HOME
DETAILS

അക്ഷരത്തെറ്റ് ഗുരുതരപിഴവ്; പൊലിസ് മെഡല്‍ നിര്‍മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണം- റിപ്പോര്‍ട്ട്

  
Web Desk
December 06, 2024 | 10:26 AM

kerala-police-medal-blunder

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റ് ഉണ്ടായതു സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിഷയത്തില്‍ ഗുരുതര പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 270 മെഡലുകളില്‍ 246 എണ്ണത്തിലും അക്ഷരത്തെറ്റ് കണ്ടെത്തി. 

മെഡല്‍ തയാറാക്കിയ ഏജന്‍സിക്ക് തെറ്റു പറ്റി. മെഡല്‍ നിര്‍മിച്ച ഭഗവതി ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്. 

കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി അക്ഷരത്തെറ്റുകളുള്ള മെഡലുകള്‍ വിതരണം ചെയ്ത സംഭവത്തെക്കുറിച്ച് സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബാണ് അന്വേഷണത്തിനു നിര്‍ദേശിച്ചത്. മെഡലുകളില്‍ മുഖ്യമന്ത്രിയുടെ എന്നതിനു പകരം മുഖ്യമന്ത്രയുടെ എന്നാണ് അച്ചടിച്ചിരുന്നത്. പൊലീസ് മെഡല്‍ എന്നത് പോലസ് മെഡന്‍ എന്നും രേഖപ്പെടുത്തിയതായി കണ്ടെത്തി. സര്‍ക്കാര്‍ രേഖകളില്‍ പൊലീസ് എന്ന് എഴുതുമ്പോള്‍ 'പോ' ഉപയോഗിക്കരുതെന്നും 'പൊ' എന്നാണു വേണ്ടതെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് 2022ല്‍ നിര്‍ദേശിച്ചിരുന്നു. അതും തെറ്റിച്ചിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടിയിരുന്നു. മെഡല്‍ ജേതാക്കളായ പൊലിസുകാര്‍ വിവരം മേലധികാരികളോട് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈയ്യിലെടുത്തു, പിന്നാലെ പൊട്ടിത്തെറിച്ചു; പിണറായിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ കൈയ്യിലിരുന്ന് സ്‌ഫോടക വസ്തു പൊട്ടുന്ന ദൃശ്യം പുറത്ത്

Kerala
  •  2 days ago
No Image

തിരൂർ ആർ.ടി ഓഫീസിൽ വൻ ലൈസൻസ് തട്ടിപ്പ്: ഉദ്യോഗസ്ഥരും ഏജൻ്റുമാരും വിജിലൻസ് വലയിൽ

Kerala
  •  2 days ago
No Image

നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് അപകടം: രണ്ട് യുവാക്കൾ മരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തിയത് ഓടയിൽ

Kerala
  •  2 days ago
No Image

കോഴിക്കോട്ട് ആറുവയസ്സുകാരനെ കഴുത്തുഞെരിച്ച് കൊന്ന് അമ്മ; അറസ്റ്റില്‍

Kerala
  •  2 days ago
No Image

34 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രസക്തി നഷ്ടപ്പെടാതെ 'സന്ദേശം'; ശ്രീനിവാസന്റെ കാലാതീത ക്ലാസിക്

Kerala
  •  2 days ago
No Image

ഡോക്ടറുടെ കാൽ വെട്ടാൻ ആഹ്വാനം; വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയക്കെതിരെ കേസുകളുടെ പെരുമഴ; വീണ്ടും ജാമ്യമില്ലാ കേസ്

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ്സിലേക്ക് ആംബുലൻസ് ഇടിച്ചുകയറി അപകടം; രോഗിയുൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം; ശ്രീനിവാസനെ അനുസ്മരിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ചിരിയും ചിന്തയും ബാക്കിവെച്ച് ശ്രീനിവാസൻ വിടവാങ്ങി; മലയാള സിനിമയിൽ ഒരു യുഗത്തിന്റെ അന്ത്യം; അനുസ്മരിച്ച് പ്രമുഖർ

Kerala
  •  2 days ago
No Image

ശ്രീനിവാസന്റെ മൃതദേഹം വീട്ടിലെത്തിച്ചു, ഒരു മണി മുതല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

Kerala
  •  2 days ago