HOME
DETAILS

'രാജ്യസുരക്ഷയ്ക്ക് ഭീഷണി', രാഹുൽ ​ഗാന്ധിക്കെതിരെ എഫ് ഐ ആർ ഫയൽ ചെയ്ത് അസം പോലീസ്

  
Web Desk
January 19, 2025 | 3:22 PM

Assam Police files FIR against Rahul as threat to national security

അസം: ഭരണകൂടത്തിനെതിരായി പോരാടുകയാണെന്ന രാഹുൽ ​ഗാന്ധിയുടെ പരാമർശത്തിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അസം പോലീസ്. രാഹുലിന്റെ പരാമർശം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പരാതിയിൽ കേസെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയപ്പെടുന്നതിലുള്ള നിരാശയാണ് രാഹുൽ പങ്കുവയെക്കുന്നതെന്നും എന്നാൽ ഭരണകൂടത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാണിതെന്നും പരാതിയിൽ പറയുന്നു. 

അസമിലാണ് വിവാദ പരാമർശത്തിനെതിരെ എഫ് ഐ ആർ ഫയൽ ചെയ്തിരിക്കുന്നത്. മോന്‍ജിത് ചോട്യ എന്നയാളുടെ പരാതിയിലാണ് കേസ്. ഗുവാഹതിയിലുള്ള പാന്‍ ബസാര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 152, 197(1) വകുപ്പുകളാണ് എഫ്ഐആറില്‍ ചേർത്തിരിക്കുന്നത്. 

അനുവദനീയമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിക്കുകയാണ്  രാഹുല്‍ ഗാന്ധിയെന്നും ദേശീയ സുരക്ഷയ്ക്ക് വരെ ഗുരുതരമായ ഭീഷണിയാണിതെന്നും പരാതിയില്‍ പറയുന്നുണ്ട്. കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു രാഹുലിന്റെ ഈ വിവാദ പരാമര്‍ശം നടത്തിയത്. ബിജെപിയും ആര്‍ എസ് എസും ചേര്‍ന്ന് രാജ്യത്തെ ഓരോന്നും പിടിച്ചെടുക്കുകയാണെന്നും, നിലവില്‍ കോണ്‍ഗ്രസിന് ബിജെപിയുമായും ആര്‍എസ്എസ്സുമായും ഇന്ത്യന്‍ ഭരണകൂടവുമായും പോരാടേണ്ടി വരുകയാണെന്നുമായിരുന്നു രാഹുലിന്റെ പ്രസംരത്തിൻ്റെ ഉള്ളടക്കം. 

ഇതിനിടെ, യുവാക്കളോടും തൊഴിലാളികളോടും വെള്ള ടീഷർട്ട് ധരിച്ചുള്ള പ്രചാരണത്തിന് ആഹ്വാനം നൽകിയിരുന്നു രാഹുൽ ഗാന്ധി. രാജ്യത്തെ യുവാക്കളും തൊഴിലാളികളും വെള്ള ടീഷർട്ട് ധരിച്ച് അസമത്വത്തിന് എതിരായ പോരാട്ടത്തിൽ പങ്കു ചേരണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സര്‍ക്കാര്‍ ചില വ്യവസായികളെ മാത്രം സഹായിക്കുന്നതിന് എതിരെ വെള്ള ടീഷർട്ട് ധരിച്ച് പ്രതിഷേധം ഉയർത്തണം, പ്രചരണത്തിൽ പങ്കു ചേരാനായി വെബ്സൈറ്റും തയാറാക്കിയിട്ടുണ്ട്. പരമാവധി ആളുകൾ വെള്ള ടീഷർട്ട് ധരിച്ച് സഹകരിക്കണം എന്നും രാഹുൽ ഗാന്ധി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനീഷ് ജോർജിന്റ ആത്മഹത്യ; മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും

Kerala
  •  4 days ago
No Image

തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ; പ്രതിയെ കീഴടക്കിയത് മൽപ്പിടുത്തത്തിലൂടെ

Kerala
  •  4 days ago
No Image

മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി സി.പി.എം വിട്ട് ആർ.എസ്.പിയിലേക്ക്; മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ മത്സരിക്കുമെന്ന് സൂചന

Kerala
  •  4 days ago
No Image

പതിറ്റാണ്ടിലേറെ ജയിലില്‍; 1996ലെ ഗാസിയാബാദ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടു

National
  •  4 days ago
No Image

വ്യക്തിഗത വായ്പാ നിയമങ്ങളിലെ മാറ്റം: കുറഞ്ഞ ശമ്പള പരിധി നീക്കി; ദശലക്ഷക്കണക്കിന് പേർക്ക് വായ്പ ലഭിച്ചേക്കും

uae
  •  4 days ago
No Image

ബിജെപിക്ക് വീണ്ടും തിരിച്ചടി; മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് കോൺഗ്രസിലേക്ക്

Kerala
  •  4 days ago
No Image

Azzam Khan's Imprisonment: The Method for Eradicating Opposite Voices

National
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

Kerala
  •  4 days ago
No Image

നോട്ട്ബുക്കിൽ Farday, Saterday യും; വിദ്യാർഥികളെ അക്ഷരതെറ്റുകൾ പഠിപ്പിക്കുന്ന ഇംഗ്ലീഷ് അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ 

National
  •  4 days ago
No Image

റൊണാൾഡോക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ടെങ്കിലും മികച്ച താരം അവനാണ്: കക്ക

Football
  •  4 days ago