HOME
DETAILS

ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത്തിനൊപ്പം ഓപ്പണറായി അവനെ കൊണ്ടുവരണം: സെവാഗ്

  
January 17, 2025 | 5:59 AM

virender sewhag talks about yashasvi jaiswal

ഡൽഹി: വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മക്കൊപ്പം ആരാണ് ഓപ്പൺ ചെയ്യേണ്ടതെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. യശ്വസി ജെയ്‌സ്വാളിന്റെ പേരാണ് സെവാഗ് പറഞ്ഞത്. ടെസ്റ്റ്, ട്വന്റി ട്വന്റി എന്നീ ഫോർമാറ്റുകളിലെ ജെയ്‌സ്വാളിന്റെ പ്രകടനങ്ങൾ നോക്കുമ്പോൾ ജെയ്‌സ്വാളിന് ഏകദിനത്തിലും ഓപ്പൺ ചെയ്യാൻ കഴിയുമെന്നാണ് സെവാഗ് പറഞ്ഞത്.  സ്വിച്ച് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സെവാഗ്. 

'സെലക്ടർമാർക്കുള്ള എൻ്റെ ഒരു ഉപദേശം എന്തെന്നാൽ ജെയ്‌സ്വാളിന് 50 ഓവറിൽ അവസരം നൽകുക എന്നതാണ്. ടെസ്റ്റിലും ട്വന്റി ട്വന്റിയിലും അദ്ദേഹം ബാറ്റ് ചെയ്യുന്ന രീതി നോക്കുമ്പോൾ അദ്ദേഹത്തിന് ഏകദിനവും അനുയോജ്യമായ ഫോർമാറ്റാണ്. ജെയ്‌സ്വാൾ തീർച്ചയായും ഇന്ത്യയുടെ ഏകദിന ടീമിൻ്റെ ഭാഗമാകണം,' സെവാഗ് പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിലും ട്വന്റി ട്വന്റിയിലും മികച്ച പ്രകടനങ്ങൾ നടത്തികൊണ്ട് ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിച്ച ജെയ്‌സ്വാളിന് ഏകദിനത്തിൽ ഇതുവരെ അരങ്ങേറ്റം കുറിക്കാൻ സാധിച്ചിട്ടില്ല. നിലവിൽ രോഹിതിനൊപ്പം ശുഭ്മാൻ ഗില്ലാണ് ഏകദിനത്തിൽ ഓപ്പണർ ആയി കളിക്കാനുള്ള സാദ്ധ്യതകൾ ഉള്ളത്. എന്നാൽ നിലവിലെ ജെയ്‌സ്വാളിന്റെ പ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ താരം ടീമിൽ ഇടം പിടിക്കുമോയെന്ന് കണ്ടുതന്നെ അറിയണം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവവായുവിന് വേണ്ടി; വായുമലിനീകരണത്തിനെതിരെ ഡല്‍ഹിയില്‍ ജെന്‍ സീ പ്രതിഷേധം; അറസ്റ്റ് ചെയ്ത് നീക്കി പൊലിസ് 

National
  •  5 days ago
No Image

ഡൽഹിയിൽ വൻ ലഹരിവേട്ട; 328 കിലോഗ്രാം മെത്താഫെറ്റമിൻ പിടിച്ചെടുത്തു; രണ്ട് പേർ അറസ്റ്റിൽ

National
  •  5 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തുന്നു; സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് വിഡി സതീശൻ

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് അതിശക്തമായ മഴ; തിരുവനന്തപുരത്തും കൊല്ലത്തും ഓറഞ്ച് അലര്‍ട്ട്

Kerala
  •  5 days ago
No Image

റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ അപകടം; ബെംഗളൂരുവിൽ രണ്ട് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ ലഭിക്കുന്ന സര്‍ക്കാര്‍ പദ്ധതി; ഇക്കാര്യം അറിയാതെ അപേക്ഷിക്കരുത് 

justin
  •  5 days ago
No Image

അബൂദബിയിലെ രണ്ട് റോഡുകളിൽ ഡിസംബർ ഒന്ന് മുതൽ ട്രക്കുകൾക്ക് പ്രവേശനമില്ല; ബദൽ പാതകൾ പ്രഖ്യാപിച്ചു

uae
  •  5 days ago
No Image

പുകയില കടത്ത്: ഇന്ത്യൻ യാത്രക്കാരൻ കുവൈത്ത് വിമാനത്താവളത്തിൽ പിടിയിൽ; പിടിച്ചെടുത്തത് 16 കിലോ നിരോധിത പുകയില

latest
  •  5 days ago
No Image

കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം: ഡ്രൈവര്‍ ഉള്‍പ്പടെ രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്

Kerala
  •  5 days ago
No Image

ചരിത്രം കുറിച്ച് ദുബൈ ബജറ്റ്; എക്കാലത്തെയും വലിയ ബജറ്റിന് ഷെയ്ഖ് മുഹമ്മദിന്റെ പച്ചക്കൊടി

uae
  •  5 days ago