HOME
DETAILS

ബിപിക്കുള്ള ഗുളികയും കഞ്ഞിയും കുടിച്ച് അച്ഛന്‍ സമാധിയായി; സ്ലാബ് ഇട്ട് മൂടി മകന്‍,ദുരൂഹത

  
Avani
January 11 2025 | 11:01 AM

man-buried-father-with-slab-in-thiruvananthapuram-latest

തിരുവനന്തപുരം: ബാലരാമപുരത്ത് സമാധിയായെന്ന് പറഞ്ഞ് അച്ഛനെ സ്ലാബിട്ട് മൂടി മകന്‍. ചുമട്ട് തൊഴിലാളിയായ ഗോപന്‍ (78)നെയാണ് മകന്‍ സ്ലാബിട്ട് മൂടിയത്. ഗോപന്‍ മരിച്ച വിവരം സമാധിയായി എന്ന നിലയില്‍ കുടുംബം രേഖപ്പെടുത്തിയ പോസ്റ്ററിലൂടെയാണ് നാട്ടുകാര്‍ അറിയുന്നത്. സംഭവത്തില്‍ ദുരൂഹത സംശയിച്ച പൊലിസ് ഗോപന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. 

അതേസമയം അച്ഛന്റെ ആഗ്രഹപ്രകാരം സമാധി ഇരുത്തി എന്ന് വ്യക്തമാക്കി ഗോപന്റെ മകന്‍ രംഗത്തെത്തി. അച്ഛന്റെ തീരുമാനമായിരുന്നു സമാധിയാകുക എന്നത്, അതുകൊണ്ടുതന്നെ സ്ലാബ് ഉള്‍പ്പടെയുള്ള സാധങ്ങള്‍ നേരത്തെ വാങ്ങിവച്ചിരുന്നെന്നും മകന്‍ കൂട്ടിചേര്‍ത്തു. ഒരുക്കങ്ങള്‍ മാത്രമാണ് താന്‍ ചെയ്തത്. മറ്റെല്ലാ ഒരുക്കങ്ങളും പിതാവ് കാലേകൂട്ടി ചെയ്തിരുന്നുവെന്നും മകന്‍ പറഞ്ഞു.

എല്ലാ ദിവസത്തേയും പോലെ ബിപിക്കുള്ള ഗുളികയും കഞ്ഞിയും കുടിച്ച് ഇന്‍സുലിനും വെച്ച ശേഷമാണ് സമാധിയാകാന്‍ പോകുന്നെന്ന് പറഞ്ഞ് സമാധിയിരുന്നത്.പുതിയ വസ്ത്രമെല്ലാം ധരിച്ച് കിഴക്കോട്ടാണ് ദര്‍ശനമിരുന്നത്. കല്ലെല്ലാം മൈലാടിയില്‍ നിന്ന് അച്ഛന്‍ നേരത്തേ വരുത്തിച്ചതാണ്. ബന്ധുജനങ്ങളില്‍ 'സമാധി'ക്ക് സാക്ഷിയായത് താന്‍ മാത്രമാണെന്നും മകന്‍ പറഞ്ഞു. പിതാവ് സ്വന്തമായി അധ്വാനിച്ച പണം കൊണ്ടാണ് അദ്ദേഹം പൂജ ചെയ്തിരുന്ന അമ്പലം കെട്ടിയതെന്നും മകന്‍ പറയുന്നു. സമാധിയായ ശേഷം അമ്മയേയും, തന്റെ ഭാര്യയേയും കൂട്ടിക്കൊണ്ടുവന്ന് തൊഴുത ശേഷം മടക്കിയയച്ചതായും മകന്‍ പറഞ്ഞു. താനും സഹോദരനും മാത്രമാണ് 'തത്വപ്രകാരം' സ്ഥലത്തുണ്ടായിരുന്നതെന്നും മകന്‍ വ്യക്തമാക്കി.

സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സിഐ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ മൂടിയ സ്ഥലം പൊളിച്ചു പരിശോധിക്കാന്‍ അനുമതി നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.  തുടര്‍നടപടിയുടെ ഭാഗമായി മൂടിയ സ്ഥലം പൊളിച്ച് കൂടുതല്‍ പരിശോധന നടത്തിയേക്കുമെന്നാണ് വിവരം.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തർപ്രദേശിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യഭാഗം മുറിച്ചുമാറ്റി യുവതി; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

National
  •  a few seconds ago
No Image

ഇബ്രാഹിമോവിച്ചിനെ പോലെ അദ്ദേഹവും ഫുട്ബോളിൽ വളരെ പ്രൊഫഷണലാണ്: പോഗ്ബ 

Football
  •  11 minutes ago
No Image

സർക്കാർ ആശുപത്രികളിലെ സ്ഥിതി ​ഗുരുതരമെന്നത് സത്യം; തുറന്ന് പറഞ്ഞതിന് ഒരാളെ ഭയപ്പെടുത്തുന്നത് ശരിയല്ല; ഡോ. ഹാരിസിനെ ഭീഷണിപ്പെടുത്തുന്നതിൽ സി.പി.എമ്മിനെ വിമർശിച്ച് വി.ഡി. സതീശൻ

Kerala
  •  11 minutes ago
No Image

വ്യാജ പൊലീസ് കോൺസ്റ്റബിൾ വേഷത്തിൽ തട്ടിപ്പ്; 18-20 സ്ത്രീകളെ ചൂഷണം ചെയ്ത പ്രതി പിടിയിൽ

National
  •  21 minutes ago
No Image

ദുബൈയില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍; മഹാനഗരത്തില്‍ സ്വന്തം വീടെന്ന സ്വപ്‌നം ഇനി എളുപ്പത്തില്‍ സാക്ഷാത്കരിക്കാം

uae
  •  29 minutes ago
No Image

'ഒരിക്കൽ വന്നാൽ തിരിച്ചുപോകാൻ തോന്നില്ല': ബ്രിട്ടീഷ് യുദ്ധവിമാനത്തെ പരസ്യവിഷയമാക്കി കേരള ടൂറിസം

Kerala
  •  40 minutes ago
No Image

ഓണ്‍ലൈന്‍ വഴി മയക്കുമരുന്ന് ചേര്‍ത്ത മധുര പലഹാരങ്ങള്‍ വിറ്റു; 15 അംഗ സംഘത്തെ പിടികൂടി ദുബൈ പൊലിസ്

uae
  •  an hour ago
No Image

രണ്ടാം ടെസ്റ്റിലും മിന്നലായി ജെയ്‌സ്വാൾ; ഇന്ത്യൻ നായകനെയും വീഴ്ത്തി മുന്നോട്ട്

Cricket
  •  an hour ago
No Image

സഊദിയിലെ ഇന്ത്യന്‍ എംബസിയില്‍ ഡ്രൈവര്‍  ഒഴിവ്; 1.80 ലക്ഷം രൂപ വരെ ശമ്പളം

Saudi-arabia
  •  an hour ago
No Image

സഞ്ജുവിന് ആ ഇതിഹാസ താരത്തിന്റെ പകരക്കാരനാവാൻ സാധിക്കും: മുൻ ഇന്ത്യൻ താരം

Cricket
  •  an hour ago