HOME
DETAILS

ഗില്ലല്ല, ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാവേണ്ടത് അവനാണ്: മുൻ പാക് താരം 

  
January 20, 2025 | 12:53 PM

basit ali talks about rishabh pant is the next indian captain

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത ക്യാപ്റ്റനാകാൻ ശുഭ്മൻ ഗില്ലിനേക്കാൾ റിഷബ് പന്തിനു സാധിക്കുമെന്ന് പറഞ്ഞിരിക്കുയാണ് മുൻ പാകിസ്താൻ താരം ബാസിത് അലി. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ പാക് താരം. 

'ഇന്ത്യയുടെ ഭാവി ക്യാപ്റ്റൻ ആവാനുള്ള എന്റെ വോട്ട് റിഷബ് പന്തിനാണ്. ഒരു ക്യാപ്റ്റനെന്ന നിലയിൽ ഗില്ലിന് ഉയർന്ന റേറ്റിംഗ് ലഭിച്ചേക്കാം, പക്ഷേ എൻ്റെ അഭിപ്രായത്തിൽ റിഷബ് പന്തിൻ്റെ നിലവാരം ഇന്ത്യയ്ക്കും വലിയ ഗുണകരമാണ്. അവൻ തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ അവൻ കളിയുടെ ഗതി തന്നെ മാറ്റും,' ബാസിത് അലി പറഞ്ഞു. 

2025 ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറായി റിഷബ് പന്താണ് ഇടം നേടിയത്. മലയാളി സൂപ്പർതാരം സഞ്ജു സാംസണിനെ മറികടന്നുകൊണ്ടാണ് പന്ത് ടീമിൽ ഇടം പിടിച്ചത്. ഇന്ത്യക്കായി ഏകദിനത്തിൽ 2018ൽ അരങ്ങേറ്റം കുറിച്ച പന്ത് ഇതുവരെ 31 മത്സരങ്ങളിൽ നിന്നും 871 റൺസാണ് നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും അഞ്ചു അർദ്ധ സെഞ്ച്വറികളുമാണ് പന്ത് നേടിയിട്ടുള്ളത്.അടുത്തിടെ അവസാനിച്ച ബോർഡർ ഗവാസ്കർ ട്രോഫിയിൾ 255 റൺസാണ് പന്ത് നേടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  2 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  2 days ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  2 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  2 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  2 days ago
No Image

58,000 പേർക്ക് താമസസൗകര്യം, 8 കി.മീ കടൽത്തീരം; അബുദാബിയിലെ വൻകിട പദ്ധതിക്ക് തുടക്കം കുറിച്ച് ശൈഖ് ഖാലിദ്

uae
  •  2 days ago
No Image

ക്രിക്കറ്റിൽ അച്ചടക്കം ഉറപ്പാക്കാൻ മാസ്സ് ആക്ഷൻ! നോ ബോളിനും ഓവർത്രോയ്ക്കും പുതിയ നിയമപരിഷ്കാരങ്ങളുമായി ബി.സി.സി.ഐ

Cricket
  •  2 days ago
No Image

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാര്‍; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി

Kerala
  •  2 days ago
No Image

ഡല്‍ഹിയിലെ പൊലിസ് ആക്രമണത്തില്‍ പ്രതിഷേധം; നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 days ago
No Image

ആണിയടിച്ച ലാത്തികൊണ്ട് മർദനം, വനിതകൾക്ക് നേരെ അതിക്രമം: സി.ജെ.പി മാർച്ചിനിടയിലെ പൊലിസ് അതിക്രമത്തിൽ കേന്ദ്രത്തിനും ഡൽഹി പൊലിസിനും ഹൈക്കോടതി നോട്ടീസ്

National
  •  2 days ago