HOME
DETAILS

പുരകത്തുമ്പോള്‍ വാഴ വെട്ടുക എന്ന പഴഞ്ചൊല്ല് ശൈലജ ടീച്ചര്‍ നടപ്പിലാക്കി: പി.പി.ഇ കിറ്റ് വിവാദത്തില്‍ കെ.മുരളീധരന്‍

  
Anjanajp
January 22 2025 | 08:01 AM

k-muraleedharan-cag-report-ppe-kit-scam

കോഴിക്കോട്: പി.പി.ഇ കിറ്റ് വാങ്ങിയതില്‍ സര്‍ക്കാരിന് അധിക ബാധ്യതയുണ്ടായെന്ന സിഎജി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. പുരകത്തുമ്പോള്‍ വാഴ വെട്ടുക എന്ന പഴഞ്ചൊല്ല് ശൈലജ ടീച്ചര്‍ നടപ്പിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു. 

ചെയ്ത തെറ്റിന് കിട്ടിയ ശിക്ഷയാണ് വടകരയിലെ തെരഞ്ഞെടുപ്പ് ഫലം. വടകരയിലെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിപിഇ കിറ്റിലെ അഴിമതിയായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് വിഷയം. ശൈലജ ടീച്ചര്‍ ഒരു ലക്ഷത്തിന് മുകളില്‍ വോട്ടുകള്‍ക്ക് തോല്‍ക്കാനുള്ള മുഖ്യ കാരണം അതാണെന്നും അദ്ദേഹം വ്യക്തമാക്കി. 

കൊവിഡ് കാലത്ത് ജനം അനുഭവിച്ച ദുരിതം വിറ്റ് കാശാക്കാന്‍ ശ്രമിച്ച സര്‍ക്കാരാണ് ഇതെന്നും അതില്‍ ഒന്നാം പ്രതി മുന്‍ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചറാണെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദുരന്തത്തെ പോലും അഴിമതിക്ക് വേണ്ടി ഉപയോഗിച്ചവര്‍ക്കെതിരേ അഴിമതിക്ക് കേസെടുക്കണമെന്നും അതുവരെ വെറുതെയിരിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം കൊവിഡ് കാലത്ത് കുറച്ചു കിറ്റുകള്‍ കൂടുതല്‍ വിലയ്ക്ക് വാങ്ങേണ്ടിവന്നിരുന്നുവെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇന്നലെ പ്രതികരിച്ചിരുന്നു. 'പി.പി.ഇ. കിറ്റിന് അപ്പോള്‍ ക്ഷാമമുണ്ടായിരുന്നു. സിഎജി റിപ്പോര്‍ട്ട് കണ്ടിട്ടില്ല. പക്ഷേ, നേരത്തേ നിയമസഭയില്‍ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോഴും ലോകായുക്തയുടെ മുന്‍പില്‍ പരാതി നല്‍കിയപ്പോഴും കാര്യങ്ങള്‍ വ്യക്തമാക്കിയതാണ്'-ശൈലജ പറഞ്ഞു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്ടര്‍ബോട്ടിലിന്റെ അടപ്പ് തെറിച്ച് രണ്ടുപേരുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ 850,000 ബോട്ടിലുകള്‍ തിരിച്ചു വിളിച്ച് വാള്‍മാര്‍ട്ട്

National
  •  a day ago
No Image

ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫായിരുന്നു; അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്

National
  •  a day ago
No Image

തെരുവുനായകള്‍ക്ക് ചിക്കനും ചോറും നല്‍കാന്‍ ബംഗളൂരു കോര്‍പറേഷന്‍; പ്രശംസിച്ചും വിമര്‍ശിച്ചും സോഷ്യൽ മീഡിയ

National
  •  a day ago
No Image

കീം: സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസുകാർ

Kerala
  •  a day ago
No Image

അന്തിമ വിജ്ഞാപനമായി; സംസ്ഥാനത്ത് 187 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ വര്‍ധിച്ചു

Kerala
  •  a day ago
No Image

ചേറ്റൂരിനായി പിടിവലി; ജന്മദിനം ആഘോഷിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും

Kerala
  •  a day ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം; മുഖ്യപ്രതി നൗഷാദിനെ ബത്തേരിയിലെത്തിച്ച് തെളിവെടുത്തു

Kerala
  •  a day ago
No Image

നിമിഷപ്രിയയുടെ മോചനം; പ്രതീക്ഷയെന്ന് ഭർത്താവ്

Kerala
  •  a day ago
No Image

സർക്കിൾ ഇൻസ്പെക്ടറുടെ ആത്മഹത്യ: മേലുദ്യോഗസ്ഥരുടെ സമ്മർദമെന്ന് ആരോപണം

Kerala
  •  a day ago
No Image

സെപ്റ്റംബറില്‍ 75 തികയുന്നതോടെ മോദി വഴിമാറുമോ? സമപ്രായക്കാരന്‍ മോഹന്‍ ഭാഗവത് വിരമിച്ച് സമ്മര്‍ദ്ദത്തിലാക്കുമെന്നും റിപ്പോര്‍ട്ട്; ബിജെപിയിലെ കീഴ്‌വഴക്കം ഇങ്ങനെ

latest
  •  a day ago