HOME
DETAILS

കലോത്സവ വേദിയിൽ ഡ്രോൺ പറത്താൻ അനുവദിക്കില്ല; 'സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾ വിവേചനം നേരിടരുത്';  മന്ത്രി വി.ശിവൻകുട്ടി

  
January 05, 2025 | 1:34 PM

Minister V Sivankutty Speaks Out Against Discrimination

തിരുവനന്തപുരം: കലോത്സവ വേദിയിൽ ഡ്രോൺ പറത്തുന്നതിന് നിയന്ത്രണം. ജഡ്‌ജസിന്റെ തലക്ക് മുകളിലൂടെ ഡ്രോൺ പറത്തുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും, അത്തരം നടപടികൾ ഒഴിവാക്കണമെന്നും, ഇത് സംബന്ധിച്ച് പൊലിസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. 

മേളയുടെ എല്ലായിടത്തും മികച്ച പങ്കാളിത്തമാണ് കാണുന്നത്. ഉദ്ഘാടനത്തിൽ 15000ൽ കൂടുതൽ ആളുകൾ പങ്കെടുത്തു. കൃത്യസമയത്ത് തന്നെ മത്സരങ്ങൾ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കലാപരമായി ഉയർന്ന നിലവാരം പുലർത്തുന്ന കുട്ടികൾ സാമ്പത്തികമായി പിന്നാക്കം ആയതിനാൽ ഒരുതരത്തിലും വിവേചനം അനുഭവിക്കാൻ പാടില്ലെന്ന് മന്ത്രി പറഞ്ഞു. ഇത്തരം വിവേചനങ്ങൾ ഒഴിവാക്കാൻ അധ്യാപകർ മുൻകയ്യെടുക്കണം. വിധികർത്താക്കളെ സൂക്ഷ്‌മമായാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

പാർക്കിങ് സംബന്ധിച്ച ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും, അവയെല്ലാം പരിഹരിച്ച് മുന്നോട്ടു പോകാനായി. ഗതാഗതം സുഗമമാക്കുന്നതിനായി കെഎസ്‌ആർടിസിയും സർവിസ് നടത്തുന്നുണ്ട്. ഇതിനോടകം 80 മത്സരങ്ങൾ പൂർത്തിയായി. ഇതുവരെ 47000ത്തിലധികം ആളുകൾ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ചു. ഭക്ഷണശാല ഇന്നലെ രാത്രി ഒരുമണി വരെ തുറന്നുപ്രവർത്തിച്ചെന്നും മന്ത്രി പറഞ്ഞു.

Minister V Sivankutty emphasized that economically backward children should not face discrimination, highlighting the importance of inclusivity.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം; വി. കുഞ്ഞികൃഷ്ണനെതിരെ നടപടി; പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം 

Kerala
  •  2 hours ago
No Image

ഇത് അവരുടെ കാലമല്ലേ...; ടീനേജേഴ്‌സിന് ഇഷ്ടപ്പെടുന്ന രീതിയില്‍ യൂട്യൂബ് അപ്‌ഡേറ്റ് ചെയ്യുന്നു

Kerala
  •  2 hours ago
No Image

കല്‍പ്പറ്റയില്‍ 16കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍കൂടി കസ്റ്റഡിയില്‍

Kerala
  •  2 hours ago
No Image

അമേരിക്കയെ വിറപ്പിച്ച് അതിശൈത്യം; മഞ്ഞുവീഴ്ച്ച കനക്കുന്നു; 23 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ

International
  •  3 hours ago
No Image

കോട്ടയത്ത് ഭാര്യയെ കമ്പിപ്പാരകൊണ്ട് തലക്കടിച്ച് കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

ഫിലിപ്പീന്‍സില്‍ ബോട്ട് മുങ്ങി 15 മരണം; ബോട്ടിലുണ്ടായിരുന്നത് ജീവനക്കാര്‍ ഉള്‍പെടെ 359പേര്‍

International
  •  4 hours ago
No Image

സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷം നേരിയ ഇടിവ്; റെക്കോര്‍ഡില്‍ തന്നെ

Kerala
  •  4 hours ago
No Image

'എല്ലാം അറിഞ്ഞ ശേഷം പ്രതികരിക്കാം'; ഐക്യത്തില്‍ നിന്നുള്ള  എന്‍എസ്എസ് പിന്മാറ്റത്തില്‍ വെള്ളാപ്പള്ളി

Kerala
  •  4 hours ago
No Image

22ാം വയസ്സിൽ ലോക റെക്കോർഡ്; കിരീടം നഷ്‌ടമായ മത്സരത്തിൽ ചരിത്രമെഴുതി ബേബി എബിഡി

Cricket
  •  6 hours ago
No Image

പത്മവിഭൂഷണ്‍: പുരസ്‌കാരം സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനം പാര്‍ട്ടിയുമായി ആലോചിച്ച ശേഷം,നിലപാട് വ്യക്തമാക്കി വിഎസിന്റെ മകന്‍

Kerala
  •  6 hours ago