HOME
DETAILS

കൊച്ചിയിൽ മകൻ അമ്മയുടെ മൃതദേഹം കുഴിച്ചിട്ട സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലിസ്

  
December 19, 2024 | 4:03 PM

Kochi Police Rule Out Foul Play in Mothers Mysterious Death

കൊച്ചി: എറണാകുളം വെണ്ണലയിൽ മകൻ അമ്മയുടെ മൃതദേഹം കുഴിച്ചിട്ട സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലിസ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും അതുകൊണ്ടുതന്നെ കസ്റ്റഡിയിൽ എടുത്ത മകനെ താൽക്കാലികമായി വിട്ടയക്കുമെന്നും പാലാരിവട്ടം പൊലിസ് അറിയിച്ചു. കൊലപാതക സാധ്യത പ്രാഥമികമായി തള്ളുകയാണെന്നും കൂടുതൽ തെളിവുകൾ കിട്ടിയാൽ തുടർ നടപടികളിലേക്ക് നീങ്ങുമെന്നും പൊലിസ് അറിയിച്ചു.

ഇന്ന് രാവിലെ നാലുമണിയോടെയയിരുന്നു അല്ലി (78) യുടെ മൃതദേഹം മകൻ പ്രദീപ് വീട്ടുമുറ്റത്ത് കുഴിച്ചിട്ടത്. പ്രദേശവാസികളാണ് വിവരം പൊലിസിൽ അറിയിച്ചത്. തുടർന്ന് പൊലിസെത്തി മൃതദേഹം പുറത്തെടുക്കുമ്പോൾ അല്ലിയുടെ കണ്ണിലും മൂക്കിലുമെല്ലാം മണ്ണ് നിറഞ്ഞ അവസ്ഥയിലായിരുന്നു.

സംഭവസമയം പ്രദീപ് മദ്യലഹരിയിൽ ആയിരുന്നതിനാൽ പൊലിസിന് കാര്യങ്ങൾ വ്യക്തമായി ചോദിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. അമ്മ മരണപ്പെട്ടതിനെ തുടർന്ന് കുഴിച്ചിടുകയായിരുന്നു എന്നാണ് പ്രദീപ് പൊലിസിന് നൽകിയ മൊഴി. പ്രദീപ് സ്ഥിരമായി മദ്യപിച്ച് വീട്ടിൽ പ്രശ്‌നമുണ്ടാക്കാറുണ്ടെന്നും അക്രമാസക്തനാകാറുണ്ടെന്നും നാട്ടുകാർ പൊലിനോട് പറഞ്ഞിരുന്നു.

തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ അല്ലിയുടേത് സ്വാഭാവിക മരണമെന്ന് കണ്ടെത്തി. ബലപ്രയോഗം നടന്നതിൻ്റെ ലക്ഷണങ്ങൾ ഇല്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മരണ ശേഷമാണ് അമ്മയുടെ മൃതദേഹം അടക്കം ചെയ്തതെന്ന പ്രദീപിൻ്റെ മൊഴി പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.

The Kochi police have stated that there is no foul play suspected in the mysterious death of a mother, whose body was allegedly buried by her son in their home.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Kerala
  •  a day ago
No Image

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; രാഷ്ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യും

National
  •  a day ago
No Image

കുട്ടികൾക്ക് സമൂഹമാധ്യമ വിലക്ക്: ഓസ്‌ട്രേലിയൻ മാതൃകയിൽ ഗോവയും നിയന്ത്രണത്തിലേക്ക്

National
  •  a day ago
No Image

'സഞ്ജുവിന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട, വരാനിരിക്കുന്നത് വെടിക്കെട്ട്'; മലയാളി താരത്തിന് പൂർണ്ണ പിന്തുണയുമായി മോണി മോർക്കൽ

Cricket
  •  a day ago
No Image

സുസ്ഥിര വികസനം ചര്‍ച്ച ചെയ്യാന്‍ ബഹ്‌റൈനില്‍ ആഗോള ഫോറം

bahrain
  •  a day ago
No Image

ആസിഡ് ആക്രമണം: പ്രതിയുടെ സ്വത്ത് കണ്ടുകെട്ടി ഇരയ്ക്ക് നൽകിക്കൂടെ? കർശന നിയമനിർമ്മാണത്തിന് സുപ്രീം കോടതി നിർദ്ദേശം

Kerala
  •  a day ago
No Image

ഈ തൊഴിൽ മേഖലയിലെ സ്വദേശിവൽക്കരണം 55 ശതമാനമാക്കി സഊദി; നിയമം ലംഘിച്ചാൽ കനത്ത പിഴ

Saudi-arabia
  •  a day ago
No Image

പറയാനുള്ളത് നേതൃത്വത്തോട് പറയും; 'ദുബൈയിലെ ചർച്ച' മാധ്യമ സൃഷ്ടിയെന്നും ശശി തരൂർ

Kerala
  •  a day ago
No Image

ബഹ്‌റൈന്‍-യുകെ സൈനിക സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ചര്‍ച്ച

bahrain
  •  a day ago
No Image

ഇന്ത്യയുടെ കയറ്റുമതിയുടെ 99 ശതമാനം ഉത്പന്നങ്ങള്‍ക്കും വിപണി പ്രവേശനം; യൂറോപ്യന്‍ യൂനിയനുമായുള്ള കരാറിലെ പ്രധാന വ്യവസ്ഥകള്‍ ഇങ്ങനെ

Kerala
  •  a day ago