HOME
DETAILS

'നടക്കുന്നത് സംരക്ഷണമല്ല, പശുക്ഷേമത്തിനുള്ള പണം ഉദ്യോഗസ്ഥര്‍ തിന്നുന്നു; യു.പിയില്‍ ദിനേന 50,000 പശുക്കളെ കൊല്ലുന്നു' യോഗി സര്‍ക്കാറിനെതിരെ ബി.ജെ.പി എം.എല്‍.എ

  
Web Desk
January 05, 2025 | 9:29 AM

 BJP MLA Accuses UP Government of Corruption and Mass Slaughter of Cattle

ലക്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശില്‍ പ്രതിദിനം 50,000 പശുക്കളെ കശാപ്പ് ചെയ്യുന്നുവെന്നും പശുക്കളുടെ ക്ഷേമത്തിനായുള്ള തുക ഉദ്യോഗസ്ഥര്‍ തിന്നുകയാണെന്നുമാണ് എം.എല്‍.യുടെ ആരോപണം.  ലോണിയില്‍ നിന്നുള്ള നിന്നുള്ള എംഎല്‍എ നന്ദ് കിഷോര്‍ ഗുജാറാണ് ആരോപണവുമായി രംഗത്തെത്തിയത്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഗുജാര്‍ ആവശ്യപ്പെട്ടു.

'നമ്മുടെ സര്‍ക്കാരിന് കീഴില്‍ പ്രതിദിനം 50,000 പശുക്കളെ കശാപ്പ് ചെയ്യുന്നുണ്ട്. ഈ ഉദ്യോഗസ്ഥര്‍ പശുക്കളുടെ ക്ഷേമത്തിനുള്ള പണം തിന്നുകയാണ്. ഇതിനര്‍ത്ഥം കൊള്ള നടക്കുന്നുണ്ടെന്നാണ്. എം.എല്‍.എമാരുടെ ആശങ്കകള്‍ അവഗണിക്കപ്പെടുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അറിവോടെയാണോ ഇത് സംഭവിക്കുന്നത്? അഴിമതിക്കാരായ ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്താല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 375 സീറ്റുകള്‍ ലഭിക്കും,' ഗുജാര്‍ ഗാസിയാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അഴിമതിക്കാരുടെ തലവനായി പ്രവര്‍ത്തിക്കുന്നത് ചീഫ് സെക്രട്ടറി ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയം ഉടന്‍ മുഖ്യമന്ത്രിയില്‍ എത്തിക്കണം. ലോണിയിലെ രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ പണം തട്ടിയെടുത്തതിന് പിടിക്കപ്പെട്ട വിഡിയോയും കൂടി കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അഴിമതി അനിയന്ത്രിതമായി തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പില്‍ നിരവധി ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച പണം നഷ്ടമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 BJP MLA from Loni, Nand Kishore Gujjar, has accused the Uttar Pradesh government of widespread corruption and the daily slaughter of 50,000 cows. Gujjar claimed that government officials are misusing funds meant for animal welfare, calling it a deep-rooted corruption issue. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  a day ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  a day ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  a day ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  a day ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  a day ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  a day ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  a day ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  a day ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  a day ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  a day ago