HOME
DETAILS

'അടിച്ച് പൂസാകാം, പക്ഷേ പരസ്യമായി വേണ്ട'; മദ്യത്തില്‍ അണികള്‍ക്കുള്ള വിലക്ക് തിരുത്തി സി.പി.ഐ 

  
പ്രത്യേക ലേഖകന്‍
January 08, 2025 | 4:12 AM

CPI revises ban on alcohol for cadres

തിരുവനന്തപുരം: അണികള്‍ക്കായി മദ്യനയത്തില്‍ പെരുമാറ്റച്ചട്ടം തിരുത്തി സി.പി.ഐ. അടിച്ച് പുസാകാം, പക്ഷേ പരസ്യമായി വേണ്ട. മദ്യം വിലക്കി കൊണ്ട് 33 വര്‍ഷം മുമ്പ് എടുത്ത തീരുമാനം വെട്ടിയിരിക്കുകയാണ് സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ്.

കഴിഞ്ഞ കാലങ്ങളില്‍ സി.പി.ഐ സംസ്ഥാന ഘടകത്തെ നയിച്ചവര്‍ മദ്യത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പുതിയ പെരുമാറ്റച്ചട്ടത്തില്‍ നേതാക്കളോടും അണികളോടും മദ്യപിക്കാം പക്ഷേ 'പതിവ് മദ്യപാനം' ഒഴിവാക്കാനും 'പൊതു സ്ഥലങ്ങളില്‍ മദ്യപിച്ച് പാര്‍ട്ടിയുടെ പ്രശസ്തി നശിപ്പിക്കരുത്' എന്നും നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവില്‍ പുതിയ നിര്‍ദേശങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ആരും വിമര്‍ശിച്ചില്ല. കാലത്തിനൊത്ത് മാറ്റം വേണമെന്ന നിലപാടിലായിരുന്നു ഭൂരിപക്ഷം അംഗങ്ങളും. മദ്യത്തില്‍ ഇതുവരെ ഉണ്ടാക്കിയിരുന്ന വിലക്ക് മാറ്റിയതോടൊപ്പം 33 വര്‍ഷം മുമ്പെടുത്ത പെരുമാറ്റച്ചട്ടങ്ങളിലും മാറ്റം വരുത്തി.

1992ല്‍ തൃശൂരില്‍ നടന്ന പ്രത്യേക ദേശീയ സംഘടനാ സമ്മേളനത്തിലാണ് സി.പി.ഐ ആദ്യ പെരുമാറ്റച്ചട്ടം പാസാക്കിയത്. സമൂഹത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ സംരക്ഷിക്കുകയും വ്യക്തിജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക് മാതൃകയാവുകയും വേണം. പൊതുജനങ്ങളുടെ ആദരവും വിശ്വാസവും നേടണമെന്നും ലളിതമായ ജീവിതം നയിക്കാനും പുതിയ പെരുമാറ്റച്ചട്ടത്തില്‍ നിര്‍ദേശിക്കുന്നു.

അതേസമയം, മാറിക്കൊണ്ടിരിക്കുന്ന കാലത്തിനനുസരിച്ച് സ്വീകരിക്കുന്ന നിലപാടാണിതെന്ന് ഒരു മുതിര്‍ന്ന സി.പി.ഐ നേതാവ് പറഞ്ഞു. കടുത്ത നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ അണികള്‍ അവരുടെ വഴിക്ക് പോകും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫണ്ട് പിരിവിലും നിയന്ത്രണം

പാര്‍ട്ടി ആവശ്യങ്ങള്‍ക്കായി പൊതുജനങ്ങളില്‍ നിന്ന് ഫണ്ട് ശേഖരിക്കുന്നതിനും സി.പി.ഐ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു. ബ്രാഞ്ചുകള്‍ വ്യക്തികളില്‍ നിന്ന് 1000 രൂപയില്‍ കൂടുതല്‍ പിരിക്കാന്‍ പാടില്ല. ലോക്കല്‍ കമ്മിറ്റികള്‍ക്ക് 5,000 രൂപയും മണ്ഡലം കമ്മിറ്റികള്‍ക്ക് 25,000 രൂപയുമാണ് പരിധി. ജില്ലാ കമ്മിറ്റികള്‍ക്ക് ഒരു ലക്ഷം രൂപ വരെ പിരിക്കാം. അതേസമയം, സംശയാസ്പദമായ വ്യക്തികളില്‍ നിന്നും മാഫിയാ സംഘടനകളില്‍ നിന്നും ഫണ്ട് ശേഖരിക്കരുത്. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ശമ്പളത്തിന് ആനുപാതികമായി ഫണ്ട് ശേഖരിക്കണം.

മാറണം, മാറ്റണം

എം.എല്‍.എ മുതല്‍ തദ്ദേശ സ്ഥാപന അംഗങ്ങള്‍ വരെയുള്ള ജനപ്രതിനിധികള്‍ അഴിമതിയും ആരോപണവുമായി ബന്ധപ്പെട്ട ശുപാര്‍ശകളുമായി സര്‍ക്കാരിനെ സമീപിക്കരുത്. പാര്‍ട്ടി നിലപാടിനു വിരുദ്ധമായി സര്‍ക്കാരിനെ ആരും സമ്മര്‍ദ്ദത്തിലാക്കുകയോ സ്വാധീനിക്കുകയോ ചെയ്യരുത്. സ്ത്രീധനം വാങ്ങുകയോ ചോദിക്കുകയോ ചെയ്യരുത്. ജാതീയമോ വര്‍ഗീയമോ ആയ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ പാടില്ല.

സി.പി.എമ്മില്‍ വിലക്കുണ്ട്, മദ്യപിച്ചാല്‍ പുറത്ത്

മദ്യപിക്കുന്നവര്‍ക്കുള്ള വിലക്ക് തുടരുകയാണ് സി.പി.എം. പരസ്യമായാലും രഹസ്യമായാലും മദ്യപാനി എന്ന് ബോധ്യപ്പെട്ടാലോ ആരെങ്കിലും പരാതിപ്പെട്ടാലോ പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ല. മദ്യപാനികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന വിലക്ക് തുടരുകയാണ് സി.പി.എം. എന്നാല്‍ രഹസ്യമായി പല നേതാക്കളും അണികളും മദ്യപിക്കുന്നുണ്ടെങ്കിലും പൊതു സമൂഹത്തില്‍ നിന്ന് പരാതി ഇല്ലാത്തതിനാല്‍ നടപടിയില്ല. പക്ഷേ, പാര്‍ട്ടി ഇതുവരെയും മാനദണ്ഡം തിരുത്തിയിട്ടില്ല.


CPI revises ban on alcohol for cadres



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം 

Kerala
  •  5 days ago
No Image

ഐടി കമ്പനി സിഇഒയും വനിതാ മേധാവിയും ചേർന്ന് മാനേജറെ കൂട്ടബലാത്സംഗം ചെയ്തു; ക്രൂരത വീട്ടിൽ വിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയ ശേഷം

crime
  •  5 days ago
No Image

മൊബൈൽ ഫോൺ വായ്പാ തിരിച്ചടവ് മുടങ്ങി; താമരശ്ശേരിയിൽ യുവാവിനെ ഫൈനാൻസ് ജീവനക്കാർ കത്തികൊണ്ടു കുത്തി പരിക്കേൽപ്പിച്ചു; മൂന്നുപേർ കസ്റ്റഡിയിൽ

crime
  •  5 days ago
No Image

2025ലെ ഏറ്റവും മികച്ച ഷോപ്പിങ് ഓഫറുകളുമായി ലുലു

uae
  •  5 days ago
No Image

ഷാർജയിൽ ഇമാമിനും മുഅദ്ദിനും സർക്കാർ പദവിയും ശമ്പളവും

uae
  •  5 days ago
No Image

വിവാഹത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ചു; 39കാരിയായ നഴ്‌സിനെ കഴുത്തറുത്ത് കൊന്ന് സഹപ്രവർത്തകൻ; മോഷണമെന്ന് വരുത്തിത്തീർക്കാൻ ശ്രമം

crime
  •  5 days ago
No Image

എസ്.ഐ.ആർ; ഹിയറിങ് ഒറ്റത്തവണ ഹാജരായില്ലെങ്കിൽ പുറത്ത്

Kerala
  •  5 days ago
No Image

ബിജെപി നേതാവ് തന്നെ കൊല്ലും; ജീവന് ഭീഷണിയെന്ന് ഉന്നാവോ അതിജീവിത

crime
  •  5 days ago
No Image

ശബരിമല സ്വർണ്ണക്കടത്ത്: ഡി മണിയുടെ മൊഴികളിൽ ദുരൂഹത; നിസ്സഹകരണം അന്വേഷണ സംഘത്തെ കുഴക്കുന്നു

crime
  •  5 days ago
No Image

ബിജെപി-ആർഎസ്എസ് രാഷ്ട്രീയത്തിനെതിരെ പോരാട്ടം; എൻസിപി വിട്ട് പ്രശാന്ത് ജഗ്തപ് കോൺഗ്രസിൽ

National
  •  5 days ago