
ഗോപന്സ്വാമിയുടെ മരണത്തില് അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം; പോസ്റ്റ്മോര്ട്ടം പൂര്ത്തിയായി

തിരുവനന്തപുരം: നെയ്യാറ്റിന്കരയിലെ ഗോപന്സ്വാമിയുടെ മരണത്തില് അസ്വാഭാവികതയില്ലെന്ന് പൊലിസിന്റെ പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരുക്കുകളോ മൃതദേഹത്തില് പ്രത്യക്ഷത്തില് കാണാനില്ലെന്നാണ് പൊലിസിന്റെ ഇന്ക്വസ്റ്റ് റിപ്പോര്ട്ട്. വിശദമായ പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട് ലഭിച്ചാലേ വ്യക്തത വരൂവെന്നു പൊലീസ് പറഞ്ഞു.
പോസ്റ്റ്മോര്ട്ടം നടപടികള് മെഡിക്കല് കോളജില് പൂര്ത്തിയായതിന് പിന്നാലെ ആന്തരികാവയവങ്ങളുടെ സാംപിള് പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ പരിശോധനാഫലം ലഭിക്കാന് ഒരാഴ്ചയോളം സമയമെടുക്കും.
ഇന്ന് രാവിലെയാണ് വിവാദമായ കല്ലറ പൊളിച്ചത്. കനത്ത സുരക്ഷയിലാണ് പൊലിസ് കല്ലറ പൊളിച്ചത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന്റെ നെഞ്ചുവരെ പൂജാ ദ്രവ്യങ്ങള് മൂടിയിരിക്കുകയായിരുന്നു. അരഭാഗം വരെ അഴുകിയിട്ടുണ്ട്.
കല്ലറയില് പുലര്ച്ചെയും പൂജകള് നടന്നിരുന്നു. കോടതി ഇടപെടലിന്റെ തുടര്ച്ചയായാണ് ഇന്ന് പുലര്ച്ചെ തന്നെ കല്ലറ പൊളിച്ച് പരിശോധന നടത്താന് ജില്ല ഭരണകൂടം തീരുമാനിച്ചത്. കല്ലറ പൊളിക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. പൊലിസ്, ഫോറന്സിക് സര്ജന്മാര്, ആംബുലന്സ്, പരാതിക്കാരന് എന്നിവരുടെ സാന്നിധ്യത്തിലാണ് കല്ലറ തുറന്നത്. ഗോപന്റെ ഭാര്യയും മക്കളും സമീപത്തെ വീട്ടില് ഉണ്ടെങ്കിലും പുറത്തിറങ്ങിയില്ല.
നേരത്തെ ചുമട്ടുതൊഴിലാളിയായിരുന്ന ഗോപന് ബി.എം.എസ് പ്രവര്ത്തകനായിരുന്നു. നാലുവര്ഷം മുമ്പാണ് ചുമട്ടുതൊഴില് ഒഴിവാക്കിയത്. പിന്നീട് തമിഴ്നാട്ടില് പോയി സന്യാസിയായി.
ഗോപന്സ്വാമി സമാധിയായി എന്ന ഒരു പോസ്റ്റര് വെള്ളിയാഴ്ച പുലര്ച്ചെ കുടുംബം വീടിന് സമീപത്തെ മതിലില് പതിപ്പിച്ചതോടെയാണ് പുറംലോകം ഇക്കാര്യം അറിയുന്നത്. നെയ്യാറ്റിന്കര ആറാലുംമൂട് സ്വദേശി ഗോപന് സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്ന ആര്ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. മരണസര്ട്ടിഫിക്കറ്റ് ഇല്ലെങ്കില് അസ്വാഭാവിക മരണമായി കണക്കാക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി പരിശോധന സ്വാഭാവിക നടപടിക്രമമാണെന്നും വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

3 ട്രെയിനുകള് വൈകി, പ്രയാഗ് രാജിലേക്കുള്ള രണ്ട് ട്രെയിനുകളുടെ അനൗണ്സ്മെന്റ് ആശയക്കുഴപ്പമുണ്ടാക്കി; ദുരന്തത്തെക്കുറിച്ച് പൊലിസ്
National
• 3 days ago
ഹജ്ജ് 2025: റദ്ദാക്കിയ റിസര്വേഷനുകള്ക്കുള്ള റീഫണ്ട് വ്യവസ്ഥകള് വ്യക്തമാക്കി സഊദി അറേബ്യ
latest
• 3 days ago
സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത, കയ്യില് വെള്ളം കരുതുക, ജാഗ്രത പാലിക്കുക
Kerala
• 3 days ago
റമദാന് 2025: യുഎഇയില് സന്നദ്ധ സേവകനാകാന് ആഗ്രഹമുണ്ടോ? എങ്കില് ഇപ്പോള് തന്നെ രജിസ്റ്റര് ചെയ്യാം
uae
• 3 days ago
Kerala Gold Rate Updates |ഇനിയും കുറയുമോ സ്വര്ണ വില; സൂചനകള് പറയുന്നതിങ്ങനെ
Business
• 3 days ago
കളിക്കളത്തിൽ അവൻ മെസിയെ പോലെയാണ്: മുൻ ഇംഗ്ലണ്ട് താരം
Football
• 3 days ago
കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിക്ക് 300 കോടി രൂപ കൂടി അനുവദിച്ച് സര്ക്കാര്
Kerala
• 3 days ago
എസ്.യു.വിയും 25 ലക്ഷം രൂപയും നല്കിയില്ല; വധുവിന്റെ ശരീരത്തില് എച്ച്.ഐ.വി കുത്തിവെച്ച് ഭര്തൃവീട്ടുകാര്
National
• 3 days ago
ദുബൈയിലാണോ താമസം, എങ്കില് നിങ്ങളുടെ ഇലക്ട്രിസിറ്റി, വാട്ടര് ബില്ലുകള് ട്രാക്ക് ചെയ്യാം, ഇതുവഴി ബില്ലിലെ വന് തുകയും കുറയ്ക്കാം
uae
• 3 days ago
ഇസ്റാഈലിന്റെ വംശീയ അടയാളത്തെ കൂട്ടിയിട്ട് കത്തിച്ച് ഫലസ്തീന് തടവുകാര്; ആളിക്കത്തി ആത്മവീര്യത്തിന്റെ തീക്കനല്
International
• 3 days ago
വ്യവസായം വളര്ത്തിയത് യു.ഡി.എഫ് സര്ക്കാരുകള്; ശശി തരൂരിന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി
Kerala
• 3 days ago
സഊദിയില് ഒരാഴ്ചക്കിടെ നാടുകടത്തിയത് പതിനായിരത്തിലധികം അനധികൃത താമസക്കാരെ
uae
• 3 days ago
ഇഡി ചമഞ്ഞ് റെയ്ഡ്;കര്ണാടകയില് നിന്ന് 45 ലക്ഷം കവര്ന്നു, കൊടുങ്ങല്ലൂര് എ.എസ്.ഐ അറസ്റ്റില്
Kerala
• 3 days ago
റാഗിങ്ങിന് ഇരയായാല് എന്തു ചെയ്യണം..നാം ആരെ സമീപിക്കണം
Kerala
• 3 days ago
തോൽവിയിലും ഇടിമിന്നലായി മുംബൈ ക്യാപ്റ്റൻ; സ്വന്തമാക്കിയത് ടി-20യിലെ വമ്പൻ നേട്ടം
Cricket
• 3 days ago
യു.എസില് നിന്ന് നാടു കടത്തപ്പെട്ട രണ്ടാം സംഘം ഇന്ത്യയിലെത്തി; ഇത്തവണ 'കയ്യാമ'മില്ലെന്ന് സൂചന
National
• 3 days ago
അവനാണ് ഫുട്ബോളിലെ ഏറ്റവും മോശം താരം: റൊണാൾഡോ നസാരിയോ
Football
• 3 days ago
പാലക്കാട് ജില്ല ആശുപത്രിയില് തീപിടിത്തം; ആളപായമില്ല; വനിത വാര്ഡിലെ രോഗികളെ മാറ്റി
Kerala
• 4 days ago
ചാമ്പ്യന്സ് ട്രോഫി; ദുബൈയില് വെച്ച് നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങളുടെ കൂടുതല് ടിക്കറ്റുകള് ഇന്ന് വില്പ്പനക്ക്
latest
• 3 days ago
സിഐഡി ഉദ്യോഗസ്ഥര് ചമഞ്ഞ് ജ്വല്ലറി ഓഫീസില് നിന്ന് മൂന്നു ലക്ഷം ദിര്ഹവും സ്മാര്ട്ട് ഫോണുകളും തട്ടിയ മൂന്നു പേര്ക്ക് തടവുശിക്ഷയും നാടുകടത്തലും
uae
• 3 days ago
ചാലക്കുടിയില് ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി; സഹോദരങ്ങള്ക്ക് ദാരുണാന്ത്യം
Kerala
• 3 days ago