HOME
DETAILS

കഠിനംകുളം കൊലപാതകം; പ്രതി പിടിയില്‍, വിഷം കഴിച്ച നിലയില്‍

  
Web Desk
January 23, 2025 | 11:32 AM

katinamkulam murder Accused in custody

തിരുവനന്തപുരം: കഠിനംകുളം കൊലപാതകത്തില്‍ പ്രതി ജോണ്‍സണ്‍ പിടിയില്‍. പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കും.

കഠിനംകുളത്ത് ആതിര എന്ന യുവതിയെ കൊലപ്പെടുത്തിയത് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്ത്. എറണാകുളത്ത് താമസക്കാരനായ കൊല്ലം ദളവാപുരം സ്വദേശി ജോണ്‍സണ്‍ ഔസേപ്പ് ആണ് പ്രതിയെന്ന് പൊലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോണ്‍സണ്‍. 

ഒരു വര്‍ഷക്കാലമായി ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നു. ഇരുവര്‍ക്കുമിടയില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. പലപ്പോഴും ഭീഷണിപ്പെടുത്തി ഇയാള്‍ യുവതിയില്‍ നിന്ന് പണം വാങ്ങിയിരുന്നതായാണ് വിവരം.

തനിക്കൊപ്പം ജീവിക്കാന്‍ ഇയാള്‍ യുവതിയെ നിര്‍ബന്ധിച്ചിരുന്നു. ശല്യം വര്‍ധിച്ചപ്പോള്‍ യുവതി ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. ജോണ്‍സണ്‍ മൂന്നു വര്‍ഷമായി ഭാര്യയുമായി പിരിഞ്ഞ് കൊല്ലത്തും കൊച്ചിയിലുമായി താമസിക്കുകയാണെന്നും പൊലിസ് കണ്ടെത്തി.

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവതിയുടെ സ്‌കൂട്ടര്‍ ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു സമീപത്താണ് സ്‌കൂട്ടര്‍ കണ്ടെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ‘സാർത്ഥക്’ കുവൈത്തിലെത്തി; ഇരു രാജ്യങ്ങളുടെയും ബന്ധം മെച്ചപ്പെടുത്തുന്നതിൽ നാഴികക്കല്ല്

Kuwait
  •  a day ago
No Image

മണിപ്പൂരിൽ മഞ്ഞുരുകുന്നു; മെയ്തി എം.എൽ.എ കുക്കികളുടെ ദുരിതാശ്വാസ ക്യാംപിലെത്തി

National
  •  a day ago
No Image

ഈ വർഷം കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ പകുതിപേരെയും കൊന്നത് ഇസ്‌റാഈൽ; റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് റിപ്പോർട്ട്

International
  •  a day ago
No Image

ഗസ്സ രണ്ടാംഘട്ട വെടിനിർത്തൽ ഉടൻ; നെതന്യാഹു യു.എസിലെത്തി ട്രംപിനെ കാണും

International
  •  a day ago
No Image

പ്രായം വഴിമാറി; സമ്മതിദാന അവകാശം നിറവേറ്റി അവർ മടങ്ങി 

Kerala
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; മാവോയിസ്റ്റ് ഭീഷണിയിൽ 50 ബൂത്തുകൾ

Kerala
  •  a day ago
No Image

ഓരോ വർഷവും അപ്രത്യക്ഷരാകുന്നത് അരലക്ഷം കുട്ടികൾ; അഞ്ചുവർഷത്തിനിടയിൽ കാണാതെപോയത് 233,088 കുഞ്ഞുങ്ങളെ

National
  •  a day ago
No Image

മുല്ലപ്പെരിയാറിലെ കുമളി പഞ്ചായത്തിലെ പച്ചക്കാനത്ത് വോട്ട് ചെയ്തത് ഒരാള്‍ മാത്രം; പോളിങ് ബൂത്തില്‍ ഏഴ് ഉദ്യോഗസ്ഥരും

Kerala
  •  a day ago
No Image

യു.എ.ഇ താമസ നിയമങ്ങള്‍ കടുപ്പിച്ചു, ലംഘിച്ചാൽ 50 ലക്ഷം ദിര്‍ഹം വരെ പിഴ; രാജ്യത്ത് അതിക്രമിച്ചു കടക്കൽ നുഴഞ്ഞുകയറ്റമായി കാണും

uae
  •  a day ago
No Image

വോട്ടിങ് മെഷിനിലെ എൻഡ് ബട്ടൺ; പ്രിസൈഡിങ് ഓഫിസറും സംശയ നിഴലിലാവും; ഇക്കാര്യം ശ്രദ്ധിക്കണം

Kerala
  •  a day ago