HOME
DETAILS

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

  
December 05, 2024 | 5:07 PM

UAE Tops List of Arab Countries with Most Billionaires Swiss Bank Report

ദുബൈ: യു.എ.ഇയിലെ ശതകോടീശ്വരൻമാരുടെ എണ്ണം 18 ആയി ഉയർന്നുവെന്ന് സ്വിസ് ബാങ്കിന്റെ കണക്കുകൾ. ഏറ്റവും അധികം ശതകോടീശ്വരൻമാരുള്ള അറബ് രാജ്യം യു.എ.ഇയാണ്. അതേസമയം, ശതകോടീശ്വരൻമാരുടെ എണ്ണത്തിൽ മിഡിലീസ്റ്റിൽ ഇസ്റാഈലാണ് ഒന്നാം സ്ഥാനത്ത്. 

സ്വിസ് ബാങ്കിൻ്റെ വാർഷിക കണക്കുകൾ പറയുന്നത് പ്രകാരം കോവിഡിന് ശേഷം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യു.എ.ഇ, സിങ്കപ്പൂർ, സ്വിറ്റ്സർലാൻഡ്, യു.എസ് എന്നിവിടങ്ങളിലേക്ക് കുടിയേറുന്ന സമ്പന്നരുടെ എണ്ണം വർധിച്ചുവെന്നാണ്. യു.എ.ഇയിൽ ഇപ്പോൾ 18 ശതകോടീശ്വരൻമാരുണ്ടെന്നും, അവരുടെ സമ്പാദ്യം ഈവർഷം അരട്രില്ല്യണിലേക്ക് വളർന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.

ഏറ്റവും അധികം ശതകോടീശ്വരൻമാരുള്ള അറബ് രാജ്യം യു.എ.ഇ ആണെങ്കിലും മിഡിലീസ്റ്റിൽ ഈരംഗത്ത് മുന്നിലുള്ളത് ഇസ്റാഈലാണ്. 26 ശതകോടീശ്വരൻമാരാണ് ഇസ്റാഈലിൽ താമസിക്കുന്നത്. ധനികരെ ഗൾഫ് രാജ്യങ്ങളിലേക്ക് ആകർഷിക്കുന്ന പ്രധാനഘടകം വരുമാനത്തിന് നികുതിയില്ലാത്തതാണ്. അതോടൊപ്പം, സുരക്ഷയും സമാധാനവും ഗൾഫ് രാജ്യങ്ങളെ നിക്ഷേപത്തിനൊപ്പം താമസത്തിനും തെരഞ്ഞെടുക്കാൻ സമ്പന്നരെ പ്രോത്സാഹിപ്പിക്കുന്നതായി സ്വിസ് ബാങ്ക് റിപ്പോർട്ട് ചെയ്യുന്നു.

According to a Swiss bank report, the UAE has the highest number of billionaires among Arab countries, solidifying its position as a hub for wealth and luxury.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം: അരുണാചലിൽ മലയാളി യുവാവ് തടാകത്തിൽ വീണ് മരിച്ചു; ഒരാളെ കാണാതായി

Kerala
  •  3 days ago
No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിയുടെ ആധിപത്യം അവസാനിപ്പിക്കണം, ഞങ്ങൾ സജ്ജമാണ്: ആത്മവിശ്വാസത്തോടെ ബെഞ്ചമിൻ സെസ്‌കോ

Football
  •  3 days ago
No Image

അവസാന നേട്ടം കൊച്ചിയിൽ; 13 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ജഡേജ

Cricket
  •  3 days ago
No Image

പശ്ചിമേഷ്യയിൽ സമാധാന നീക്കവുമായി റഷ്യ; നെതന്യാഹുവിനോടും പെസെഷ്‌കിയാനോടും സംസാരിച്ച് പുട്ടിൻ

International
  •  3 days ago
No Image

ബഹ്‌റൈനില്‍ പുതിയ സാമ്പത്തിക നടപടികള്‍; ഇന്ധന വിലയും നികുതിയും ഉയരുന്നു

bahrain
  •  3 days ago
No Image

"ഞങ്ങൾ പറയുന്നത് ചെയ്തിരിക്കും"; ദുബൈയിൽ ഈ വർഷം തന്നെ എയർ ടാക്സികൾ പറന്നുയരുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ

uae
  •  3 days ago
No Image

ശ്രേയസ് അയ്യരും സർപ്രൈസ് താരവും ടി-20 ടീമിൽ; ലോകകപ്പിന് മുമ്പേ വമ്പൻ നീക്കവുമായി ഇന്ത്യ

Cricket
  •  3 days ago
No Image

ബഹ്‌റൈനില്‍ കാലാവസ്ഥ അനുകൂലം; മഴ സാധ്യതയില്ല

bahrain
  •  3 days ago
No Image

പകൽ ആൺകുട്ടികളായി വേഷം മാറി വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന യുവതികൾ പിടിയിൽ

crime
  •  3 days ago
No Image

ഭക്ഷണം ഉണ്ടാക്കുന്നതിനെച്ചൊല്ലി തർക്കം; ഗർഭിണിയായ നവവധു ഭർത്താവിനെ കുത്തിക്കൊന്നു

latest
  •  3 days ago


No Image

വേദനയെ തോൽപ്പിച്ച നിശ്ചയദാർഢ്യം; സിയ ഫാത്തിമയ്ക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓൺലൈനായി മത്സരിക്കാം; നിർണായക ഇടപെടലുമായി മന്ത്രി വി. ശിവൻകുട്ടി

Kerala
  •  3 days ago
No Image

പ്രധാന സാക്ഷികൾ മരിച്ചു, പലരും കൂറുമാറി; ആൽത്തറ വിനീഷ് വധക്കേസിൽ ശോഭാ ജോണിനെയും സംഘത്തെയും കോടതി വെറുതെ വിട്ടു

crime
  •  3 days ago
No Image

ആള്‍ക്കൂട്ടക്കൊലയ്ക്കും വിദ്വേഷപ്രചാരണത്തിനുമെതിരേ സമസ്ത സുപ്രിംകോടതിയില്‍: ചൂണ്ടിക്കാട്ടിയത് തെഹ്‌സീന്‍ പൂനെവാല കേസിലെ മാര്‍ഗരേഖ; അവതരിപ്പിച്ചത് ശക്തമായ പോയിന്റുകള്‍

National
  •  3 days ago
No Image

ഡ്രൈവിം​ഗിനിടെ മൊബൈൽ ഫോൺ ഉപയോ​ഗിച്ചു: റോഡിലെ ഡിവൈഡറുകൾ ഇടിച്ചുതെറിപ്പിച്ച് കാർ; മുന്നറിയിപ്പുമായി ഷാർജ പൊലിസ്

uae
  •  3 days ago