HOME
DETAILS

ലഹരി വില്‍പനയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് വീട് വളഞ്ഞിട്ട് ആക്രമിച്ച് ലഹരി മാഫിയ സംഘം; സ്ത്രീകളും കുട്ടികളുമടക്കം 8 പേർക്ക് പരിക്ക്

  
January 15, 2025 | 2:04 PM

A drug mafia gang surrounded the house and attacked it for filing a complaint with the police against the sale of drugs 8 people including women and children were injured

കൊച്ചി: ലഹരി വില്‍പനയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്‍റെ പേരില്‍ കുടുംബത്തെ വീടു കയറി ആക്രമിച്ചതായി പരാതി. എറണാകുളം മുളന്തുരുത്തിയില്‍ ഇന്നലെ വൈകിട്ടുണ്ടായ ആക്രമണമുണ്ടായത്.  സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്ക് പറ്റിയത്. കമ്പിവടിയും കത്തിയും ഉള്‍പ്പെടെയുളള ആയുധങ്ങളുമായിട്ടാണ് അക്രമി സംഘം വീടാക്രമിച്ചത്.

 മുളന്തുരുത്തി ചേപ്പനംതാഴം കോളനിയിലെ വില്‍സന്‍റെ വീട്ടില്‍ ഇന്നലെ വൈകീട്ടത്തോടെയാണ് ഈ അതിക്രമം നടന്നത്. അക്രമികള്‍ വീടിനുളളില്‍ കയറിയതോടെ വില്‍സന്‍റെ പിതാവ് വീട്ടിലുണ്ടായിരുന്ന വടിവാളുമായി പ്രതിരോധിക്കാനിറങ്ങി. എന്നിട്ടും വഴങ്ങാതിരുന്ന അക്രമികള്‍ വീട്ടിലുണ്ടായിരുന്നവരെയെല്ലാം ആക്രമിക്കുകയായിരുന്നു.

സമീപവാസിയായ ശരതും ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ മറ്റ് മൂന്നു പേരും ചേര്‍ന്നാണ് അക്രമം നടത്തിയെന്ന് വില്‍സന്‍റെയും കുടുംബത്തിന്‍റെയും ആരോപണം. ശരത്തിന്‍റെ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസില്‍ പരാതി നല്‍കിയതിന്‍റെ പേരിലായിരുന്നു അക്രമമെന്നും ഇവര്‍ പറഞ്ഞു. വീട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേരാണ് പരുക്കുമായി ചികില്‍സ തേടിയത്.  

പൊലീസ് സ്ഥലത്തെത്താന്‍ വൈകിയെന്നും പരാതിയുണ്ട്. ആയുധങ്ങളുമായി വീട്ടിലെത്തിയ അക്രമി സംഘവും പരിക്കേറ്റെന്ന പരാതിയുമായി ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തെ പറ്റി അന്വേഷിച്ചു വരികയാണെന്നും ലഹരി സംഘത്തിന് സംഭവവുമായി ബന്ധമുണ്ടോയെന്ന കാര്യം പരിശോധിക്കുന്നുണ്ടെന്നും മുളന്തുരുത്തി പൊലീസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് ഒരു ക്രിമിനൽ, ഇറാനെ വിഴുങ്ങാൻ ഗൂഢാലോചന; യുഎസിനെതിരെ ആഞ്ഞടിച്ച് ആയത്തുള്ള അലി ഖാംനഈ

International
  •  2 days ago
No Image

ഇന്തോനേഷ്യയിൽ 11 യാത്രക്കാരുമായി പോയ വിമാനം കാണാതായി; തിരച്ചിൽ ആരംഭിച്ചു

International
  •  2 days ago
No Image

കുണ്ടുവിനും,സൂര്യവൻഷിക്കും ഫിഫ്റ്റി; ബംഗ്ലാദേശിന് മുന്നിൽ 239 റൺസ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യ

Cricket
  •  2 days ago
No Image

ഒമാനില്‍ അനധികൃതമായി രാജ്യത്ത് പ്രവേശിക്കാന്‍ ശ്രമിച്ച 32 പേര്‍ അറസ്റ്റില്‍

oman
  •  2 days ago
No Image

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കൊലപാതക വീഡിയോ വ്യാജം; കര്‍ശന നടപടിയുമായി സഊദി അധികൃതര്‍

Saudi-arabia
  •  2 days ago
No Image

പച്ചമീനിന്റെ പിത്താശയം വിഴുങ്ങി; മൈഗ്രെയ്ൻ മാറ്റാൻ പോയ വീട്ടമ്മ ഐസിയുവിൽ

International
  •  2 days ago
No Image

ആൺസുഹൃത്തിന്റെ 'നിയന്ത്രണം' അതിരുകടന്നു; സോഷ്യൽ മീഡിയ സുഹൃത്തുക്കളെ കൂട്ടുപിടിച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി യുവതികൾ

crime
  •  2 days ago
No Image

മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് ആശ്വാസം: പുനരധിവാസം പൂർത്തിയാകും വരെ പ്രതിമാസ ധനസഹായം തുടരാൻ സർക്കാർ തീരുമാനം

Kerala
  •  2 days ago
No Image

പണം നൽകിയില്ല, മാല പൊട്ടിച്ചു; തിരികെ നൽകാൻ 7000 രൂപ വാങ്ങിയ ഗുണ്ടകൾ പിടിയിൽ

crime
  •  2 days ago
No Image

യുഎഇയിൽ ആദ്യമായി സിവിൽ ഏവിയേഷൻ കരിയർ മേള; പ്രവാസികൾക്കും സ്വദേശികൾക്കും കൈനിറയെ തൊഴിലവസരങ്ങൾ

uae
  •  2 days ago