HOME
DETAILS

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; എറണാകുളത്ത് ഒരാൾ കൂടി അറസ്റ്റിൽ, പ്രതിയെ പിടികൂടിയത് ഒളിവിൽ കഴിയുന്നതിനിടെ

  
December 06, 2024 | 6:44 AM

Digital Arrest Trap One More Arrested in Ernakulam for Online Fraud

എറണാകുളം: എറണാകുളത്ത് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ഒരാൾ കൂടി പിടിയിൽ. കൊടുവള്ളി സ്വദേശി ജാഫറിനെയാണ് കണ്ണൂരിൽ ഒളിവിൽ കഴിയുന്നതിനിടെ എറണാകുളം സൈബർ പൊലിസ് പിടികൂടിയത്. 

കാക്കനാട് സ്വദേശിനിയെ വെർച്വൽ അറസ്റ്റ് ചെയ്‌ത്‌ കോടികൾ തട്ടിയ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം സ്വദേശി മുഹമ്മദ് മുഫാസിൽ, കോഴിക്കോട് സ്വദേശി മീശബ് എന്നിവരെയാണ് നേരത്തെ എറണാകുളം സൈബർ പൊലിസ് പിടികൂടിയത്. പരാതിക്കാരിയുടെ പേരിൽ ഡൽഹി ഐസിഐസി ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും, അതുപയോഗിച്ച് സന്ദീപ് കുമാർ എന്നയാൾ മനുഷ്യക്കടത്തക്കമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ഡൽഹി പൊലിസ് യുവതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് പണം നിയമപരമാണെന്ന് ഉറപ്പുവരുത്തുന്നതിന് പണം കുറ്റവാളികളുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും ഉറവിടം കാണിക്കാൻ തെളിവ് വേണമെന്നും പറയുകയായിരുന്നു. ഭീഷണിക്ക് പിന്നാലെ യുവതി തന്റെ മൂന്ന് എസ്ബിഐ അക്കൗണ്ടുകളിൽ നിന്ന് നാല് കോടി രൂപ ഇവരുടെ ആക്കൗണ്ടിലേക്ക് കൈമാറി. പിന്നീട് ഇവർ ബന്ധപ്പെടാതിരുന്നതോടെ യുവതി സൈബർ പൊലിസിൽ പരാതിപ്പെടുകയും ഇവരെ പിടികൂടുകയുമായിരുന്നു.

The police in Ernakulam have arrested another person in connection with online fraud, using a digital arrest trap to catch the accused while they were hiding.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago