HOME
DETAILS

ഇങ്ങനെയൊരു അരങ്ങേറ്റം ചരിത്രത്തിലാദ്യം; മൂന്ന് ഫോർമാറ്റിലും അമ്പരപ്പിച്ച് ഹർഷിദ് റാണ

  
Web Desk
February 06, 2025 | 3:45 PM

harshid rana create a new historical achievement in Indian cricket

നാഗ്പൂർ: ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യ നാല് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.4 ഓവറിൽ 248 റൺസിന്‌ പുറത്താവുകയായിരുന്നു. വിജലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 38.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 

ഇന്ത്യൻ ബൗളിങ്ങിൽ രവീന്ദ്ര ജഡേജ, ഹർഷിദ് റാണ എന്നിവർ മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങി. മുഹമ്മദ് ഷമി, അക്‌സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും നേടി മികച്ച പ്രകടനം നടത്തിയപ്പോൾ ഇംഗ്ലണ്ട് തകരുകയായിരുന്നു. ഹർഷിദ് റാണയുടെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ നേട്ടത്തോടെ മറ്റൊരു ഇന്ത്യൻ താരത്തിനും സ്വന്തമാക്കാൻ സാധിക്കാത്ത അപൂർവനേട്ടമാണ് റാണ നേടിയത്. 

മൂന്ന് ഫോർമാറ്റുകളിലും അരങ്ങേറ്റ മത്സരത്തിൽ തന്നെ മൂന്നിലധികം വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ താരമായാണ് റാണ മാറിയത്. ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടി-20മത്സരത്തിൽ ആയിരുന്നു റാണ അരങ്ങേറ്റം കുറിച്ചത്. ഈ മത്സരത്തിൽ താരം മൂന്ന് വിക്കറ്റ് നേടി.  ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ പെർത്തിൽ നടന്ന അരങ്ങേറ്റ മത്സരത്തിലും റാണ മൂന്ന് വിക്കറ്റ് നേടിയിരുന്നു. 

അതേസമയം ഈ തകർപ്പൻ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിനു മുന്നിലെത്താനും ഇന്ത്യക്ക് സാധിച്ചു. ഫെബ്രുവരി ഒമ്പതിനാണ് പരമ്പരയിലെ അടുത്ത മത്സരം നടക്കുന്നത്. കട്ടക്കിലെ ബരാബതി സ്റ്റേഡിയമാണ് വേദി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ; സ്ത്രീ സുരക്ഷാ പദ്ധതിയിക്ക്  ഇപ്പോള്‍ അപേക്ഷിക്കാം

Kerala
  •  12 hours ago
No Image

യുഎഇയിലെ സ്വർണ്ണ വിലയിൽ നേരിയ ഇടിവ്; തുടർച്ചയായ മൂന്ന് ദിവസത്തെ റെക്കോർഡ് കുതിപ്പിന് ക്രിസ്മസ് ദിനത്തിൽ ശമനം

uae
  •  13 hours ago
No Image

സംഘ്പരിവാര്‍ സംഘടനകളുടെ ആക്രമണങ്ങള്‍ക്കെതിരെ കത്തോലിക്ക സഭ മുഖപത്രം; ബി.ജെപി നേതാക്കള്‍ക്കും വിമര്‍ശനം

Kerala
  •  13 hours ago
No Image

അലിഗഡ് മുസ്‌ലിം സർവകലാശാലയിൽ അധ്യാപകൻ വെടിയേറ്റ് മരിച്ചു; കൃത്യം നടത്തിയത് മുഖംമൂടി ധരിച്ചെത്തിയവർ

National
  •  13 hours ago
No Image

ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം നടത്തുന്നവര്‍ക്ക് വട്ട്; അതിന്റെ ഉത്തരവാദിത്വം ബി.ജെ.പിക്ക് മേല്‍ കെട്ടിവെക്കേണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍  

Kerala
  •  14 hours ago
No Image

ഗസ്സയ്ക്ക് കൈത്താങ്ങായി യുഎഇ; 9.4 ബില്യൺ ദിർഹത്തിന്റെ സഹായം, 75,000 രോഗികൾക്ക് ചികിത്സ നൽകി

uae
  •  14 hours ago
No Image

രോഗിയെ തല്ലിച്ചതച്ച ഡോക്ടറെ പിരിച്ചുവിട്ടു; ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുമ്പോഴും മർദ്ദനം, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

National
  •  14 hours ago
No Image

എസ്.ഐ.ആര്‍:  പുറത്തായവര്‍ക്ക് പുതിയ വോട്ടറായി അപേക്ഷ നല്‍കാം; സമയം ജനുവരി 22 വരെ

Kerala
  •  14 hours ago
No Image

'അർജന്റീന നമ്മുടെ പ്രധാന ശത്രു; എനിക്ക് അവരോട് വെറുപ്പ് മാത്രം!'; പൊട്ടിത്തെറിച്ച് മുൻ ലിവർപൂൾ താരം ജിബ്രിൽ സിസ്സെ

Football
  •  14 hours ago
No Image

ബംഗ്ലാദേശിൽ നിർണ്ണായക രാഷ്ട്രീയ നീക്കം: 17 വർഷത്തെ പ്രവാസത്തിന് ശേഷം താരിഖ് റഹ്മാൻ തിരിച്ചെത്തി; ധാക്കയിൽ ജനസാഗരം

International
  •  15 hours ago