HOME
DETAILS

ആംബുലന്‍സിന് മുന്നില്‍ വഴിമുടക്കി ബൈക്ക് യാത്രികന്‍; തടസ്സം സൃഷ്ടിച്ചത് 22 കിലോമീറ്റര്‍; നടപടിയെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്

  
December 31, 2024 | 9:59 AM

patient-occuppied-ambulance-faced-difficulty-due-to-hinderence-of-a-scooter

വയനാട് : ആംബുലന്‍സിന് മുന്നില്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ചു സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് . ആംബുലന്‍സിന് തടസം സൃഷ്ടിച്ച സ്‌കൂട്ടര്‍ കസ്റ്റഡിയില്‍ എടുത്തു. സ്‌കൂട്ടര്‍ ഓടിച്ച കോഴിക്കോട് ചെലവൂര്‍ സ്വദേശി അഫ്‌നസിനോട് ഇന്ന് വൈകിട്ട് ആര്‍.ടി.ഒക്കു മുമ്പില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അഫ്‌നസിന്റെ ലൈസന്‍സും സ്‌കൂട്ടറിന്റെ ആര്‍ സി ബുക്കും കസ്റ്റഡിയില്‍ എടുത്തു. 

ഇന്നലെ രാത്രി 8 ന് വയനാട്ടില്‍ നിന്നുള്ള അടിയന്തര ചികിത്സ നടത്തേണ്ട രോഗിയുമായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സിന് മുന്നില്‍ 9.15 ഓടെയാണ് തടസവുമായി ബൈക്ക് യാത്രികന്‍ എത്തിയത്. അടിവാരം മുതല്‍ കാരന്തൂര്‍ വരെ 22 കിലോമീറ്റര്‍ ദൂരം ആംബുലന്‍സിനെ മറികടക്കാന്‍ അനുവദിക്കാതെ ഇയാള്‍ മുന്നിലുണ്ടായിരുന്നു. ഹോണ്‍ അടിച്ചിട്ടും സൈറണ്‍ മുഴക്കിയിട്ടും ഇയാള്‍ മാറിയില്ല. ആംബുലന്‍സില്‍ ഡ്രൈവര്‍ക്കൊപ്പമുള്ളവരാണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ വീഡിയോ ചിത്രീകരിച്ചത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  7 days ago
No Image

ഒടുവില്‍ ആര്‍. രാജഗോപാലിന് പാസ്‌പോര്‍ട്ട്; സന്തോഷമറിയിച്ച് മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

കോഴിക്കോട്ട് 19 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍

Kerala
  •  7 days ago
No Image

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റേയും ജാമ്യാപേക്ഷ മാറ്റിവെച്ചു

National
  •  7 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജാമ്യത്തിലിറങ്ങിയ ജിതിന്‍ ഭാസ്‌കറിന് സി.പി.എം,ഡി.വൈ.എഫ്.ഐയുടെ സ്വീകരണം

Kerala
  •  7 days ago
No Image

കോഴിത്തീറ്റ വില കുത്തനെ ഉയര്‍ന്നു; ഒരു ചാക്കിന് കൂടിയത് 500 രൂപയോളം; പ്രതിസന്ധിയില്‍ കോഴിക്കര്‍ഷകര്‍

Kerala
  •  7 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; എ.സി. മൊയ്തീന്‍, കെ. രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായി

Kerala
  •  7 days ago
No Image

ഡാമുകളില്‍ വെള്ളമില്ല; പാലക്കാട്ട് ഒന്നാംവിള നെല്‍കൃഷി പ്രതിസന്ധിയില്‍

Kerala
  •  7 days ago
No Image

വിഴിഞ്ഞം ഓഹരി കൈമാറ്റം: സര്‍ക്കാര്‍ നീക്കത്തില്‍ ദുരൂഹത ആരോപിച്ച് പിണറായി, അദാനിയുടേത് വഴി വിട്ട നീക്കമെന്നും പ്രതിപക്ഷ നേതാവ് 

Kerala
  •  7 days ago
No Image

സ്കൂൾ കൗൺസിലിങ്ങിൽ 16കാരിയുടെ വെളിപ്പെടുത്തൽ; പിതാവിനെതിരേ പോക്സോ കേസ്

Kerala
  •  7 days ago