ആലപ്പുഴയില്‍ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും
ആലപ്പുഴ: ആലപ്പുഴയില്‍ അസാധാരണ വൈകല്യത്തോടുകൂടി ജനിച്ച കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. കുട്ടിക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാനായി വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റുന്നത്. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഓക്‌സിജന്‍ ലെവല്‍ താഴുന്നുവെന്നും അണുബാധയുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്.
തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ ജനറ്റിക്‌സ് വിഭാഗം മേധാവി ഡോ വി എച്ച് ശങ്കറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം കഴിഞ്ഞ ദിവസം കുട്ടിയെ പരിശോധിക്കാന്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."