HOME
DETAILS

നല്ല ഭക്ഷണം കഴിക്കൂ നല്ല പോലെ ജീവിക്കൂ...!  ദീര്‍ഘായുസ് ലഭിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍  

  
Laila
January 08 2025 | 08:01 AM

Eat these foods for longevity

ഓരോ വ്യക്തിയും ആരോഗ്യത്തോടെ ഇരിക്കാനും ദീര്‍ഘകാലം ജീവിക്കാനും ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഇത് അത്ര പെട്ടെന്ന് സാധ്യമാവുന്ന ഒന്നല്ല. ഇതിന് വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ആരോഗ്യം നിലനിര്‍ത്താന്‍ ചിന്തിച്ചാല്‍ മാത്രം പോരാ, കഠിനാധ്വാനം ചെയ്യുക തന്നെ വേണം. 

ആരോഗ്യത്തോടെ ജീവിക്കാന്‍ ആരോഗ്യകരമായ ജീവിതശൈലി ആവശ്യമാണ്. അതിനുവേണ്ടി പോഷകാഹാരം കഴിക്കണം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യണം, മതിയായ ഉറക്കം ലഭിക്കണം, ടെന്‍ഷന്‍ ഇല്ലാതിരിക്കുകയും വേണം. ആരോഗ്യകരമായ ജീവിതത്തിനും ദീര്‍ഘായുസിനും ഒരു വ്യക്തിക്ക് ചില ജീവിതശൈലി ടിപ്പുകള്‍ തന്നെ പാലിക്കേണ്ടി വരും. 

ആരോഗ്യം നിലനിര്‍ത്താന്‍ കഴിക്കേണ്ടത് അസംസ്‌കൃത ഭക്ഷണങ്ങളാണ്. ഇവ വളരെ ഗുണം ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പഴങ്ങള്‍ കൂടാതെ, അസംസ്‌കൃത ഭക്ഷണത്തില്‍ ക്യാരറ്റ്, തക്കാളി, വറുത്തത് തുടങ്ങിയ അസംസ്‌കൃത പച്ചക്കറികളും ഉള്‍പ്പെടുത്താം. ചെറിയ രീതിയില്‍ വേവിച്ച പച്ചക്കറികള്‍ അല്ലെങ്കില്‍ വളരെ കുറച്ച് എണ്ണയില്‍ വേവിച്ച പച്ചക്കറികളും കഴിക്കാവുന്നതാണ്.

നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ 60 ശതമാനം ഭാഗം അസംസ്‌കൃതമായിരിക്കണം. ദീര്‍ഘായുസ്സിനു പേരുകേട്ടിട്ടുള്ള ബ്ലൂ സോണുകളിലെ ആളുകള്‍ പാകം ചെയ്യാത്ത ഭക്ഷണമാണ് കഴിക്കുന്നത്. കുറഞ്ഞ കലോറിയും കൂടുതല്‍ നാരുകളുമുണ്ടെന്നതാണ് ഇതിന്റെ ഗുണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

 

raw.jpg

കൂടാതെ, നിങ്ങളുടെ വയറിന്റെ ആരോഗ്യം നിലനിര്‍ത്തുന്ന നല്ല ബാക്ടീരിയകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ പാകം ചെയ്യാതെ കഴിക്കുന്ന ഈ ഭക്ഷണം നന്നായി വൃത്തിയാക്കി കഴുകിയ ശേഷം മാത്രമേ കഴിക്കാവൂ.
നല്ല ആരോഗ്യത്തിനു വേണ്ടി വ്യായാമവും പതിവാക്കേണ്ടതുണ്ട്. അതുപോലെ ഭാരം എത്രയുണ്ടെന്ന് നോക്കാനും മറക്കരുത്. 

ചില സാധനങ്ങള്‍ ഒഴിവാക്കുകയോ അല്ലെങ്കില്‍ മിതമായി മാത്രമേ കഴിക്കാന്‍ പാടുള്ളൂ. പഞ്ചസാരയും വെള്ള അരിയും ശുദ്ധീകരിച്ച മാവ്, ഉരുളക്കിഴങ്ങ് എന്നിവ ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ മിതമായോ മാത്രം കഴിക്കുക. എന്നുവച്ച് ഒരുദിവസം ഒരു ടീസ്പൂണ്‍ പഞ്ചസാര കഴിച്ചാലൊന്നും കുഴപ്പമില്ല.

 

pachakka.jpg

കൂടുവാന്‍ ഒരിക്കലും പാടില്ല. ഉരുളക്കിഴങ്ങില്‍ ഗ്ലൈസമിക് സൂചിക വളരെ കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നതാണ്. മാത്രമല്ല അത് ഹൃദ്രോഗത്തിനും കാരണമാവാം.
കൃത്രിമ മധുരപലഹാരങ്ങള്‍ കഴിക്കുന്നതില്‍ നിന്നും എല്ലാവരും ശ്രദ്ധിക്കണം. ഇതാരോഗ്യത്തിന് വളരെയധികം തന്നെ ദോഷം ചെയ്യും. 
 

 

 

 

Everyone desires to live a long and healthy life, but achieving this is not an easy task. It requires consistent hard work and effort. Simply thinking about health is not enough; one must actively work towards it. To live healthily, a person needs to follow a healthy lifestyle, which includes consuming nutritious food, engaging in physical activities, getting adequate sleep, and avoiding stress. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു, 38 പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

International
  •  8 minutes ago
No Image

ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍

uae
  •  29 minutes ago
No Image

സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  an hour ago
No Image

കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; രണ്ടു കുട്ടികൾക്ക് പരുക്ക്

Kerala
  •  an hour ago
No Image

ജാസ്മിന്റെ കൊലപാതകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

Kerala
  •  an hour ago
No Image

ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം

qatar
  •  2 hours ago
No Image

ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്

qatar
  •  2 hours ago
No Image

കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ

Kuwait
  •  2 hours ago
No Image

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു

National
  •  2 hours ago
No Image

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  2 hours ago