HOME
DETAILS

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വം; ഒടുവില്‍ കൊമ്പന്‍ പുറത്തേക്ക്; കിണറ്റില്‍ വീണ ആനയെ രക്ഷപ്പെടുത്തി

  
January 23, 2025 | 5:07 PM

wiled elephant rescued from well in kerala malappuram

മലപ്പുറം: മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ കര കയറ്റി. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ രാത്രി പത്തോടെയാണ് കാട്ടാന കിണറ്റില്‍ നിന്ന് പുറത്തേക്ക് കയറിയത്. തുടര്‍ന്ന് ആനയ തോട്ടത്തിലേക്ക് കയറിപോയി. പടക്കം പൊട്ടിച്ചും മറ്റും ആനയെ ഉള്‍വനത്തിലേക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്. 18 മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് സുരക്ഷിതമായി ആനയെ പുറത്തെത്തിച്ചത്.

ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരുഭാഗം പാളിച്ചാണ് ആനയ്ക്ക് കയറാനുള്ള വഴിയൊരുക്കിയത്. ഇതിലൂടെ പലവട്ടം ആന കയറാന്‍ ശ്രമിച്ചെങ്കിലും പിന്‍കാലുകള്‍ കിണറില്‍ നിന്ന് ഉയര്‍ത്താനാവാതെ പ്രയാസപ്പെടുകയായിരുന്നു. ഇതിനിടെ ആനയ്ക്ക് ആഹാരത്തിനായി പട്ട ഉള്‍പ്പെടെ ഇട്ടു നല്‍കിയിരുന്നു. തുടര്‍ന്ന് രാത്രി പത്തോടെയാണ് ആന പുറത്തെത്തിയത്. ഉടന്‍ തന്നെ സമീപത്തുള്ള റബ്ബര്‍ തോട്ടത്തിലേക്ക് ആന കയറിപ്പോവുകയും ചെയ്തു. ആദ്യ കാഴ്ച്ചയില്‍ ആനയ്ക്ക് കാര്യമായ പരിക്കുകളൊന്നുമില്ലെന്നാണ് നിഗമനം. എങ്കിലും ക്ഷീണിതനാണെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. 

അതേസമയം കിണറിന്റെ ഒരു ഭാഗം പൊളിച്ചതിനാല്‍ പുതിയ കിണര്‍ നിര്‍മ്മിക്കുന്നതിനായി ഉടമയ്ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ തീരുമാനമായി. പ്രശ്‌നം പൂര്‍ണ്ണമായും പരിഹരിക്കുന്നത് വരെ വനം വകുപ്പ് സ്ഥലത്തുണ്ടാകുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. 

അതിനിടെ പ്രദേശത്ത് തുടരുന്ന കാട്ടാന ഭീതിയില്‍ ആശങ്കയിലാണ് നാട്ടുകാര്‍. ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്താന്‍ കുങ്കിയാനകളെ എത്തിക്കാനാണ് തീരുമാനം. മാത്രമല്ല കര്‍ഷകരായ പ്രദേശവാസികള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി നാളെ ജില്ലാ കളക്ടറുട നേതൃത്വത്തില്‍ രാവിലെ 9 മണിക്ക് ചര്‍ച്ച നടത്താനും ധാരണയായിട്ടുണ്ട്. 

wiled elephant rescued from well in kerala malappuram

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐസിസി റാങ്കിംഗിൽ കുതിച്ച് ഇന്ത്യൻ സൂപ്പർ താരങ്ങൾ; ഡാരിൽ മിച്ചലിന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണി

Cricket
  •  3 days ago
No Image

സാമ്പത്തിക പ്രതിസന്ധി മറയാക്കി കേന്ദ്ര നീക്കം; ലാഭത്തിലുള്ള ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെ ശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കുന്നു

National
  •  3 days ago
No Image

നീറ്റ് വിവാദം എങ്ങനെ ഡൽഹിയിൽ വൻ യുവജന പ്രക്ഷോഭത്തിന് വഴിവെച്ചു? in-depth

National
  •  3 days ago
No Image

സ്ത്രീകളുടെ രാത്രിയാത്രയ്ക്ക് സുരക്ഷയൊരുക്കി കെ.എസ്.ആർ.ടി.സി; 'പിങ്ക് ബസ്' സർവീസുകൾ നാളെ മുതൽ

Kerala
  •  3 days ago
No Image

5 വർഷത്തെ യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; അപേക്ഷിക്കേണ്ട വിധം, ഫീസ്, പ്രധാന നിയമങ്ങൾ അറിയേണ്ടതെല്ലാം

uae
  •  3 days ago
No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  3 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  3 days ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  3 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  3 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  3 days ago