HOME
DETAILS

ദുബൈ എയര്‍പ്പോട്ട് ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം

  
January 17, 2025 | 11:37 AM

Dubai Airport is the busiest international airport in the world

ദുബൈ: 2024ല്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമെന്ന് റെക്കോര്‍ഡ് നിലനിര്‍ത്തി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം. 6.02 കോടി യാത്രക്കാരാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയതത്.

2023നെ അപേക്ഷിച്ച് 2024ല്‍ എയര്‍ലൈന്‍ ശേഷിയില്‍ 7% വര്‍ധവുണ്ടായിട്ടുണ്ടെന്നും 2019ല്‍ നിന്നും 12 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്നും ഏവിയേഷന്‍ അനലിറ്റിക്‌സ് കമ്പനിയായ ഒഎജി വ്യക്തമാക്കി. അന്താരാഷ്ട്ര എയര്‍ലൈന്‍ ശേഷി കണക്കാക്കിയാണ് ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളത്തെ തിരഞ്ഞെടുക്കുന്നത്. 

അതേസമയം ഏറ്റവും തിരക്കേറിയ 10 ആഗോള വിമാനത്താവളങ്ങള്‍ ആകെ എയര്‍ലൈന്‍ ശേഷി അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. 2024ല്‍ ഏറ്റവും തിരക്കേറിയ ആഗോള വിമാനത്താവളങ്ങളില്‍ ദുബൈയ്ക്ക് രണ്ടാം സ്ഥാനമുണ്ട്.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 106 രാജ്യങ്ങളിലായി 269 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വ്വീസുകളുണ്ട്. ആകെ 101 രാജ്യാന്തര എയര്‍ലൈനുകള്‍ സര്‍വ്വീസ് നടത്തുന്നു. ദുബൈയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങളും പോകുന്നത് ഇന്ത്യ, സഊദി, യുകെ, പാകിസ്ഥാന്‍ എന്നിവിടങ്ങളിലേക്കാണ്. അതേസമയം 2024ലെ ആദ്യ പകുതിയില്‍ നാലരക്കോടിയോളം യാത്രക്കാരാണ് ദുബൈ എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്തത്.

Dubai Airport is the busiest international airport in the world

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈരാഗ്യം തീർക്കാൻ ഓട്ടോ ഡ്രൈവറെ ഭാര്യയുടെ മുന്നിലിട്ട് കുത്തിക്കൊന്നു; പ്രതികൾക്ക് ജീവപര്യന്തം

Kerala
  •  16 days ago
No Image

എയർപോർട്ട് ലഗേജിൽ ചോക്കിന്റെ പാടുകളോ? നിങ്ങൾ അറിയാത്ത 'കസ്റ്റംസ് കോഡിന്റെ' രഹസ്യം

uae
  •  16 days ago
No Image

വിജയ്‌യുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച് പുതുച്ചേരി പൊലിസ്; തിരക്കിട്ട ചര്‍ച്ചയില്‍ ടിവികെ

National
  •  16 days ago
No Image

ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 700 കടന്നു

International
  •  16 days ago
No Image

മൊബൈൽ സുരക്ഷയ്ക്ക് 'സഞ്ചാർ സാഥി' ആപ്പ്; പ്രീ-ഇൻസ്റ്റലേഷൻ വിവാദത്തിൽ; ഡിലീറ്റ് ചെയ്താൽ എന്ത് സംഭവിക്കും?

National
  •  16 days ago
No Image

വിജയ് ഹസാരെ ട്രോഫിയിൽ കളിക്കില്ല; ബിസിസിഐയുടെ നിർദേശം തള്ളി സൂപ്പർതാരം

Cricket
  •  16 days ago
No Image

വോട്ടർപട്ടിക പരിഷ്കരണം: പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി കേന്ദ്രം; 10 മണിക്കൂർ ചർച്ച

National
  •  16 days ago
No Image

അബൂദബിയിലെ കനാലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി; സംഭവം ഇക്കാരണം മൂലമെന്ന് പരിസ്ഥിതി ഏജൻസി

uae
  •  16 days ago
No Image

'യുവാക്കളാണ് രാജ്യത്തിന്റെ ഭാവി'; ദേശീയ ദിന സന്ദേശങ്ങൾ പങ്കുവെച്ച് യുഎഇ രാഷ്ട്ര നേതാക്കൾ 

uae
  •  17 days ago
No Image

ബോംബ് ഭീഷണി; കുവൈത്ത്-ഹൈദരാബാദ് ഇൻഡിഗോ വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി

Kuwait
  •  17 days ago