HOME
DETAILS

കാഞ്ഞങ്ങാട് സി എച്ച്‌ സെന്റർ കുവൈത്ത് ചാപ്റ്റർ 2025-2027 കമ്മിറ്റി നിലവിൽ വന്നു

  
Web Desk
January 17, 2025 | 5:32 PM

Kanhangad CH Center Kuwait Chapter 2025-2027 Committee came into existence

കുവൈത്ത് സിറ്റി: കാഞ്ഞങ്ങാട് സി എച്ച്‌ സെന്റർ കുവൈത്ത് ചാപ്റ്റർ ജനറൽ ബോഡിയും 2025-2027 വർഷത്തെ കമ്മിറ്റി കമ്മിറ്റി നിലവിൽ വന്നു. ചെയർമാൻ ഖാലിദ് കൂളിയങ്കാലിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി, അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും അപ്സര ചാരിറ്റബൾ ട്രസ്റ്റ് ചെയർമാനുമായ മഹമൂദ് അപ്സര ഉദ്‌ഘാടനം ചെയ്തു.

കൺവീനർ മുഹമ്മദ് അലി ബദരിയ പ്രവർത്തന റിപ്പോർട്ടും, വൈസ് ചെയർമാൻ പി എ നാസർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് 2025-2027 വർഷത്തെക്കുള്ള പുതിയ ഭാരവാഹികളായി ഖാലിദ് കൂളിയങ്കാൽ( ചെയർമാൻ), ഫൈസൽ സി എച്ച്‌ (വർക്കിങ് ചെയർമാൻ), ഫൈസൽ പാറപ്പള്ളി( ജനറൽ കൺവീനർ), പി എ നാസർ (ട്രഷറർ), യൂസഫ് കൊതിക്കാൽ, ഹാരിസ് മുട്ടുന്തല, മജീദ് സി എച്ച്‌, ഇക്ബാൽ കുശാൽ നഗർ, മുഹമ്മദ് മാണിക്കോത്ത് (വൈസ് ചെയർമാൻമാർ) മുഹമ്മദ് അലി ബദരിയ, അഷ്‌റഫ് കുചാണം, മഹ്‌റൂഫ് കൂളിയങ്കാൽ, ഷംസു ബദരിയ, കരീം ചിത്താരി( കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു.

റീടേണിങ് ഓഫീസറായി കുവൈത്ത് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഇക്ബാൽ മാവിലാടം തിരഞെടുപ്പ് നിയന്ത്രിച്ചു. പുതിയ കമ്മിറ്റിക്ക് കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ നേതാക്കളായ ഖാലിദ് പള്ളിക്കര, കുതുബുദ്ധീൻ, സുഹൈൽ ബല്ല സാധു സംരക്ഷണ സംഘം പ്രസിഡന്റ് ഹസ്സൻ ബല്ല എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹസ്സൻ ബല്ലയുടെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിന് ഫൈസൽ പാറപ്പള്ളി സ്വാഗതവും അഷ്‌റഫ് കുചാണം നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലണ്ടനും പാരീസും വിട്ട് ലോകത്തെ അതിസമ്പന്നര്‍ ദുബൈയിലേക്ക്; യുഎഇ ലോകത്തിന്റെ 'വെല്‍ത്ത് ഹബ്ബ്' ആകുന്നതിന് പിന്നിലെ 8 കാരണങ്ങള്‍

Business
  •  5 minutes ago
No Image

സഞ്ജുവും രോഹിത്തും ഒരുമിച്ച് വീണു; ഇന്ത്യക്കാരിൽ ഒന്നാമനായി അഭിഷേക് ശർമ്മ

Cricket
  •  13 minutes ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: സോണിയാ ഗാന്ധിയുടെ വീട്ടില്‍ സ്വര്‍ണമുണ്ട്, അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം: വി ശിവന്‍കുട്ടി

Kerala
  •  16 minutes ago
No Image

സഭയില്‍ പാരഡി മേളം; 'സ്വര്‍ണ കട്ടവനാരപ്പാ' പാടി പ്രതിപക്ഷം; 'കോണ്‍ഗ്രസാണേ അയ്യപ്പാ' തിരിച്ചു പാടി ഭരണപക്ഷം; സഭയില്‍ അസാധാരണ നീക്കങ്ങള്‍, ഇന്നത്തേക്ക് പിരിഞ്ഞു   

Kerala
  •  an hour ago
No Image

വിദ്യാർഥികൾക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ കാര്യവട്ടത്ത് ഇന്ത്യയുടെ കളി കാണാം; ചെയ്യേണ്ടത് ഇത്രമാത്രം

Cricket
  •  an hour ago
No Image

'പോറ്റിയെ കേറ്റിയെ'  ഗാനത്തിനെതിരേ എടുത്ത കേസ് അവസാനിപ്പിച്ചിട്ടില്ലെന്ന് പൊലിസ്

Kerala
  •  2 hours ago
No Image

എസ്.ഐ.ആർ: അക്ഷര തെറ്റുകൾക്ക് ഉൾപ്പെടെ ഹിയറിങ്, വലഞ്ഞ് ബി.എൽ.ഒമാർ; കൃത്യമായ ഗൈഡ്ലൈൻ ലഭിക്കുന്നില്ലെന്ന് പരാതി

Kerala
  •  2 hours ago
No Image

പൗരത്വനിർണയം നാടുകടത്തുക എന്ന ഉദ്ദേശ്യത്തോടെയല്ല: തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  2 hours ago
No Image

പി.എസ്.സിയുടെ വാതിലടച്ചു; 1930 തസ്തികകളിൽ എംപ്ലോയ്മെൻ്റ് നിയമനത്തിന് കെ.എസ്.ആർ.ടി.സി

Kerala
  •  2 hours ago
No Image

ദേശീയപാത അതോറിറ്റി പത്തുവർഷം കടമെടുത്തത് 3.74 ലക്ഷം കോടി; മസാലബോണ്ടുവഴി 3000 കോടി

Kerala
  •  2 hours ago