HOME
DETAILS

വയനാട്ടിൽ കടുവ ആക്രമണം; ആടിനെ കടിച്ചുകൊന്നു

  
January 14, 2025 | 2:03 AM

Tiger attack in Wayanad The goat was bitten

വയനാട്: വയനാട്ടിൽ കടുവ ആക്രമണം. പുൽപള്ളിയിൽ ഇറങ്ങിയ കടുവ പ്രദേശത്തെ ആടിനെ കടിച്ചുകൊന്നു. ഊട്ടിക്കവലയിൽ ബിജുവിന്റെ ആടിനെയാണ് കടുവ കൊന്നത്. പുലർച്ചെ രണ്ട് മണിയോട് കൂടിയാണ് ആക്രമണം നടന്നത്. സംഭവം കണ്ട് വീട്ടുകാർ ബഹളം വെക്കുകയായിരുന്നു. ഇതോടെ കടുവ ആടിനെ ഉപേക്ഷിച്ച് പോവുകയായിരുന്നു. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.  

നിലവിൽ ആടിനെ ലക്ഷ്യം വെക്കുന്ന കടുവയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ജനുവരി 7, 9, 13, തീയതികളിൽ ആയിരുന്നു കടുവയുടെ ആക്രമണം ഇവിടെ ഉണ്ടായത്. അവസാനമായി ആക്രമണം നടത്തിയ ആടിനെ കടുവയ്ക്ക് തിന്നാൻ കഴിഞ്ഞിട്ടില്ല.

അതുകൊണ്ട് തന്നെ കടുവ വീണ്ടും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടുവ കൂട്ടിൽ ആകുന്നതിന് കാക്കാതെ, കടുവയെ മയക്കുവെടി വെച്ച് പിടിക്കണമെന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യം. കടുവ ഇനിയും വളർത്ത് മൃഗങ്ങളെ പിടികൂടുകയാണെങ്കിൽ പ്രദേശത്ത് നാട്ടുകാർ വലിയ പ്രതിഷേധം നടത്താനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്തു; ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി

Kerala
  •  4 days ago
No Image

അനീഷ് ജോർജിന്റെ ആത്മഹത്യ; തൊഴിൽ സമ്മർദ്ദം ഇല്ലായിരുന്നെന്ന് കളക്ടറുടെ വിശദീകരണം

Kerala
  •  4 days ago
No Image

ഒരാഴ്ചക്കുള്ളിൽ 15,000-ത്തോളം വിദേശികളെ നാടുകടത്തി സഊദി; 22,000-ത്തിലധികം പേർ അറസ്റ്റിൽ

Saudi-arabia
  •  4 days ago
No Image

അമിത ശബ്ദം ഉണ്ടാക്കുന്ന ഡ്രൈവ്ര‍മാരെ പൂട്ടാൻ ദുബൈ പൊലിസ്; നിയമലംഘകർക്ക് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിൻ്റും

uae
  •  4 days ago
No Image

റൊണാൾഡോയില്ലാതെ പോർച്ചുഗലിന്റെ ഗോൾ മഴ; രാജകീയമായി പറങ്കിപ്പട ലോകകപ്പിലേക്ക്

Football
  •  4 days ago
No Image

ആര്‍ഷോക്കെതിരെ പരാതി നല്‍കിയ നിമിഷയെ സ്ഥാനാര്‍ഥിയാക്കി സിപിഐ; പറവൂര്‍ ബ്ലോക്കില്‍ മത്സരിക്കും

Kerala
  •  4 days ago
No Image

'ഗംഗയും യമുനയും പോരാഞ്ഞതുപോലെ': തേംസ് നദിയിൽ കാൽ കഴുകിയ ഇന്ത്യക്കാരൻ്റെ വീഡിയോ വൈറൽ; വിവാദം

International
  •  4 days ago
No Image

രാജസ്ഥാനെ നയിക്കാൻ സൂപ്പർതാരം; സഞ്ജുവിന്റെ പകരക്കാരൻ അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  4 days ago
No Image

ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷൻ; തമിഴ്‌നാട്ടിലല്ല, ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്...

Travel-blogs
  •  4 days ago
No Image

ബിഹാറില്‍ മുന്നണി ചര്‍ച്ചകള്‍ സജീവം; ബിജെപിക്ക് 15 മന്ത്രിമാര്‍; സത്യപ്രതിജ്ഞ ഉടനെയെന്നും റിപ്പോര്‍ട്ട്

National
  •  4 days ago