HOME
DETAILS

'ചോരക്കൊതിമാറാതെ' സമാധാനത്തിന് വിലങ്ങിടുന്ന നീക്കവുമായി ഇസ്‌റാഈല്‍; വെടിനിര്‍ത്തലില്‍ അടിയന്തര യുദ്ധ കാബിനറ്റ് വോട്ടിങ് നീളുന്നു

  
Web Desk
January 16, 2025 | 10:03 AM

Israel delays cabinet vote on ceasefire deal

കൊന്നു മതിവരാതെ ഇസ്‌റാഈല്‍. വെടിനിര്‍ത്തല്‍ നടപ്പാകുമെന്ന പ്രതീക്ഷയില്‍ ഗസ്സയില്‍ ഫലസ്തീന്‍ ജനത ആഹ്ലാദാരാവങ്ങളിലേക്കലിയുമ്പോള്‍ ഇനിയും ഇക്കാര്യത്തില്‍ പൂര്‍ണ തീരുമാനം എടുത്തിട്ടില്ല ഇസ്‌റാഈല്‍. വെടിനിര്‍ത്തലില്‍ ഇസ്‌റാഈല്‍ അടിയന്തര യുദ്ധ കാബിനറ്റ് വോട്ടിങ് അനന്തമായി നീളുന്നതായാണ് സൂചന. 

ജനുവരി 19 ഞായറാഴ്ച പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന വെടിനിര്‍ത്തല്‍ കരാറിന്മേലുള്ള കാബിനറ്റ് വോട്ടെടുപ്പ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മാറ്റിവച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വ്യവസ്ഥകളില്‍ നിന്ന് ഹമാസ് പിന്നോട്ട് പോയെന്നാണ് നെതന്യാഹു ആരോപിക്കുന്നത്. മധ്യസ്ഥരുടെ ഉറപ്പ് വീണ്ടും ആവശ്യപ്പെട്ടു. അതേസമയം, തങ്ങളുടേത് വെറും വാക്കല്ലെന്ന് ഹമാസ് വ്യക്തമാക്കി.  

കഴിഞ്ഞ ദിവസമാണ് 15 മാസത്തിലേറെയായി ഗസ്സയില്‍ നടത്തിവരുന്ന കൂട്ടക്കൊല അവസാനിപ്പിക്കാനുള്ള വെടിനിര്‍ത്തല്‍ കരാറില്‍ ഇസ്‌റാഈല്‍ ഒപ്പു വെക്കുന്നത്.  ഹമാസും ഇസ്‌റാഈലും അംഗീകരിച്ച കരാര്‍ ഈ മാസം 19 മുതല്‍ നിലവില്‍ വരുമെന്നാണ് പറഞ്ഞഇരുന്നത്. ഓരോ ഘട്ടത്തിനുമിടയില്‍ 42 ദിവസങ്ങളുടെ ഇടവേളയാണ് നിര്‍ണയിച്ചത്. ആദ്യഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഇതിന് ആനുപാതികമായി 2000 ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ വിട്ടയക്കും. അതിര്‍ത്തിയുടെ 700 മീറ്റര്‍ ഉള്ളിലേക്ക് ഇസ്‌റാഈല്‍ സൈന്യം പിന്മാറുകയും ചെയ്യും. ആദ്യഘട്ടം ആരംഭിച്ച് ഏഴ് ദിവസത്തിന് ശേഷം ഈജിപ്തിനോട് ചേര്‍ന്നുള്ള റഫ അതിര്‍ത്തി തുറക്കും. ഇതുവഴി പരുക്കേറ്റ ഫലസ്തീനികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനാകും.

ഇക്കാര്യത്തില്‍ അടുത്ത ഏതു മണിക്കൂറിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്നലെ അറിയിച്ചിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച പ്രഖ്യാപനം ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രയുമായ മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമാന്‍ ബിന്‍ ജാസിം അല്‍ഥാനി വാര്‍ത്താസമ്മേളനത്തില്‍ നടത്തി. മധ്യസ്ഥചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തത് ഖത്തര്‍ പ്രധാനമന്ത്രിയായിരുന്നു.

ഖത്തര്‍, യു.എസ്, ഈജിപ്ത് ഇടനിലക്കാരാണ് കരട് രേഖ സമര്‍പ്പിച്ചത്. ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച രൂപം മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ഇരുവിഭാഗത്തിന് മുമ്പാകെ സമര്‍പ്പിച്ചു. യോഗത്തിന് ഹമാസിന്റെ പ്രതിനിധികളും ഇസ്‌റാഈല്‍ ചാരസംഘടനയായ മൊസാദിന്റെയും ആഭ്യന്തരരഹസ്യാന്വേഷണ ഏജന്‍സി ഷിന്‍ബെറ്റിന്റെയും ഉന്നതരും സംബന്ധിച്ചിരുന്നു.

യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഈമാസം 20ന് അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള തീവ്രശ്രമങ്ങളാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ഖത്തറിന്റെയും ഈജിപ്തിന്റെയും മേല്‍നോട്ടത്തില്‍ മധ്യസ്ഥചര്‍ച്ചകള്‍ക്ക് ജീവന്‍വച്ചതും നടപടികള്‍ വേഗത്തിലാക്കിയതും.

അതിനിടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഗസ്സയില്‍ കടുത്ത ആക്രമണമാണ് ഇസ്‌റാഈല്‍ അഴിച്ചു വിട്ടത്. കരാര്‍ നടപ്പാകുന്നതിന്റെ ആഹ്ലാദ പ്രകടനം നടത്താനായി കൂടിയവര്‍ക്കും ക്യാംപുകള്‍ക്കും നേരെയായിരുന്നു ആക്രമണം. ചുരുങ്ങിയത് 30 പേരെങ്കിലും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. 

 

Israeli Prime Minister Benjamin Netanyahu has held up the cabinet vote on the ceasefire deal that prompted premature celebrations in Gaza and was expected to take effect on Sunday, January 19.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  a day ago
No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  a day ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  a day ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  a day ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  a day ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  a day ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  a day ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  a day ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  a day ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  a day ago