HOME
DETAILS

'സവര്‍ക്കര്‍ക്കു പകരം ഡല്‍ഹി സര്‍വ്വകലാശാലക്കു കീഴിലെ പുതിയ കോളജിന് മന്‍മോഹന്‍ സിങ് എന്ന് പേരിടണം' മോദിക്ക് എന്‍.എസ്.യു.ഐയുടെ കത്ത് 

  
Web Desk
January 03, 2025 | 6:38 AM

NSUI Urges Delhi University to Rename College After Manmohan Singh Not Savarkar

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലക്കു കീഴിലുള്ള പുതിയ കോളജിന് ഹിന്ദുത്വ ഐക്കണ്‍ വിനായക് ദാമോദര്‍ സവര്‍ക്കറുടെ പേരിടരുതെന്നും പകരം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പേര് നല്‍കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ ഓഫ് ഇന്ത്യ. സ്ഥാപനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയായിരുന്നു എന്‍.എസ്.യു.ഐയുടെ അഭ്യര്‍ഥന നല്‍കിയത്. ഇന്ന് ആണ് ശിലാസ്ഥാപനം. 

പുതിയ സ്ഥാപനത്തിന് സിങ്ങിന്റെ പേരിട്ടാല്‍ അത് തലമുറകള്‍ക്ക് പ്രചോദനമാകുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.  മുന്‍ പ്രധാനമന്ത്രിയുടെ പരിവര്‍ത്തന കാഴ്ചപ്പാടിനെ മാനിക്കുമെന്നും സംഘടനയുടെ പ്രസിഡന്റ് വരുണ്‍ ചൗധരി വ്യാഴാഴ്ച മോദിക്ക് അയച്ച കത്തില്‍ പറയുന്നു. 

കിഴക്കന്‍ കാമ്പസിലും പടിഞ്ഞാറന്‍ കാമ്പസിലും ഓരോ അക്കാദമിക് ബ്ലോക്കും തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ റോഷന്‍പുരയില്‍ സവര്‍ക്കര്‍ കോളജിന്റെ കെട്ടിടവും ഉള്‍പ്പെടെ മൂന്ന് പദ്ധതികള്‍ക്ക് മോദി വെള്ളിയാഴ്ച തറക്കല്ലിടുമെന്ന് ഡല്‍ഹി സര്‍വകലാശാല അറിയിച്ചിരുന്നു.

'ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലുള്ള സവര്‍ക്കറുടെ പേരിലുള്ള ഒരു കോളജ് താങ്കള്‍ ഉദ്ഘാടനം ചെയ്യും. ഈ സ്ഥാപനത്തിന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ജിയുടെ പേര് നല്‍കണമെന്ന് എന്‍.എസ്.യു.ഐ ശക്തമായി ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ സമീപകാല വേര്‍പാട് ആഴത്തിലുള്ള ശൂന്യത സൃഷ്ടിച്ചു. ആ പൈതൃകത്തിനുള്ള ഏറ്റവും ഉചിതമായ ആദരവ് അദ്ദേഹത്തിന്റെ പേരില്‍ ഒരു പ്രധാന വിദ്യാഭ്യാസ സ്ഥാപനം സമര്‍പ്പിക്കുക എന്നതാണ് വരുണ്‍ ചൗധരി പറഞ്ഞു.

പുതിയ ഐ.ഐ.ടി, ഐ.ഐ.എം, എയിംസ്, കേന്ദ്ര സര്‍വകലാശാലകളുടെ ശൃംഖല സ്ഥാപിക്കുന്നതിലും സിങ്ങിന്റെ വിദ്യാഭ്യാസ രംഗത്തെ സംഭാവനകള്‍ ഉള്‍പ്പെടുന്നു. വിഭജനാനന്തര വിദ്യാര്‍ഥിയില്‍ നിന്ന് ആഗോള ഐക്കണിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയെ അക്കാദമിക് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും എന്‍.എസ്.യു.ഐ ആവശ്യപ്പെട്ടു. ഇന്ത്യക്ക് അദ്ദേഹം നല്‍കിയ സമാനതകളില്ലാത്ത സംഭാവനകള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

 The National Students' Union of India (NSUI) has demanded that a new college under Delhi University be named after former Prime Minister Manmohan Singh instead of Hindu ideologue Vinayak Damodar Savarkar. The request comes just a day before Prime Minister Narendra Modi is set to lay the foundation stone for the institution.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ്: മുൻ ഡിവൈഎഫ്‌ഐ നേതാവിന് മുൻകൂർ ജാമ്യം

Kerala
  •  9 days ago
No Image

നമ്പർ പ്ലേറ്റ് ഊരിമാറ്റി വാഹനം ഓടിച്ചത് 230 കിലോമീറ്റർ വേഗതയിൽ; വാഹനവും ഡ്രെെവറെയും കസ്റ്റഡിയിലെടുത്ത് ദുബൈ പൊലിസ്

uae
  •  9 days ago
No Image

2010-ന്റെ തനിയാവർത്തനം! ഇതുവരെയെല്ലാം കിറുകൃത്യം; ലോകകപ്പ് വീണ്ടും സ്പെയിനിലെത്തുമോ?

Football
  •  9 days ago
No Image

രാത്രികാല പവർകട്ട്; അത്യാസന നിലയിൽ വീട്ടിൽ കഴിയുന്ന രോഗി ഓക്സിജൻ കോൺസൺട്രേറ്റർ നിലച്ച് മരിച്ചതായി പരാതി; കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണം

Kerala
  •  9 days ago
No Image

‘മോദി കാര്യങ്ങൾ മുൻകൂട്ടി കണ്ട് പ്രവർത്തിക്കുന്നയാൾ’; പ്രധാനമന്ത്രി

National
  •  9 days ago
No Image

യുഎഇ ഉൾപ്പെടെ 4 രാജ്യങ്ങളിലെ കോൺസുലാർ സേവനം; ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

uae
  •  9 days ago
No Image

രോഹിത് ശർമ വിരമിക്കുമോ? പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി ഇന്ത്യൻ ബാറ്റിംഗ് കോച്ച്

Cricket
  •  9 days ago
No Image

അഞ്ച് രൂപയ്ക്ക് ഇനി ട്രെയിന്‍ യാത്ര; ചരിത്രക്കുതിപ്പിലേക്ക് ഇന്ത്യയുടെ ഹൈഡ്രജന്‍ ട്രെയിന്‍

National
  •  9 days ago
No Image

കിരീടം കാക്കാൻ ലിയോ; മെസ്സിയെ കാത്തിരിക്കുന്നത് ഫുട്ബോൾ ചരിത്രം ഇതുവരെ കാണാത്ത മഹാറെക്കോർഡ്!

Football
  •  9 days ago
No Image

ഫിഫ ലോകകപ്പ് ഫൈനൽ; നിയമവിരുദ്ധമായ ലിങ്കുകളിലൂടെ കളി കാണുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎഇ 

uae
  •  9 days ago