HOME
DETAILS

മുണ്ടക്കൈ പുനരധിവാസം: പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ല, ആരെയും ഒഴിവാക്കില്ലെന്ന് മന്ത്രി കെ.രാജന്‍

  
Web Desk
December 21, 2024 | 12:02 PM

Mundakai Rehabilitation Minister K Rajan said that the released list is not final and no one will be left out-news

തിരുവനന്തപുരം: മുണ്ടക്കൈ പുനരധിവാസം: മുണ്ടക്കൈ പുനരധിവാസ ലിസ്റ്റ് പുറത്തുവിട്ടതിന് പിന്നാലെയുണ്ടായ പരാതിയില്‍ മറുപടിയുമായി റവന്യുമന്ത്രി കെ.രാജന്‍. പുറത്തുവന്ന ലിസ്റ്റ് അന്തിമമല്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം നിലവിലെ ലിസ്റ്റില്‍ പരാതി നല്‍കാന്‍ 15 ദിവസത്തെ സമയമുണ്ടെന്നും മുഴുവന്‍ പരാതിയും പരിശോധിച്ച് നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആരെയും ഒഴിവാക്കില്ലെന്നും എല്ലാവരേയും ഉള്‍പ്പെടുത്തിയാണ് പുനരധിവാസമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

'ദുരന്തത്തില്‍ വീട് പൂര്‍ണമായി നഷ്ടമായവര്‍, വീട് പൂര്‍ണ്ണമായും നഷ്ടമായില്ലെങ്കിലും അവിടേക്ക് ഇനി പോകാന്‍ കഴിയാത്തവര്‍ എന്നിങ്ങനെ രണ്ട് ഘട്ടത്തിലായാണ് പട്ടിക നടപ്പിലാക്കുന്നത്. ഒന്നാമത്തെ ലിസ്റ്റ് ആണ് ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ളത്. ദുരന്തത്തില്‍പ്പെട്ട ഒരാളെ പോലും ഒഴിവാക്കില്ല. കോടതിയിലെ തീരുമാനം കൂടി വന്നാല്‍ വേഗത്തില്‍ പുനരധിവാസം നടക്കും. ആരുടെ എങ്കിലും പേര് ഉള്‍പ്പെട്ടില്ലെങ്കില്‍ അത് ഉള്‍പ്പെടുത്താവുന്നതാണ്. അര്‍ഹത മാത്രമാണ് അതിനുള്ള മാനദണ്ഡം'-മന്ത്രി പറഞ്ഞു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  a day ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  a day ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  a day ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  a day ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  a day ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  a day ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  a day ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  a day ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  a day ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  a day ago