HOME
DETAILS

സിരി ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിച്ചു: ഒത്തുതീർപ്പിനായി ആപ്പിൾ 814 കോടി നൽകാൻ തയ്യാർ

  
January 04, 2025 | 3:49 PM

Siri has breached users privacy Apple is willing to pay 814 crores for the settlement

കാലിഫോർണിയ: ആപ്പിളിന്റെ വെർച്വൽ അസിസ്റ്റന്റായ സിരി ഉപയോ​ഗിച്ച് ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിക്കപ്പെട്ടെന്ന കേസിൽ ഒത്തുതീർപ്പിന് ഒരുങ്ങി ആപ്പിൾ. 95 മില്യൺ ഡോളർ നൽകിയാണ് ഒത്തുതീർപ്പിനായി ആപ്പിൾ ഒരുങ്ങുന്നത്. ഇന്ത്യൻ രൂപ ഏകദേശം 814.78 കോടിയോളം വരും ഈ തുക. 814.78 കോടി പണമായി തന്നെ നൽകാമെന്ന് ആപ്പിൾ സമ്മതിച്ചതായി റോയിട്ടേഴ്സ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. കാലിഫോർണിയയിലെ ഓക്ക്ലാൻഡിലെ ഫെഡറൽ കോടതിയിലാണ് ഇതുസംബന്ധിച്ച് കേസ് നടന്നുകൊണ്ടിരിക്കുന്നത്.

ഒത്തുതീർപ്പിന് തയ്യാറാണെന്ന് ആപ്പിൾ കോടതിയെ അറിയിക്കുകയായിരുന്നു. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ സിരി സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുകയും ഇവ പരസ്യദാതാക്കൾക്ക് നൽകിയെന്നുമായിരുന്നു ആപ്പിളിനെതിരായ കേസ്. വർഷങ്ങളായി ഇത്തരത്തിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ ആപ്പിൾ ചോർത്തുന്നുണ്ടെന്നാണ് കേസിലെ ആരോപണം. അഞ്ച് വർഷത്തോളമായി നീണ്ടു നിൽക്കുന്ന കേസിൽ ആരോപണങ്ങൾ ആപ്പിൾ നിഷേധിച്ചിരുന്നു.

ഉപഭോക്താക്കൾ 'ഹേയ് സിരി' എന്ന് പറഞ്ഞാൽ മാത്രമാണ് സിരി പ്രവർത്തനക്ഷമം ആവുകയുള്ളുവെന്നാണ് ആപ്പിളിന്റെ അവകാശവാദം ഉന്നയിക്കുന്നത്. എന്നാൽ സിരി ഇത്തരത്തിൽ ആക്ടിവേറ്റ് ആക്കാതെ തന്നെ ഉപഭോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങൾക്കിടയിൽ പറയുന്ന വിവരങ്ങൾ റെക്കോർഡ് ചെയ്ത് പരസ്യദാതാക്കൾക്ക് നൽകുകയും പിന്നീട് ഈ പരസ്യങ്ങൾ ആപ്പിൾ ഉപകരണങ്ങളിലെ സോഷ്യൽ മീഡിയയിലും മറ്റും ഉപഭോക്താക്കളെ കാണിക്കുന്നെന്നും പരാതികൾ ഉയർന്നു വന്നിരുന്നു.

ഒത്തുതീർപ്പിനായി നൽകുന്ന തുക 2014 സെപ്റ്റംബർ 17 മുതൽ 2024 ഡിസംബർ 31 വരെ സിരി ഉപയോഗിച്ച ഉപഭോക്താക്കൾക്ക് വീതിച്ച് നൽകാനാണ് കോടതി തീരുമാനം. എന്നാൽ അമേരിക്കയ്ക്ക് പുറത്തുള്ള ഉപഭോക്താക്കൾക്ക് ഇത് ബാധകമായിരിക്കില്ല. അമേരിക്കയിലെ സിരി ഉപഭോക്താക്കൾക്ക് 20 ഡോളർ വീതമാണ് ഇതിലൂടെ ലഭിക്കുക.

അഞ്ച് ഉപകരണങ്ങൾ വരെ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരത്തിനായി രജിസ്റ്റർ ചെയ്യാനും 100 ഡോളർ വരെ ഇതിലൂടെ നഷ്ടപരിഹാരമായി നേടാനും അമേരിക്കയിലെ ആപ്പിൾ ഉപഭോക്താക്കൾക്ക് സാധിക്കുന്നതാണ്. ഇന്ത്യൻ രൂപ ഏകദേശം 8600 രൂപയാണിത്. ഒത്തുതീർപ്പ് തുകയിൽ നിന്ന് 28.5 മില്യൺ ഡോളർ അഭിഭാഷകരുടെ ഫീസ് ആയും 1.1 മില്യൺ ഡോളർ കോടതി ചെലവുകൾക്കായും വാങ്ങും.

ശേഷിക്കുന്ന തുകയാണ് ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരമായി വീതിച്ച് നൽകുക. ആപ്പിളിന്റെ 9 മണിക്കൂർ നേരത്തെ ലാഭം മാത്രമാണ് നിലവിൽ നഷ്ടപരിഹാരമായി നൽകുന്ന 95 മില്യൺ ഡോളർ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 93.74 ബില്യൺ ഡോളറായിരുന്നു ലാഭം. 2014 മുതൽ 2024 വരെ 705 ബില്യൺ ഡോളറാണ് ആപ്പിളിന്റെ ലാഭം. അതേസമയം ഗൂഗിളിനെതിരെയും സമാനമായ കേസുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago