HOME
DETAILS

ഞാൻ ഒരിക്കലും ആ ടീമിലേക്ക് തിരിച്ചു പോവില്ല: റൊണാൾഡോ

  
Web Desk
February 07 2025 | 15:02 PM

cristaino ronaldo talks about the come back of sporting

തൻ്റെ ബാല്യകാല ക്ലബ്ബായ സ്പോർട്ടിങ്ങിലേക്ക് തിരിച്ചുവപോവാനുള്ള സാധ്യതയെക്കുറിച്ച് സംസാരിക്കുകയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ദി നസർ സോണിന്‌ നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ ഇക്കാര്യം പറഞ്ഞത്. അൽ നാസറിൽ നിന്നും സ്പോർട്ടിങ്ങിലേക്ക് തിരിച്ചുപോവാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നാണ് റൊണാൾഡോ പറഞ്ഞത്. 

'സ്പോർട്ടിങ്ങിലേക്ക് തിരിച്ചു പോവില്ല. അത് അർത്ഥശൂന്യമാണെന്ന് ഞാൻ കരുതുന്നു. എന്റെ ഫുട്ബോൾ കരിയർ ആരംഭിച്ചത് പോർച്ചുഗലിൽ നിന്നാണ്. എന്നാൽ ഇപ്പോൾ ഞാനിത് പറയുന്നത് പോർച്ചുഗീസ് ഫുട്ബോൾ എനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ടോ അവിടെ ഗുണനിലവാരമില്ലെന്ന് കരുതുന്നതുകൊണ്ടോയല്ല. എല്ലാത്തിനും ഒരു പരിധിയും സമയവും ഉണ്ടെന്ന് ഞാൻ കരുതുന്നു. സത്യസന്ധമായി പറഞ്ഞാൽ ഞാൻ ഒരിക്കലും ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല,' റൊണാൾഡോ പറഞ്ഞു. 

റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ പിറവി സ്പോർട്ടിങ്ങിലൂടെയായിരുന്നു. പോർച്ചുഗീസ് ക്ലബിനൊപ്പം 31 മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളുകൾ നേടുകയും ആറ് അസിസ്റ്റുകളുമാണ് താരം നേടിയത്. സ്പോർട്ടിങ്ങിൽ നിന്നും 2003ലാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്.

12 മില്യൺ പൗണ്ടിനായിരുന്നു റൊണാൾഡോ ഓൾഡ് ട്രാഫോർഡിൽ എത്തിയത്. ഈ കാലങ്ങളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന ഒരു യുവതാരത്തിന് ലഭിക്കുന്ന റെക്കോർഡ് തുകയായിരുന്നു ഇത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകൻ സർ അലക്‌സ് ഫെർഗൂസൻ്റെ കീഴിൽ റൊണാൾഡോ ഫുട്ബോളിലെ ഏറ്റവും മികച്ച താരമായി സ്വയം അടയാളപ്പെടുത്തുകയായിരുന്നു.

ഓൾഡ് ട്രാഫോർഡിൽ ആറ് സീസണുകൾ പന്തുതട്ടിയ റൊണാൾഡോ 2009ൽ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റയൽ മാഡ്രിഡിലേക്കും അവിടെ നിന്നും 2018ൽ യുവന്റസിലേക്കും കൂടുമാറുകയായിരുന്നു. 2021ൽ റൊണാൾഡോ വീണ്ടും തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങി എത്തിയിരുന്നു. പിന്നീട് 2023ൽ റൊണാൾഡോ സഊദി ക്ലബായ അൽ നസറിലേക്കും ചേക്കേറുകയായിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  a day ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  a day ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  a day ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  a day ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  a day ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  a day ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  a day ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  a day ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  a day ago