HOME
DETAILS

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

  
കെ.ഷിന്റുലാല്‍
December 12, 2024 | 6:27 AM

Home Department to purchase 295 state-of-the-art breath analyzers with facial recognition camera system

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പൊലിസ് ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നു. പരിശോധനയ്ക്ക് വിധേയരാകുന്നവരുടെ മുഖമുള്‍പ്പെടെ പതിയുന്ന കാമറാ സംവിധാനത്തോടു കൂടിയ 295 ആധുനിക ബ്രത്ത് ആല്‍ക്കഹോള്‍ അനൈലസര്‍ വാങ്ങാനാണ് ആഭ്യന്തരവകുപ്പ് തീരുമാനം. ശരീരത്തിലുള്ള മദ്യത്തിന്റെ അളവ് അടക്കം വ്യക്തമാക്കി ഫോട്ടോ സഹിതം മെഷീനില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിക്കുന്നതിനാല്‍ പിടിയിലായവരുമായി വൈദ്യപരിശോധനയ്ക്ക് പൊലിസിന് ആശുപത്രിയിലേക്കും ഓടേണ്ടിവരില്ല.

എല്ലാ ജില്ലകളിലേയും പൊലിസ് സ്റ്റേഷനുകളില്‍ ബ്രത്ത് അനലൈസന്‍ നേരത്തെ ലഭ്യമാക്കിയിരുന്നു. എന്നാല്‍ പരിപാലിക്കാത്തതിനാല്‍ പലയിടത്തും ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. തിരക്കേറിയ സ്റ്റേഷനുകളില്‍ പലപ്പോഴും ബ്രത്ത് അനൈലസര്‍ ഇല്ലാത്തത് പൊലിസുകാരെ കുഴക്കാറുണ്ട്. പട്രോളിങിനിടയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടിയാല്‍ വൈദ്യപരിശോധനയും മറ്റുമായി മണിക്കൂറുകള്‍ പൊലിസിന് ചെലവഴിക്കേണ്ട അവസ്ഥയാണ് നിലവില്‍.

പുതിയ ഉപകരണം വരുന്നതോടെ മദ്യപിച്ച് വാഹനോടിച്ചതിന് പിടിയിലായവരെ സ്റ്റേഷനില്‍ എത്തിച്ച് നിയമനടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനാവും. രക്തത്തിലെ ആല്‍ക്കഹോള്‍ അളവ്, ടെസ്റ്റ് നടത്തിയ തീയതി, സമയം, ഡ്രൈവറുടെ പേര്, ലൈസന്‍സ് നമ്പര്‍, രജിസ്ട്രേഷന്‍ നമ്പര്‍, ടെസ്റ്റ് നടത്തിയ സ്ഥലം, ഓഫിസറുടെ പേര്, എന്നിവ സഹിതം മെഷീനില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് അടുത്ത ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ മതി.

ബ്രത്ത് അനലൈസറിന്റെ അഭാവത്തില്‍ പൊലിസുകാര്‍ക്ക് മണിക്കൂറുകളോളം ആശുപത്രിയില്‍ ചെലവഴിക്കേണ്ടി വരുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ രോഗികള്‍ക്കൊപ്പം വരി നിന്നാണ് വാഹനമോടിച്ചയാളെ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. പരിശോധനയ്ക്കായി ആളുകളെ ആശുപത്രിയിലെത്തിക്കുമ്പോള്‍ പൊലിസുകാര്‍ക്ക് വരി നില്‍ക്കേണ്ടെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്. പലയിടത്തും മണിക്കൂറുകളോളം വരി നിന്നാണ് പൊലിസുകാര്‍ നടപടി പൂര്‍ത്തീകരിക്കുന്നത്.

ഡോക്ടര്‍ പരിശോധിച്ച ശേഷം രക്ത പരിശോധനക്ക് അയയ്ക്കും. രക്തസാമ്പിള്‍ ലാബിലെത്തിച്ച് ഫലം ലഭിക്കാന്‍ ഏറെ നേരത്തെ കാത്തിരിപ്പ് വേണം. വീണ്ടും ഡോക്ടറെ സമീപിച്ച് റിപ്പോര്‍ട്ട് വാങ്ങി സ്റ്റേഷനിലെത്തിക്കും. പിന്നീട് നോട്ടിസുമായി കോടതിയിലെത്തി പിഴയടയ്ക്കണം. ഇത്തരം കാലതാമസം ഒഴിവാക്കുന്നതിനായാണ് കൂടുതല്‍ ബ്രീത്ത് അനലൈസര്‍കൂടി വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.

പരിശോധനയ്ക്ക് വിധേയമാകുന്ന ആളുടെ ഫോട്ടോ സഹിതം, രക്തത്തിലെ ആല്‍ക്കഹോള്‍ അളവ്, ടെസ്റ്റ് നടത്തിയ തീയതി, സമയം, ഡ്രൈവറുടെ പേര്, ലൈസന്‍സ് നമ്പര്‍, രജിസ്ട്രേഷന്‍ നമ്പര്‍, ടെസ്റ്റ് നടത്തിയ സ്ഥലം, ഓഫിസറുടെ പേര് എന്നിവയുമായി മെഷീനില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് അടുത്തദിവസം കോടതിയില്‍ നല്‍കാം

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  9 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  9 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  9 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  9 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  9 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  9 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  9 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  9 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  9 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  9 days ago