HOME
DETAILS

ഐഐടി അബൂദബി; മൂന്ന് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

  
Web Desk
January 16, 2025 | 11:27 AM

IIT Abu Dhabi Invites Applications for Three Courses

അബൂദബി: ഐഐടി ഡൽഹിയുടെ അബൂദബി ക്യാംപസിന്റെ രണ്ടാമത് ബാച്ചിലേക്ക് (2025-26) ഇപ്പോൾ അപേക്ഷിക്കാം. കെമിക്കൽ എൻജിനീയറിങ്, എനർജി സയൻസ് ആൻഡ് എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് എന്നീ മൂന്ന് ബിടെക് ബിരുദ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ജെഇഇ അഡ്വാൻസ്‌ഡ്, കംബൈൻഡ് അഡ്‌മിഷൻ എൻട്രൻസ് ടെസ്റ്റ് (സിഎഇടി) എന്നീ പ്രവേശന പരീക്ഷകളിൽ ലഭിച്ച സ്കോറിന്റെ അടിസ്‌ഥാനത്തിലായിരിക്കും പ്രവേശനം.

ഫെബ്രുവരി 16ന് സിഎഇടിയുടെ ആദ്യ പരീക്ഷയും, ഏപ്രിൽ 13ന് രണ്ടാം പരീക്ഷയും നടക്കും. ഇവയിലെ ഉയർന്ന സ്കോറാണ് പരിഗണിക്കുക. അബൂദബി, ദുബൈ, ഷാർജ എന്നിവിടങ്ങളിലും ഇന്ത്യയിൽ ഡൽഹിയിലുമാണ് പരീക്ഷാ കേന്ദ്രങ്ങൾ.

ആകെ സീറ്റുകളിൽ മൂന്നിലൊന്ന് ജെഇഇ (അഡ്വാൻസ്‌ഡ്) വഴിയും മുന്നിൽ രണ്ട് ഭാഗം സീറ്റുകൾ സിഎഇടി 2025 വഴിയും അനുവദിക്കും. സിഎഇടി 2025 സീറ്റുകളിൽ ശേഷിച്ചവയിലേക്ക് യുഎഇ പൗരന്മാരെയും യുഎഇയിൽ പഠിക്കുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാർഥികളെയും പരി​ഗണിക്കും.

The Indian Institute of Technology (IIT) Abu Dhabi has announced admissions for three courses, inviting applications from eligible candidates.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം; യുപിയില്‍ ആത്മഹത്യക്ക് ശ്രമിച്ച ബിഎല്‍ഒ മരിച്ചു

National
  •  2 days ago
No Image

കരുളായിയിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് പരുക്ക്

Kerala
  •  2 days ago
No Image

വർണ്ണവിവേചനത്തിൻ്റെ പിച്ചിൽ നിന്ന് ക്രിക്കറ്റിൻ്റെ കൊടുമുടിയിലേക്ക്; ടെംബ ബവുമ, ഇതിഹാസത്തിന്റെ അതിജീവനം

Cricket
  •  2 days ago
No Image

സർക്കാർ ഫീസും പിഴകളും ഇനി തവണകളായി അടയ്ക്കാം; ടാബിയുമായി സഹകരിച്ച് യുഎഇയുടെ പുതിയ പേയ്‌മെന്റ് സംവിധാനം

uae
  •  2 days ago
No Image

പ്രൈമറി സ്കൂളുകളില്ലാത്ത പ്രദേശങ്ങളിൽ ഉടൻ പുതിയ വിദ്യാലയങ്ങൾ സ്ഥാപിക്കണം; സംസ്ഥാന സർക്കാരിന് നിർദേശം നൽകി സുപ്രിംകോടതി ‌

National
  •  2 days ago
No Image

നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം മാറ്റി: സുരക്ഷാ ആശങ്കയെന്ന് ഇസ്റാഈൽ മാധ്യമത്തിന്റെ റിപ്പോർട്ട്

International
  •  2 days ago
No Image

ചോദ്യം നൽകിയ അതേ കൈയക്ഷരത്തിൽ ഉത്തരമെഴുതി നാനോ ബനാന; അമ്പരന്ന് സോഷ്യൽ മീഡിയ

Tech
  •  2 days ago
No Image

പാലക്കാട് പഠനയാത്രക്കെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു

Kerala
  •  2 days ago
No Image

ഖത്തര്‍ ടൂറിസം മാര്‍ട്ടിന് ദോഹയില്‍ തുടക്കം; ആദ്യ ദിനം റെക്കോഡ് പങ്കാളിത്തം

qatar
  •  2 days ago
No Image

സഊദിയില്‍ വാഹനാപകടം; പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം

Saudi-arabia
  •  2 days ago