HOME
DETAILS

കൊല്ലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

  
January 23, 2025 | 1:09 PM


കൊല്ലം: ആറ്റില്‍ കാല്‍ കഴുകാനിറങ്ങുന്നതിനിടെ വഴുതി വീണ് എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. പുനലൂര്‍ ഇളമ്പല്‍ സ്വദേശി അഹദ് (21) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. റോഡുവിള ട്രാവന്‍കൂര്‍ എന്‍ജിനീയറിങ് കോളജ് മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു അഹദ്.

ആയൂര്‍ മാര്‍ത്തോമ്മ കോളജില്‍ നടക്കുന്ന ഫെസ്റ്റില്‍ പങ്കെടുക്കാനാണ് അഹദ് അടങ്ങിയ ഏഴംഗ സംഘമെത്തിയത്. ഫെസ്റ്റ് നടത്തുന്നതിനിടയില്‍ സമീപമുള്ള കുഴിയത്തെ ഇത്തിക്കരയാറ്റില്‍ ഇവരെത്തുകയായിരുന്നു. ആറ്റില്‍ കാലുകഴുകാന്‍ അഹദ് ഇറങ്ങി. ഇതിനിടെ കാല്‍ വഴുതി ആറ്റിലേയ്ക്ക് വീണ് അപകടത്തില്‍പ്പെടുകയായിരുന്നു. ഉടനെ ഫയര്‍ ഫോഴ്‌സ് സംഘമെത്തി സ്ഥലത്ത് പരിശോധന നടത്തി.

പിന്നാലെ കൊല്ലത്തുനിന്നുള്ള സ്‌കൂബാസംഘവും പരിശോധനയ്ക്ക് എത്തിയിരുന്നു. എങ്കിലും അഹദിനെ രക്ഷിക്കാനായില്ല.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘ഞാൻ കാര്യങ്ങൾ മുൻകൂട്ടി കണ്ട് പ്രവർത്തിക്കുന്നയാൾ’; റെയിൽവേയിലെ നേട്ടങ്ങൾ അക്കമിട്ടു നിരത്തി പ്രധാനമന്ത്രി

National
  •  14 hours ago
No Image

യുഎഇ ഉൾപ്പെടെ 4 രാജ്യങ്ങളിലെ കോൺസുലാർ സേവനം; ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

uae
  •  14 hours ago
No Image

രോഹിത് ശർമ വിരമിക്കുമോ? പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി ഇന്ത്യൻ ബാറ്റിംഗ് കോച്ച്

Cricket
  •  14 hours ago
No Image

അഞ്ച് രൂപയ്ക്ക് ഇനി ട്രെയിന്‍ യാത്ര; ചരിത്രക്കുതിപ്പിലേക്ക് ഇന്ത്യയുടെ ഹൈഡ്രജന്‍ ട്രെയിന്‍

National
  •  14 hours ago
No Image

കിരീടം കാക്കാൻ ലിയോ; മെസ്സിയെ കാത്തിരിക്കുന്നത് ഫുട്ബോൾ ചരിത്രം ഇതുവരെ കാണാത്ത മഹാറെക്കോർഡ്!

Football
  •  15 hours ago
No Image

ഫിഫ ലോകകപ്പ് ഫൈനൽ; നിയമവിരുദ്ധമായ ലിങ്കുകളിലൂടെ കളി കാണുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎഇ 

uae
  •  15 hours ago
No Image

യുഎഇ വിസിറ്റ് വിസ: ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരാൻ പുതിയ നിർദ്ദേശങ്ങളുമായി ജിഡിആർഎഫ്എ; ശമ്പള പരിധിയും ഫീസും അറിയാം

uae
  •  15 hours ago
No Image

വഖ്ഫ് നിയമഭേദഗതി: വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം സമീപിക്കണം- എസ്.കെ.എസ്.എസ്.എഫ്

Kerala
  •  15 hours ago
No Image

'മനുഷ്യസ്നേഹിയായിരുന്ന മഹാനായിരുന്നു ഖത്തർ ഷെയ്ഖ്'-പാറക്കൽ അബ്ദുള്ള എംഎൽഎ

Kerala
  •  15 hours ago
No Image

ശാസ്ത്രജ്ഞൻ, പരിസ്ഥിതി പ്രവർത്തകൻ, പ്രക്ഷോഭകാരി; ഇന്ന് മരണക്കിടക്കയിൽ; സോനം വാങ്ചുക്കിന്റെ ജീവിതവും പോരാട്ടവും; in-depth

National
  •  15 hours ago