HOME
DETAILS

2023ലെ ഹമാസ് മിന്നലാക്രമണം തടയാനായില്ല;  ഇസ്‌റാഈല്‍ സൈനിക മേധാവി രാജിവച്ചു

  
Web Desk
January 22, 2025 | 5:39 AM

Israels Military Chief Major General Herzi Halevi Resigns Following Hamas Attack

ജറൂസലേം : ഇസ്‌റാഈല്‍ സൈനിക മേധാവി മേജര്‍ ജനറല്‍ ഹെര്‍സി ഹലേവി രാജിവച്ചു. 2023 ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ മിന്നലാക്രമണം മുന്‍കൂട്ടി കണ്ടെത്താനോ തടയാനോ സാധിക്കാത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് അദ്ദേഹത്തിന്റെ രാജി. ഹലേവിയുടെ രാജിക്കത്ത് സൈന്യം പുറത്തുവിട്ടു. സൈന്യത്തിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞു. താന്‍ പടിയിറങ്ങുമ്പോഴും ഇസ്‌റാഈലിന്റെ സൈനിക ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഹലേവി പറയുന്നു.

ഗസ്സയില്‍ ഹമാസിനെതിരേ വിജയം അവകാശപ്പെടാന്‍ കഴിയില്ല. ഹമാസിനെതിരേ സൈന്യം ഇനിയും ആക്രമണം നടത്തും. ബന്ദികളെ തിരികെ എത്തിക്കുന്നത് ഉറപ്പാക്കും. ആക്രമണത്തെ തുടര്‍ന്ന് വീടൊഴിഞ്ഞു പോയ ഇസ്‌റാഈലുകാര്‍ക്ക് സ്വന്തം വീട്ടിലേക്ക് തിരികെ വരുന്നത് ഉറപ്പുവരുത്തും.

മിന്നലാക്രമണത്തില്‍ വീഴ്ച സംഭവിച്ച സതേണ്‍ മിലിറ്ററി കമാന്റ് മേധാവി മേജര്‍ ജനറല്‍ യാരോണ്‍ ഫിന്‍കെല്‍മാനും രാജിവച്ചു. മാര്‍ച്ച് 6 വരെ ഹമാസ് ആക്രമണത്തിന്റെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പദവിയില്‍ തുടരാന്‍ അനുവദിക്കണമെന്നും ഹലേവി ആവശ്യപ്പെട്ടിട്ടുണ്ട്.

 

Israel's military chief, Major General Herzi Halevi, has resigned, taking responsibility for the failure to prevent the Hamas attack on October 7, 2023. In his resignation letter, Halevi acknowledged the military's shortcomings and stated that Israel's military goals have not been achieved yet, even as he steps down.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

അന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്‍പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍ 

National
  •  4 hours ago
No Image

ഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ?  മധ്യസ്ഥ ശ്രമവും ഊര്‍ജിതം 

National
  •  4 hours ago
No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  5 hours ago
No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  5 hours ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  5 hours ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 26 പേർക്ക് പരുക്കേറ്റു

Kerala
  •  6 hours ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  6 hours ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  6 hours ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  6 hours ago