HOME
DETAILS

India vs England; കരിയറിലെ പുതിയ നാഴികക്കല്ല് സ്വന്തമാക്കാൻ സഞ്ജുവിന് സുവർണാവസരം

  
January 21, 2025 | 3:42 PM

sanju samson waiting for a new milestone in international t20 cricket

കൊൽക്കത്ത: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരക്ക് നാളെയാണ് തുടക്കമാവും. കൊൽക്കത്ത ഈഡൻ ഗാർഡനിൽ രാത്രി 7.30നാണ് ആവേശകരമായ മത്സരം നടക്കുന്നത്. പരമ്പരയിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ആണ് ഇടം നേടിയിരിക്കുന്നത്. 

സമീപകാലങ്ങളിൽ ഇന്ത്യക്കായി ടി-20യിൽ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന സഞ്ജുവിന് ഈ പരമ്പരയിൽ തന്റെ കരിയറിലെ ഒരു നിർണായകമായ ഒരു നാഴികല്ലാണ് സ്വന്തമാക്കാൻ സാധിക്കുക. അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 190 റൺസ് സ്കോർ ചെയ്‌താൽ ഇന്റർനാഷണൽ ടി-20യിൽ 1000 റൺസ് പൂർത്തിയാക്കാൻ സഞ്ജുവിന് സാധിക്കും. 

ഇന്റർനാഷണൽ ടി-20യിൽ 11 താരങ്ങൾ മാത്രമാണ് 1000 റൺസ് കടന്നിട്ടുള്ളത്. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, കെഎൽ രാഹുൽ, ശിഖർ ധവാൻ, ഹർദിക് പാണ്ട്യ, എംഎസ് ധോണി, സുരേഷ് റെയ്‌ന, റിഷബ് പന്ത്, യുവരാജ് സിംഗ്, ശ്രേയസ് അയ്യർ എന്നീ താരങ്ങളാണ് 1000 റൺസ് പിന്നിട്ടുള്ളത്.

2024ൽ ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിൽ സഞ്ജു തന്റെ ആദ്യ ടി-20 ഇന്റർനാഷണൽ സെഞ്ച്വറി നേടിയിരുന്നു. പിന്നീട് സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന ടി-20 പരമ്പരയിൽ രണ്ട് സെഞ്ച്വറികൾ നേടിയും സഞ്ജു തിളങ്ങി. താരത്തിന്റെ ഈ മിന്നും പ്രകടനം ഇംഗ്ലണ്ടിനെതിരെയും ഉണ്ടാവുമെന്നാണ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago