HOME
DETAILS

5 വർഷം കാട്ടുമൃഗങ്ങളുടെ കലിപ്പിൽ പൊലിഞ്ഞത് 486 മനുഷ്യജീവൻ

  
അശ്‌റഫ് കൊണ്ടോട്ടി
January 07, 2025 | 2:54 AM

In 5 years 486 human lives were lost in the wild animals

മലപ്പുറം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പൊലിഞ്ഞത് 486 പേരെന്ന് വനം വകുപ്പിന്റെ കണക്ക്. 39,484 തവണയാണ് കാട്ടുമൃഗങ്ങളുടെ ആക്രമണമുണ്ടായത്. ഇതിൽ 486 മനുഷ്യരാണ് കൊല്ലപ്പെട്ടത്. 5323 പേർക്ക് പരുക്കേറ്റു.17,06,473 ഹെക്ടർ കൃഷി നാശവുമുണ്ടായി.

 2019-20 വർഷത്തിൽ 92 പേരും 2020-21 വർഷത്തിൽ 88 പേരും കൊല്ലപ്പെട്ടു. 2021-22 വർഷത്തിൽ കൊല്ലപ്പെട്ടത് 114 പേരാണ്. 2022-23 ൽ 98 പേർക്കും 2023-24 വർഷത്തിൽ 94 പേർക്കും ജീവൻ നഷ്ടമായി. കഴിഞ്ഞ ഡിസംബർ 17നാണ് കോതമംഗലം കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ കൊടിയാട്ട് എൽദോസ് (40) കൊല്ലപ്പെട്ടത്. 

11ന് തൃശൂർ വെള്ളിക്കുളങ്ങര വനമേഖലയിൽ ആദിവാസി സ്ത്രീ മീനാക്ഷി (70)യും കൊല്ലപ്പെട്ടു. കരുളായിയിൽ ശനിയാഴ്ചയാണ് ചോലനായ്ക്കർ വിഭാഗത്തിൽപെട്ട യുവാവ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.   കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യക്കുരുതി തുടരുമ്പോഴും സർക്കാർ നിസംഗത പാലിക്കുന്നതിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, പുള്ളിപ്പുലി, കടുവ തുടങ്ങിയവയാണ് കൂടുതൽ അക്രമകാരികളാകുന്നത്. 

   കാലാവസ്ഥ വ്യതിയാനം, ആവാസ വ്യവസ്ഥയുടെ തുടർച്ച നഷ്ടമാകൽ, വിദേശ അധിനിവേശ സസ്യങ്ങളുടെ വ്യാപനം തുടങ്ങിയവയാണ് കാട്ടിലെ മൃഗങ്ങൾ പുറത്തെത്തുന്നതിന് കാരണമെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തൽ. 
എന്നാൽ, ഇവ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാനാവശ്യമായ മുൻകരുതലുകളൊന്നും ഫല പ്രദമാകുന്നില്ല.

 

കേന്ദ്രത്തിന് സമർപ്പിച്ച 620 കോടി പദ്ധതിക്ക്  അനക്കമില്ല
മലപ്പുറം: മനുഷ്യ-വന്യമൃഗ സംഘർഷമില്ലാതാക്കുന്നതിന് അഞ്ച് വർഷ കാലയളവിലേക്ക് നടപ്പാക്കാൻ തയാറാക്കിയ 620 കോടിയുടെ പദ്ധതി കടലാസിൽ. സംസ്ഥാന വനം, റവന്യൂ വകുപ്പ് മന്ത്രിമാർ കഴിഞ്ഞ ഫെബ്രുവരിയിലാണ് നേരിട്ട് കേന്ദ്ര വനംവകുപ്പ് മന്ത്രിക്ക് പദ്ധതി സമർപ്പിച്ചത്. 

എന്നാൽ, ഒരുവർഷമാകുമ്പോഴും ഇതിൽ നടപടികളായിട്ടില്ല.    വനത്തിനകത്ത് ചെക്ക് ഡാമുകൾ, വാച്ച് ടവറുകൾ, ജനവാസ കേന്ദ്രങ്ങളിൽ സൗരോർജ വിളക്കുകൾ, സോളാർ വേലികളടക്കം സ്ഥാപിക്കാനായി 110 കോടിയുടെ കിഫ്ബി ഫണ്ട് അനുമതിയുണ്ട്. ഇവയുടെ പ്രവർത്തനങ്ങളും മന്ദഗതിയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടെഹ്‌റാനും ഷിറാസും ഉൾപ്പെടെ ഇറാനിലെ വിവിധ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എയർ അറേബ്യ; ഷാർജയിൽ നിന്നുള്ള യാത്രക്കാർ ദുരിതത്തിൽ

uae
  •  3 days ago
No Image

യഥാർത്ഥ ഹീറോകൾ നമുക്കിടയിലുണ്ട്! വെറുമൊരു ഡെലിവറിയല്ല, ഒരു ജീവിതമാണ് ആ യുവാവ് തിരികെ നൽകിയത്; നാടിന്റെ കൈയടി നേടി ബ്ലിങ്കിറ്റ് റൈഡർ

National
  •  3 days ago
No Image

കുവൈത്തിൽ പൗരത്വ കേസുകളിൽ കർശന നടപടി; പൗരത്വം റദ്ദാക്കാൻ കമ്മിറ്റി

Kuwait
  •  3 days ago
No Image

സംഘർഷാവസ്ഥ തുടരുന്നു: ദുബൈയിൽ നിന്നും തുർക്കിയിൽ നിന്നും ഇറാനിലേക്കുള്ള വിമാന സർവിസുകൾ റദ്ദാക്കി

uae
  •  3 days ago
No Image

ഫുജൈറയിൽ കനത്തമഴ; അപകടങ്ങൾ ഒഴിവാക്കാൻ പട്രോളിങ്ങ് ശക്തമാക്കി ഫുജൈറ പൊലിസ്

uae
  •  4 days ago
No Image

ഇ.ഡിയെ ഞെട്ടിച്ച് മമത ബാനർജിയുടെ കൂറ്റൻ റാലി; 'ഐ-പാകി'ലെ റെയ്ഡിനെതിരെ കൊൽക്കത്തയിൽ പ്രതിഷേധ മാർച്ച്

National
  •  4 days ago
No Image

കോഴിക്കോട് സ്‌കൂള്‍ ബസ് കടന്നുപോയതിന് പിന്നാലെ റോഡില്‍ സ്‌ഫോടനം; അന്വേഷണം ആരംഭിച്ചതായി പൊലിസ്

Kerala
  •  4 days ago
No Image

100 രൂപ കൊടുത്താൽ 11,02,654 ഇറാൻ റിയാൽ കിട്ടും; കുത്തനെ ഇടിഞ്ഞ് ഇറാൻ കറൻസി, നാടെങ്ങും കലാപം 

International
  •  4 days ago
No Image

ശബരിമല കേസ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിയും; കേസ് രജിസ്റ്റര്‍ ചെയ്ത് ഇ.ഡി

Kerala
  •  4 days ago
No Image

'ഐ-പാകി'ലെ ഇ.ഡി റെയ്ഡ്: അമിത്ഷായുടെ ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ച മഹുവ മൊയ്ത്ര,ഡെറിക് ഒബ്രിയാന്‍ ഉള്‍പെടെ തൃണമൂല്‍ എം.പിമാര്‍ കസ്റ്റഡിയില്‍

National
  •  4 days ago

No Image

അച്ഛനെതിരെ പരാതി പറയാൻ കമ്മിഷണർ ഓഫീസിലെത്തി; പൊലിസുകാരന്റെ ബൈക്ക് മോഷ്ടിച്ച് മടങ്ങി, യുവാവ് പിടിയിൽ

Kerala
  •  4 days ago
No Image

In Depth Story: കേള്‍ക്കാന്‍ തയാറാകാതിരുന്ന ആ മുന്നറിയിപ്പുകള്‍; ഗാഡ്ഗില്‍ പകര്‍ന്ന ഹരിതപാഠങ്ങള്‍

latest
  •  4 days ago
No Image

ഷാജഹാന്റെ ഉറൂസിനായി ഒരുങ്ങി താജ്മഹൽ; ഖവാലിയും മൗലീദും ഉയരും, രഹസ്യഅറ തുറക്കും, ജനങ്ങൾക്ക് സൗജന്യ പ്രവേശനത്തിന്റെ മൂന്ന് നാളുകൾ വിരുന്നെത്തി

Travel-blogs
  •  4 days ago
No Image

'രാവിലെ വന്ന് വാതിലില്‍ മുട്ടി,വീടൊഴിയാന്‍ ആവശ്യപ്പെട്ടു' കര്‍ണാടകയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; 20ലേറെ വീടുകള്‍ തകര്‍ത്തു, നൂറുകണക്കിനാളുകള്‍ പെരുവഴിയില്‍, നടപടി നോട്ടിസ് പോലും നല്‍കാതെ

National
  •  4 days ago