 days ago
No Image

വിഴിഞ്ഞത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ ഗുരുതരാവസ്ഥയിൽ

Kerala
  •  6 days ago
No Image

പേരാമ്പ്ര സംഘർഷം: ഷാഫി പറമ്പിൽ എം.പിക്ക് എതിരായ പൊലിസ് നടപടി; റിപ്പോർട്ട് തേടി ലോക്‌സഭ സെക്രട്ടറിയേറ്റ്

Kerala
  •  6 days ago
No Image

സഊദി അറേബ്യയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു; രണ്ട് എത്യോപ്യക്കാർ അറസ്റ്റിൽ

Saudi-arabia
  •  6 days ago
No Image

ലോക സാമൂഹിക വികസന ഉച്ചകോടി: ചില പ്രദേശങ്ങളിൽ എല്ലാത്തരം സമുദ്ര ഗതാഗതത്തിനും വിലക്കേർപ്പെടുത്തി ഖത്തർ

qatar
  •  6 days ago
No Image

കോട്ടയത്ത് ബിരിയാണിയിൽ ചത്ത പഴുതാര; ഹോട്ടലിന് 50000 രൂപ, സൊമാറ്റോയ്ക്ക് 25000 രൂപ പിഴ

Kerala
  •  6 days ago
No Image

അപ്പോൾ മാത്രമാണ് റൊണാൾഡോ സന്തോഷത്തോടെ ഫുട്ബോളിൽ നിന്ന് വിരമിക്കുകയെന്ന് നാനി

Football
  •  6 days ago
No Image

ചെറിയ യാത്ര, കുറഞ്ഞ ചിലവ്: 2025ൽ യുഎഇ നിവാസികൾ ഏറ്റവുമധികം സഞ്ചരിച്ച രാജ്യങ്ങൾ അറിയാം

uae
  •  6 days ago
No Image

വിദ്യാർഥി കൺസെഷൻ ഓൺലൈനാകുന്നു; സ്വകാര്യ ബസുകളിലെ തർക്കങ്ങൾക്ക് പരിഹാരം

Kerala
  •  6 days ago