HOME
DETAILS

അന്ന് ഞങ്ങൾ 10 പേരായിട്ടും അവരെ തോൽപ്പിച്ച് കിരീടം നേടി; പ്രിയപ്പെട്ട നിമിഷത്തെക്കുറിച്ച് റൊണാൾഡോ 

  
Web Desk
January 05, 2025 | 6:37 AM

Cristiano Ronaldo has revealed his favorite moment with Al Nasser

റിയാദ്: സഊദി പ്രൊ ലീഗ് ക്ലബായ അൽ നസറിനൊപ്പമുള്ള തന്റെ ഏറ്റവും പ്രിയപ്പെട്ട നിമിഷം ഏതാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 2023ൽ നടന്ന കിങ്‌സ് കപ്പ് ഫൈനലിൽ 10 പേരുമായി കളിച്ചുകൊണ്ട് അൽ ഹിലാലിനെ പരാജയപ്പെടുത്തിയാണ് ഏറ്റവും മികച്ച നിമിഷമെന്നാണ് റൊണാൾഡോ പറഞ്ഞത്. അൽ നസർ സോണിന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ ഇക്കാര്യം പറഞ്ഞത്. 

അൽ നാസറിനൊപ്പമുള്ള ആദ്യ സീസണിൽ ആയിരുന്നു റൊണാൾഡോ അൽ ഹിലാലിനെ വീഴ്ത്തി അറബ് ക്ലബ് കപ്പ് സ്വന്തമാക്കിയത്. കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അൽ നസർ വിജയിച്ചത്. മത്സരത്തിൽ സഊദി വമ്പൻമാർക്ക് വേണ്ടി റൊണാൾഡോ ഇരട്ടഗോൾ നേടിയാണ് കിരീടം നേടിക്കൊടുത്തത്. 

2023-24 സീസണിൽ അൽ നസറിനായി തകർപ്പൻ പ്രകടനങ്ങളാണ് റൊണാൾഡോ നടത്തിയത്. 45 മത്സരങ്ങളിൽ നിന്നും 44 ഗോളുകളും 13 അസിസ്റ്റുകളുമായിരുന്നു റൊണാൾഡോ നേടിയിരുന്നത്. ഇതിൽ സഊദി ലീഗിൽ 35 ഗോളുകളുമാണ് റൊണാൾഡോ അടിച്ചുകൂട്ടിയത്. സഊദി പ്രോ ലീഗിലെ കഴിഞ്ഞ സീസണിലെ ടോപ് സ്കോററും റൊണാൾഡോ തന്നെയാണ്. 

കഴിഞ്ഞ സീസണിൽ ലീഗിൽ രണ്ടാം സ്ഥാനത്തായിരുന്നു അൽ നസർ ഫിനിഷ് ചെയ്തിരുന്നത്. 34 മത്സരങ്ങളിൽ നിന്നും 26 വിജയവും നാല് വീതം തോൽവിയും സമനിലയുമായി 82 പോയിന്റായിരുന്നു അൽ നസറിന് ഉണ്ടായിരുന്നത്. കഴിഞ്ഞ സീസണിൽ അൽ ഹിലാൽ ആയിരുന്നു സൗദി ലീഗിലെ ചാമ്പ്യൻമാരായത്. 

ഈ സീസണിലും റൊണാൾഡോ തകർപ്പൻ പ്രകടനങ്ങൾ തന്നെയാണ് അൽ നസറിനൊപ്പം നടത്തിക്കൊണ്ടിരിക്കുന്നത്. സീസണിൽ 19 മത്സരങ്ങളിൽ നിന്നും 16 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് റൊണാൾഡോ നേടിയിട്ടുള്ളത്. നിലവിൽ 13 മത്സരങ്ങൾ പിന്നിട്ടപ്പോൾ ഏഴു വിജയവും നാല് സമനിലയും രണ്ട് തോൽവിയുമായി 25 പോയിന്റോടെ നാലാം സ്ഥാനത്താണ് അൽ നസർ. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവോഴ്‌സ് സൈറ്റിലൂടെ സൗഹൃദം; വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  2 days ago
No Image

മോട്ടോറിൽ വെള്ളം വരുന്നില്ല; തുടർന്ന് കിണർ പരിശോധിച്ചു; അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി നാട്ടുകാർ

Kerala
  •  2 days ago
No Image

കുഞ്ഞൂഞ്ഞ് മന്ത്രിസഭയില്‍ വലിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ മറ്റൊരു കുഞ്ഞ്

Kerala
  •  2 days ago
No Image

ഭർത്താവിന് കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞത് വിവാഹശേഷം; വിഗ്ഗ് വെച്ച് വഞ്ചിച്ചെന്ന് പരാതിയുമായി യുവതി

National
  •  2 days ago
No Image

രേഖകളില്ലാതെ മത്സ്യബന്ധനം; വിഴിഞ്ഞത്ത് തമിഴ്നാട് സ്വദേശികളുടെ ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ് 

Kerala
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ള: ദേവസ്വം മിനുട്‌സ് തിരുത്തിയത് മനഃപൂർവ്വമെന്ന് കണ്ടെത്തൽ; എ. പത്മകുമാറിനെതിരെ എസ്ഐടി

Kerala
  •  2 days ago
No Image

ടി20 ക്രിക്കറ്റിലെ 'യഥാർത്ഥ രാജാക്കന്മാർ' ഇവർ; ഞെട്ടിക്കുന്ന ബ്ലൈൻഡ് റാങ്കിംഗുമായി ഡ്വെയ്ൻ ബ്രാവോ

Cricket
  •  2 days ago
No Image

കൊല്ലത്തെ തോൽവിയിൽ മേയർ സ്ഥാനാർഥിക്ക് പഴി; ജില്ലാ കമ്മിറ്റിയിൽ കടുത്ത ഭിന്നത; യോഗത്തിൽ നിന്ന് വി.കെ അനിരുദ്ധൻ വികാരാധീനനായി ഇറങ്ങിപ്പോയി

Kerala
  •  3 days ago
No Image

'വെറുപ്പിന്റെ പരീക്ഷണശാലയാക്കാൻ അനുവദിക്കില്ല'; മോദിക്കും, അമിത് ഷാക്കുമെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾക്കെതിരെ നടപടിക്കൊരുങ്ങി ജെഎൻയു അധികൃതർ

National
  •  3 days ago
No Image

ഇതുപോലൊരു 'സെഞ്ച്വറി' മലയാളിക്ക് ആദ്യം; കൊടുങ്കാറ്റ് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Cricket
  •  3 days ago