HOME
DETAILS

വിസാനിയമലംഘനം നടത്തിയ 509 പേരെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു; ജനുവരിയില്‍ മാത്രം നാടുകടത്തിയത് 648 പേരെ

  
January 16 2025 | 11:01 AM

509 Visa Violators Arrested in Kuwait 648 people were deported in January alone

കുവൈത്ത് സിറ്റി: പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍സബാഹിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി, കുവൈത്തിലുടനീളം താമസ, തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി ആഭ്യന്തര മന്ത്രാലയം.

പുതുവര്‍ഷത്തിന്റെ തുടക്കം മുതല്‍, താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 509 വ്യക്തികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയും 648 പേരെ നാടുകടത്തുകയും ചെയ്തു. ക്രമസമാധാനം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ ഗവര്‍ണറേറ്റുകളിലും സമഗ്രമായ സുരക്ഷാ വിന്യാസത്തിന്റെ ഭാഗമാണ് ഈ പ്രവര്‍ത്തനങ്ങള്‍.

ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് പറയുന്നതനുസരിച്ച്, 2025 ജനുവരി 1 നും 2025 ജനുവരി 13 നും ഇടയില്‍ രാജ്യവ്യാപകമായി 28 വിപുലമായ സുരക്ഷാ കാമ്പെയ്‌നുകള്‍ നടത്തി. നിയമലംഘകരെ ലക്ഷ്യമാക്കിയും നിയമപരമായ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ലക്ഷ്യമിട്ടുമായിരുന്നു നടപടികള്‍.

ലംഘനങ്ങള്‍ക്ക് തൊഴിലാളികളെയും തൊഴിലുടമകളെയും ഉത്തരവാദികളാക്കി നിയമം നടപ്പിലാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത മന്ത്രാലയം ഊന്നിപ്പറഞ്ഞു. റസിഡന്‍സി അല്ലെങ്കില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം ആവര്‍ത്തിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാഷാ വിവാദം കത്തുന്നു; ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, സ്റ്റാലിന് പിന്തുണയുമായി കര്‍ണാടകയും തെലങ്കാനയും

National
  •  8 days ago
No Image

നിലപാടെടുത്ത് പുടിൻ; യുക്രൈനിൽ 30 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് റഷ്യ തയ്യാർ; ; അമേരിക്കൻ സംഘത്തെ അറിയിച്ചു

International
  •  8 days ago
No Image

പാകിസ്ഥാനിൽ സൈനിക ക്യാംപിന് നേരെ ചാവേറാക്രമണം; ഒമ്പതോളം ഭീകരരെ വധിച്ചു

International
  •  8 days ago
No Image

കോഴിക്കോട് സ്‌കൂൾ വാനിടിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

ചെറിയ പെരുന്നാൾ അവധി: യുഎഇ നിവാസികൾക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാനാവുന്ന അഞ്ച് മികച്ച രാജ്യങ്ങൾ

uae
  •  8 days ago
No Image

ആ ഇന്ത്യൻ ഇതിഹാസത്തിന്റെ ടീമിൽ കളിക്കാൻ താത്പര്യമുണ്ടോയെന്ന് എന്നോട് ചോദിച്ചു: സഞ്ജു

Cricket
  •  8 days ago
No Image

മെസിയും റൊണാൾഡീഞ്ഞോയുമല്ല, അവനാണ് കളിക്കളത്തിൽ എന്റെ നീക്കങ്ങൾ കൃത്യമായി മനസിലാക്കിയത്‌: മുൻ അർജന്റൈൻ താരം

Football
  •  8 days ago
No Image

ട്രെയിനുകളില്‍ സ്ലീപ്പര്‍, എ.സി ക്ലാസുകളില്‍ സ്ത്രീകള്‍ക്ക് റിസര്‍വേഷന്‍

National
  •  8 days ago
No Image

ആറ്റുകാൽ പൊങ്കാലക്ക് പിന്നാലെ മാല നഷ്ടപ്പെട്ടെന്ന് വ്യാപക പരാതികൾ; 2 പേർ പിടിയിൽ

Kerala
  •  8 days ago
No Image

മലയാളി കരുത്തിൽ ലോകകപ്പിനൊരുങ്ങി ഇംഗ്ലണ്ട്; ടീമിൽ ക്യാപ്റ്റനടക്കം നാല് മലയാളി താരങ്ങൾ

Others
  •  8 days ago